കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ക്ഷേമ പെൻഷൻ അപേക്ഷകൾക്ക് അപ്രഖ്യാപിത വിലക്ക്

  • By Desk
Google Oneindia Malayalam News

പാലക്കാട് :തദ്ദേശസ്ഥാപനങ്ങൾ പാസാക്കിയ പുതിയ ക്ഷേമപെൻഷൻ അപേക്ഷകൾക്ക് സർക്കാരിന്റെ അപ്രഖ്യാപിത വിലക്ക്. വികലാംഗ ക്ഷേമ പെൻഷൻ ഒഴികെ ഇതര പെൻഷൻ അപേക്ഷകൾ വെബ്സൈറ്റിൽ എൻട്രി ചെയ്യാനാവാത്ത് സ്ഥിതിയാണ്. കഴിഞ്ഞ ഏപ്രിൽ മുതലുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് തദ്ദേശസ്ഥാപന ഭരണാധികാരികൾ പറയുന്നു. പാലക്കാട് നഗരസഭയിൽ മാത്രം ആയിരത്തിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

കുറ്റിക്കാട്ടൂര്‍ സ്‌കൂളില്‍ കുടിവെള്ളമെത്തും; ജപ്പാന്‍ പദ്ധതിയില്‍ നിന്നുതന്നെകുറ്റിക്കാട്ടൂര്‍ സ്‌കൂളില്‍ കുടിവെള്ളമെത്തും; ജപ്പാന്‍ പദ്ധതിയില്‍ നിന്നുതന്നെ

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് അപ്രഖ്യാപിത നിയന്ത്രണമെങ്കിലും സർക്കാർ ഇത് അംഗീകരിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ക്ഷേമ പെൻഷൻ അപേക്ഷകൾ സ്വീകരിക്കുന്നിലും വിലക്കില്ല. പക്ഷെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിൽ അപേക്ഷ റജിസ്റ്റർ ചെയ്യാനാകുന്നില്ല.

palakad municipality

വാർധക്യ, വിധവ, കർഷകത്തൊഴിലാളി ഉൾപ്പെടെ അഞ്ചു വിഭാഗങ്ങളിലായാണ് സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നത്. അപേക്ഷയിലെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അതതു തദ്ദേശസ്ഥാനങ്ങളിലെ ക്ഷേമകാര്യ സമിതിയാണ് ഇതിന് അംഗീകാരം നൽകുക. അംഗീകാരം ലഭിക്കുന്ന തീയതി മുതൽ അപേക്ഷകന് പെൻഷന് അർഹതയുണ്ടെന്നാണ് ഒരു വാദം. അല്ല ഡിബിടി വഴി രജിസ്റ്റർ ചെയ്ത് അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ എന്നും വാദമുണ്ട്. ഇക്കാര്യത്തിൽ വ്യക്തക്കുറവുണ്ട്.

വിഷുവിനു മുൻപെങ്കിലും പുതിയ അപേക്ഷകൾ അംഗീകരിച്ച് പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അപേക്ഷകർ. അതേ സമയം നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് ഡിസംബർ മുതൽ 2018 മാർച്ച് വരെയുള്ള ക്ഷേമപെൻഷൻ ഉടനടി വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിപ്പ്.

ജോര്‍ദ്ദാന്‍ പ്രധാന മന്ത്രിയുടെ അമ്മാന്‍ അന്താരാഷ്ട്ര സമ്മേളനത്തിന് ഖലീലുല്‍ ബുഖാരി തങ്ങള്‍ജോര്‍ദ്ദാന്‍ പ്രധാന മന്ത്രിയുടെ അമ്മാന്‍ അന്താരാഷ്ട്ര സമ്മേളനത്തിന് ഖലീലുല്‍ ബുഖാരി തങ്ങള്‍

English summary
welfare pension got unannounced ban in palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X