ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി, 'ഓണക്കിറ്റ് വിതരണം മുടങ്ങിയിട്ടില്ല'

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം നാളെ തുടങ്ങും. ഇതിനായി 1105 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസവും പെൻഷൻ വിതരണം മുടങ്ങില്ലെന്നും ഓണക്കാലം മുൻനിർത്തി സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെന്‍ഷനിലെ59 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6.59 ലക്ഷം പേര്‍ക്ക് 130.32 കോടി രൂപയും അനുവദിച്ചു. ദേശീയ സാമൂഹ്യ സഹായ പദ്ധതി വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

'വിജയ് ഉറങ്ങുന്നത് 4 മണിക്കൂറോളം മാത്രം, ദിവസവും 20 മണിക്കൂർ വരെ ജോലി', ടിവികെ മന്ത്രിയുടെ വെളിപ്പെടുത്തൽ
'വിജയ് ഉറങ്ങുന്നത് 4 മണിക്കൂറോളം മാത്രം, ദിവസവും 20 മണിക്കൂർ വരെ ജോലി', ടിവികെ മന്ത്രിയുടെ വെളിപ്പെടുത്തൽ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ക്കായി 630.05 കോടി രൂപ നീക്കിവെച്ചു. അംഗന്‍വാടി പെന്‍ഷന്‍കാരുടെ ജൂലൈ 31 വരെയുള്ള മുഴുവന്‍ കുടിശികയും തീര്‍പ്പാക്കാന്‍ 24 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും, 20000 രൂപ ഓണം അഡ്വാന്‍സും, ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3000 രൂപ ഉത്സവബത്തയും ആനുവദിക്കും.

പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സും, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ബോണസും, ആശ-അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ഉത്സവബത്തയും നല്‍കും. കർഷകരുടെ കുടിശ്ശിക തീർക്കാർ സപ്ലൈകോക്ക് 150 കോടിയും കൺസ്യൂമർഫെഡിന് 25 കോടിയും അനുവദിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ച തുക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ 44 കോടി രൂപയും ലോട്ടറി ക്ഷേമനിധിയിലേക്ക് 26.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Welfare Pension

ഓണക്കിറ്റ് വിതരണം കാര്യക്ഷമമല്ലെന്ന പ്രചരണം തെറ്റാണെന്നും ഓണക്കിറ്റുകൾ തയ്യാറായിക്കഴിഞ്ഞെന്നും കിറ്റ് വിതരണം കൃത്യസമയത്ത് കൃത്യമായി നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും 306092 കിറ്റുകൾ ഇതുവരെ റേഷന്‍ കടകളിലെത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സപ്ലൈകോയിൽ അവശ്യവസ്തുക്കൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. മാവേലി സ്റ്റോറുകളില്‍ 13 അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ദേശീയപാത നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഷിപ് യാർഡിന് ഷിപ്പ് ബ്ലോക്ക് നിർമിക്കാനായി 18.16 ഏക്കർ ഭൂമി വിട്ടുനൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. 5000 കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്. രണ്ടായിരത്തോളം ജോലി അവസരങ്ങളും ഉണ്ടാകും. പ്രതിവർഷം 1.70 കോടി രൂപയാണ് ലീസ് ഇനത്തിൽ സർക്കാരിന് കിട്ടുക.

മന്ത്രിസഭ യോ​ഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ചതിന് പിന്നാലെ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിയെ വിഡി സതീശൻ വിമർശിച്ചു. കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ കുറിച്ചുള്ള വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിക്ക് പിന്നാലെയാണ് ​ഗവർണർ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയതിനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്.
മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ഡിജിപി ഉൾപെടെയുള്ള ഉദ്യോ​ഗസ്ഥരെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന് നിലപാട് വ്യക്തമാക്കിയ സതീശൻ ഇക്കാര്യത്തിലുള്ള അതൃപ്തി ലോക്ഭവനെ അറിയിച്ചെന്നും കൂട്ടിച്ചേർത്തു.

വിഴിഞ്ഞത്തെ കണ്ടെയ്നർ കവാടം ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കാതിരുന്നത് തിരക്കുകൾ കാരണമാണെന്നും വന്ദേമാതരം ചൊല്ലാത്തതുമായി ബന്ധമില്ലെന്നും സതീശൻ വിശദീകരിച്ചു. മെസ്സിയുടെ സന്ദർശനവിവാ​ദത്തിൽ കൃത്യവും ശക്തവുമായ അന്വേഷണം ഉണ്ടാകും. ജിഎസ്ടി തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ഒരു തരത്തിലുമുള്ള പോസ്റ്റും നീക്കം ചെയ്യുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ പോലീസിന്റെ ഭാഗത്ത് നിന്നോ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+