കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും; സിപിഎമ്മിനെതിരെ രൂക്ഷ വിമ‍ര്‍ശനം

Google Oneindia Malayalam News

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മൂന്ന് വര്‍ഷത്തെ ഭരണം കൂടി വിലയിരുത്തിയാണ് യുഡിഎഫിന് വോട്ടു നല്‍കാന്‍ തീരുമാനിച്ചതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

<strong>സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല; ബിജെപി അണികളില്‍ അമര്‍ഷം രൂക്ഷമാവുന്നു</strong>സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല; ബിജെപി അണികളില്‍ അമര്‍ഷം രൂക്ഷമാവുന്നു

വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബിജെപി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കുന്നു.

രാജ്യത്തെ വലിയ മതേതര പാര്‍ട്ടി

രാജ്യത്തെ വലിയ മതേതര പാര്‍ട്ടി

യുഡിഎഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയുവെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്‍ഫര്‍ പാര്‍ട്ടി വ്യക്തമാക്കുന്നത്.. ഫേസ്ബുക്ക് കുറിപ്പിന്‍റെ പ്രസ്കതഭാഗങ്ങള്‍ ഇങ്ങനെ..

2019 ലെ പൊതുതെരെഞ്ഞെടുപ്പ്

2019 ലെ പൊതുതെരെഞ്ഞെടുപ്പ്

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാണ് 2019 ലെ പൊതുതെരെഞ്ഞെടുപ്പ്. അഞ്ചുവര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഭരണഘടന മുന്നോട്ടുവെച്ച അടിസ്ഥാന മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്.

സംഘ്പരിവാറുകാര്‍

സംഘ്പരിവാറുകാര്‍

മോദിയുടെ അനുയായികളായ സംഘ്പരിവാറുകാര്‍ രാജ്യത്താകെ വംശീയത പരത്തുകയും തെരുവുകളില്‍ മുസ്‌ലിംങ്ങളെയും ദലിതരെയും ആസൂത്രിതമായി ആള്‍ക്കൂട്ടമെന്ന വ്യാജേന തല്ലിക്കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അരുംകൊല ചെയ്യുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അടിച്ചമര്‍ത്തി

അടിച്ചമര്‍ത്തി

ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, കല്‍ബുര്‍ഗി, പെഹ്‌ലുഖാന്‍, ജുനൈദ് അങ്ങനെ തുടങ്ങി നിരവധി രക്തസാക്ഷികളാണ് രാജ്യത്തുണ്ടായത്. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രതിരോധങ്ങളെ ഭീകരമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു.

ബിജെപി അധികാരത്തില്‍ വന്നാല്‍

ബിജെപി അധികാരത്തില്‍ വന്നാല്‍

ഇനിയും ബിജെപി അധികാരത്തില്‍ വന്നാല്‍ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബിജെപി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്.

മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം

മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം

ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. പക്ഷേ പല സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങള്‍ രൂപപ്പെട്ട സംഭവങ്ങളുമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബിജെപി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല.

സിപിഎം

സിപിഎം

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. രണ്ടു കൂട്ടരും എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തിലെ എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎം ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല.

കേരളത്തില്‍ മാത്രം

കേരളത്തില്‍ മാത്രം

അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍ഡിഎയെ പുറത്താക്കാന്‍ തക്ക ശേഷി അവര്‍ക്കില്ല.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

യുഡിഎഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ.

തികച്ചും ജനവിരുദ്ധം

തികച്ചും ജനവിരുദ്ധം

കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഇടതു ഭരണമാകട്ടെ തികച്ചും ജനവിരുദ്ധമാണ്. കേരളം നേരിട്ട പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മാണത്തിന് പോലും ക്രിയാത്മകമായ കാഴ്ചപ്പാട് പുലര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. അക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് അവരും പുലര്‍ത്തിയിട്ടുള്ളത്.

കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം

ഭരണകക്ഷിയായ സിപിഎം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യവും ഉണ്ട്. തെരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും.

യുഡിഎഫിനെ പിന്തുണക്കുന്നു

യുഡിഎഫിനെ പിന്തുണക്കുന്നു

ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് ജയസാധ്യതയില്ല.

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒന്നാമതോ രണ്ടാമതോ എത്തിയേക്കും എന്ന സാഹചര്യം രൂപപ്പെട്ടാല്‍ ആ മണ്ഡലത്തില്‍ പൊതു തത്വം മാറ്റി ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും.

English summary
welfare party declared their support for udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X