കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേമ പെൻഷൻ; എൽഡിഎഫ് സർക്കാർ നൽകിയത് 27417 കോടി രൂപ,യുഡിഎഫിന് മറുപടിയുമായി തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം; സാമൂഹ്യക്ഷേമ പെൻഷൻ സംബന്ധിച്ചുള്ള യുഡിഎഫ് പ്രചരണങ്ങളെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്.അഞ്ചുവർഷം കൊണ്ട് യുഡിഎഫ് സർക്കാർ ആകെത്തുക 9311 കോടി രൂപയായിരുന്നു. 2020 നവംബർ വരെയുള്ള കണക്കനുസരിച്ച് ഈ സർക്കാർ നൽകിയത് സാമൂഹ്യസുരക്ഷാ പെൻഷനുകൾ 27417 കോടി രൂപയാണെന്നും ഫേസ്ബുക്കിൽ ധനമന്ത്രി പങ്കുവെച്ചു.പോസ്റ്റ് വായിക്കാം

thomas isaac

സാമൂഹ്യക്ഷേമ പെന്ഷൻ സംബന്ധിച്ച് ഉമ്മൻചാണ്ടി സാറിന്റെ വാദങ്ങൾ രസകരമാണ്. അദ്ദേഹത്തിന്റെ കാലത്ത് പെൻഷൻ വിതരണം കാര്യക്ഷമമായിരുന്നു എന്നാണല്ലോ അവകാശവാദം. അദ്ദേഹത്തെ വിനയപൂർവം ഒരുകാര്യം ഓർമ്മിപ്പിക്കട്ടെ.
അങ്ങയുടെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം അവതാളത്തിലായപ്പോൾ വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു.

പ്രതിഷേധങ്ങളോട് അങ്ങ് പ്രതികരിക്കുന്ന ഒരു രീതിയുണ്ടല്ലോ. പെൻഷൻ വിതരണം ചെയ്തിട്ടേ, ഞാൻ ശമ്പളം വാങ്ങൂ എന്ന് അങ്ങ് പറഞ്ഞത് ഓർമ്മയുണ്ടാകുമല്ലോ. അങ്ങയുടെ ഈ കൌശലങ്ങളൊന്നും ഫലിച്ചില്ല. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ പാവങ്ങളുടെ ഈ പെൻഷൻ കുടിശിക എത്രയായിരുന്നു എന്ന് അറിയാത്തതല്ലോ. പത്തൊമ്പതു മാസം വരെ കുടിശികയുണ്ടായിരുന്നു. 1473.2 കോടി രൂപ കുടിശികയിനത്തിൽ കൊടുത്തു തീർത്തത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ്.

ഈ ലളിതമായ വസ്തുത നിലനിൽക്കെ, എങ്ങനെയാണ് വ്യാജമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ സാധിക്കുന്നത്? അഞ്ചുവർഷം കൊണ്ട് യുഡിഎഫ് സർക്കാർ ആകെത്തുക 9311 കോടി രൂപയായിരുന്നു. 2020 നവംബർ വരെയുള്ള കണക്കനുസരിച്ച് ഈ സർക്കാർ നൽകിയത് സാമൂഹ്യസുരക്ഷാ പെൻഷനുകൾ 27417 കോടി രൂപ. ക്ഷേമനിധികൾക്കുള്ള പെൻഷൻ സഹായം 399 കോടി രൂപ വേറെ. അങ്ങനെ ആകെ 30515.91 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. സർ, എവിടെയാണ് താരതമ്യം?

ആകെ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം അങ്ങയുടെ കാലത്ത് 33.99 ലക്ഷമായിരുന്നു. ഇന്നെത്രയാണെന്ന് അറിയാമോ? 60.31 ലക്ഷം. പെൻഷൻ നൽകാൻ അങ്ങയുടെ കാലത്ത് ഒരു മാസം 272 കോടി രൂപയായിരുന്നു. അതും കുടിശിക വരുത്തിയ കഥയാണ് നേരത്തെ പറഞ്ഞത്. ഇന്നത് 710 കോടി രൂപയാണ്. ഇത് ഔദാര്യമായല്ല, അവകാശമായിട്ടാണ് ലഭിക്കുന്നത്.

സർക്കാർ ജീവനക്കാർക്കും മറ്റും ശമ്പളം കിട്ടുന്നതുപോലെയുള്ള അവകാശം. ഇത് എല്ലാ മാസവും മുടങ്ങാതെ അവരുടെ അക്കൌണ്ടിലോ വീട്ടുപടിക്കലോ എത്തുന്ന പഴുതടച്ച വിതരണ സംവിധാനം ഇന്നുണ്ട്. സമാനതകളില്ലാത്ത ഈ മേന്മയുടെ ഗുണഫലങ്ങൾ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്നുണ്ട് എന്നത് വല്ലാത്ത വേവലാതിയുണ്ടാക്കുന്നുണ്ടാകും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള പല കോൺഗ്രസ് നേതാക്കളുടെയും പ്രതികരണങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. കൊറോണ വിതച്ച മാന്ദ്യം തുടങ്ങിയ കാലത്തു തന്നെ ഞങ്ങൾ പറഞ്ഞൊരു കാര്യമുണ്ട്. ഒരാളും പട്ടിണി കിടക്കരുത്. ആളുകൾക്ക് കൈയിൽ പണമെത്തണം. ദുരിതമൊഴിയാനും നാടിന് പിടിച്ചു നിൽക്കാനും ഇത് വേണം. റേഷനായും കിറ്റായും പെൻഷനായും മറ്റും ജനങ്ങൾക്ക് സഹായമായി എത്തിക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയ മുൻഗണനയാണ്. അത്തരമൊരു നയവും മുൻഗണനയും നിങ്ങൾക്കില്ല. അതല്ലേ വസ്തുത. അത് ഈ നാട്ടിനറിയാം.

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികളും ക്വാറന്‍റീനില്‍ കഴിയുന്നവരും നാളെ മുതൽ വോട്ട് ചെയ്തു തുടങ്ങുംതദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികളും ക്വാറന്‍റീനില്‍ കഴിയുന്നവരും നാളെ മുതൽ വോട്ട് ചെയ്തു തുടങ്ങും

തദ്ദേശ തിരഞ്ഞെടുപ്പ്; പട്ടാമ്പി നഗരസഭയിൽ 4 ഡിവിഷനുകൾ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്ത്രർതദ്ദേശ തിരഞ്ഞെടുപ്പ്; പട്ടാമ്പി നഗരസഭയിൽ 4 ഡിവിഷനുകൾ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്ത്രർ

കർഷക സമരത്തിന് പങ്കെടുക്കാനെത്തി; ഷഹീൻബാഗ് സമരനായിക പോലീസ് കസ്റ്റഡിയിൽകർഷക സമരത്തിന് പങ്കെടുക്കാനെത്തി; ഷഹീൻബാഗ് സമരനായിക പോലീസ് കസ്റ്റഡിയിൽ

English summary
Welfare pension; The LDF government gave Rs 27,417 crore, Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X