കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

  • By Anupama
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതിലേറെ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ചിങ്ങോലി ജംഗ്ഷന്‍ സമീപം ദാറുല്‍ നൂറായിലെ നാസറുദ്ദീനാണ് അറസ്റ്റിലായത്. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ല ഭാരവാഹിയാണ്.

കോട്ടയം പായിപ്പാട് നേരത്തെ അതിഥി സംസ്ഥാന തൊഴിലാളികള്‍ സംഘടിപ്പിച്ചത് വിവാദവും ഒപ്പം ഭയപ്പെടുത്തുന്നതുമായിരുന്നു. നിരവധി തൊഴിലാളികളാണ് സ്വന്തം സ്ഥംസ്ഥാനങ്ങളിലേക്ക് പോകണമെന്ന ആവശ്യവുമായി എത്തിയത്. എന്നാല്‍ അധികൃതര്‍ ഇടപെട്ട് ഇവരെ പിന്‍തിരിപ്പിക്കുകയായിരുന്നു.

arrest

പായിപ്പാട് മാതൃകയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു നാലറുദ്ദീന്റെ ശ്രമമെന്നാണ് പൊലീസ് വാദം. ലോക്ക് ഡൗണ്‍ ലംഘിച്ച് തൊഴിലാളികളില്‍ തെറ്റിദ്ധാരണ പരത്തി സംഘടിപപ്പിച്ചതിനാണ് കേസ്, ഐപിസി 153, 188, 369 ഉള്‍പ്പെടെയുള്ള വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ടും ചുമത്തിയായിരുന്നു അറസ്റ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടൊണ് ഇയാളെ പിടികൂടിയത്. നാസറുദ്ദീനെ ജാമ്യത്തില്‍ വിട്ടയച്ചു.

ഇയാള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിശദീകരണം. പായിപ്പാട് സംഭവത്തില്‍ ഒരു അതിഥി സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. ബംഗാള്‍ സ്വദേശിയായ മുബമ്മദ് റിഞ്ചുവിനെയായിരുന്നു അറസ്റ്റ് ചെയ്തത്. അതിഥി സംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്.

പായിപ്പാട് സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഭക്ഷണവും താമസസൗകര്യവും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹിന്ദി ഭാഷ സംസാരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ക്യാമ്പുകളില്‍ നിയോഗിക്കാനും നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാത്ത തൊഴില്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.

പൃഥ്വിയും സംഘവും ജോർദ്ദാനിൽ കുടുങ്ങി!! വിസ കാലാവധി 10 ന് തീരും, സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് പൃഥ്വിയും സംഘവും ജോർദ്ദാനിൽ കുടുങ്ങി!! വിസ കാലാവധി 10 ന് തീരും, സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്

സംസ്ഥാനത്ത് ഇന്നലെ മാത്രം പുതുതായി ഏഴ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരേയും 215 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. 169129 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

 കൊവിഡ് 19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് ആശങ്ക, പലരിലേക്കും വൈറസെത്തിയ വഴി അജ്ഞാതം! കൊവിഡ് 19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് ആശങ്ക, പലരിലേക്കും വൈറസെത്തിയ വഴി അജ്ഞാതം!

കോവിഡ് മരണം 42000 കടന്നു; അമേരിക്കയും വിറക്കുന്നു, 24 മണിക്കൂറിനുള്ളില്‍ 800 മരണം,ചൈനയേയും മറികടന്നുകോവിഡ് മരണം 42000 കടന്നു; അമേരിക്കയും വിറക്കുന്നു, 24 മണിക്കൂറിനുള്ളില്‍ 800 മരണം,ചൈനയേയും മറികടന്നു

English summary
Welfare Party Leader Arrested For Allegedly Organizing Migrant Workers in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X