ക്ഷേമപെന്‍ഷന്‍ 2000 രൂപയെന്നു പറഞ്ഞിട്ട് 1800 രൂപയാണോ കിട്ടുന്നത്: 200 രൂപ കുറയാന്‍ കാരണം ഉണ്ട്
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ വിതരണം ഇന്ന് മുതല്‍ സംസ്ഥാനത്ത് തുടങ്ങിയിരിക്കുകയാണ്. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർക്കുകയും ചെയ്തു.
ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തും. അതേസമയം ചിലർക്കെങ്കിലും പെന്‍ഷന്‍ കിട്ടുമ്പോള്‍ 200 രൂപയുടെ കുറവ് ഉണ്ടെങ്കില്‍ അതിന് വ്യക്തമായ ഒരു കാരണം ഉണ്ടെന്നാണ് സിപിഎം നേതാവായ തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ത്യാ രാജ്യത്ത് ക്ഷേമപെൻഷനുകൾക്ക് ഏറ്റവും വലിയ ബജറ്റ്ച്ചെലവ് കേരള സംസ്ഥാനത്താണ്. നടപ്പുവർഷത്തിൽ 13,900 കോടി രൂപയാണ് പ്രതീക്ഷിതച്ചെലവ്. പക്ഷേ, നവംബർ മാസം മുതൽ പെൻഷൻ 2000 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഈ അധികച്ചെലവുകൂടി ചേരുമ്പോൾ ഏതാണ്ട് 15000 കോടി രൂപയായിരിക്കും ഈ ഇനത്തിൽ ചെലവാക്കുന്നത്.
ഈ സർക്കാർ ഒക്ടോബർ വരെ ക്ഷേമ പെൻഷൻ വിതരണത്തിന് ചെലവഴിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉൾപ്പെടെയാണ്. ഒമ്പതര വർഷംകൊണ്ട് സർക്കാർ ചെലവിട്ടത് 80,671 കോടി രൂപ. ഇനിയുള്ള അഞ്ച് മാസത്തെ തുകകൂടി ചേർത്താൽ പാവപ്പെട്ടവർക്കുവേണ്ടി കേരള സർക്കാർ ചെലവഴിക്കുന്ന തുക 85000 കോടി രൂപ വരും. ഏത് സർക്കാർ ഇത്രയും തുക ഈ നാട്ടിലെ പാവങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ട്?
2011-16 കാലത്തെ യുഡിഎഫ് സർക്കാർ 9400 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചത്. 100 രൂപയാണ് അഞ്ച് വർഷക്കാലത്തിനിടയിൽ അധികമായി അനുവദിച്ചത്. അത് 18 മാസക്കാലം കുടിശികയുമാക്കി. കുടിശികയെ സംബന്ധിച്ച് യുഡിഎഫ് വലിയ തർക്കങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്. തർക്കമൊക്കെ നിൽക്കട്ടെ. മൊത്തം 9400 കോടി രൂപയല്ലേ നൽകിയുള്ളൂ? ഒന്നാം പിണറായി സർക്കാർ അതിന്റെ നാല് മടങ്ങ് പെൻഷനായി വിതരണം ചെയ്തു.
ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുക മാത്രമല്ല, യുഡിഎഫ് കാലത്ത് 34 ലക്ഷമായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ഇവർ ജനസംഖ്യയുടെ 17-18 ശതമാനം വരും. ദേശീയ ശരാശരിയെടുത്താൽ 3.5-4.2 ശതമാനം പേർക്കാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്. 2000 രൂപയെന്നു പറഞ്ഞിട്ട് 1800 രൂപയല്ലേയുള്ളൂ? ഇതിനെന്താ കാരണം? പെൻഷൻകാരിൽ വളരെ പാവപ്പെട്ട ചിലരെങ്കിലും ഉയർത്താൻ പോകുന്ന ഒരു ചോദ്യമാണിത്.
ഇത് ന്യായമായ ചോദ്യമാണ്. കേരളത്തിലെ ഏതാണ്ട് 10 ലക്ഷം പെൻഷൻകാർക്ക് കേന്ദ്ര സർക്കാരിന്റെ പെൻഷൻ 200 രൂപ ലഭിക്കുന്നുണ്ട്. 80 വയസ് കഴിഞ്ഞവർക്ക് 500 രൂപയും. ഇതടക്കമാണ് 2000 രൂപ പെൻഷൻ. മോദി മൂന്നാംതവണ അധികാരത്തിൽ വരുന്നതുവരെ കേരള സർക്കാരാണ് മുഴുവൻ പെൻഷൻ തുകയും നൽകിക്കൊണ്ടിരുന്നത്. പിന്നീട് എപ്പോഴെങ്കിലുമാണ് കേന്ദ്ര സർക്കാർ അവരുടെ പണം അനുവദിക്കാറ്. പക്ഷേ, പാവപ്പെട്ടവർ അത് അറിയാറില്ല. കേന്ദ്ര പെൻഷൻ തുക വന്നാലും ഇല്ലെങ്കിലും കേരള സർക്കാർ മുഴുവൻ തുകയും കൃത്യമായി മാസാമാസം നൽകിവന്നിരുന്നു.
എന്നാൽ ബിജെപിക്കാർ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ വഴി നൽകുന്നതിനു പകരം നേരിട്ട് കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 200 രൂപയുടെ ക്രെഡിറ്റ്, അതും പത്ത് ലക്ഷം പേർക്കുള്ളത്, കേരള സർക്കാർ എടുത്താലോ എന്നാണ് അവരുടെ ചിന്ത. അതുപോലത്തെ അല്പന്മാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ കേന്ദ്ര വിഹിതം 200-500 രൂപ പത്ത് ലക്ഷം പേർക്കുള്ളത് കേന്ദ്ര സർക്കാർ നേരിട്ട് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയാണ്. അത് കൃത്യമായി ചെയ്യാറുമില്ല. ഫലമോ? ഏറ്റവും പാവപ്പെട്ട പത്ത് ലക്ഷം പേർക്ക് കൃത്യസമയത്ത് മുഴുവൻ പെൻഷൻ ലഭിക്കുന്നില്ല.
ഇതിനൊരു മറുപടി വോട്ടിലൂടെ ബിജെപിക്കു കൊടുത്തേ തീരൂ. നാണമുണ്ടോ ബിജെപിക്ക്? ഭംഗിയായി നടന്നുവരുന്ന കേരളത്തിലെ പെൻഷൻ വിതരണം അലങ്കോലപ്പെടുത്തിയ ബിജെപിക്കാരോട് മൂന്ന് ചോദ്യങ്ങൾ:
ഒന്ന്, മോദി അധികാരത്തിൽവന്നിട്ട് 12 വർഷമായല്ലോ. 200-300 രൂപയുടെ കേന്ദ്ര ക്ഷേമ പെൻഷനുകളിൽ 10 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ടോ?
രണ്ട്, കേരളത്തിലെ പാവപ്പെട്ട 10 ലക്ഷം പേർക്ക് മാത്രമല്ലേ ഈ തുക പോലും ലഭിക്കുന്നുള്ളൂ? എന്തുകൊണ്ട് 62 ലക്ഷം പേർക്കും കൊടുക്കുന്നില്ല?
മൂന്ന്, കേന്ദ്ര പെൻഷൻ കൃത്യമായി മുൻകൂർ കൊടുത്തുകൊണ്ടിരുന്ന സംസ്ഥാന സർക്കാരിൽ നിന്ന് എന്തിന് ഇത് പിടിച്ചുവാങ്ങി നേരിട്ടു കൊടുക്കാൻ തീരുമാനിച്ചു? ഈ തുക പോലും സമയത്ത് കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications