പെന്ഷന് 2500 ആക്കാമായിരുന്നില്ലേ? 900 രൂപ ഇപ്പോഴും നഷ്ടമല്ലേ; പെന്ഷന് വര്‍ധിപ്പിച്ചതില്‍ സതീശന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച ക്ഷേമ പെന്ഷന് വര്‍ധനവ് അടക്കമുള്ളവയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സര്‍ക്കാരിന്റെ പൊടിക്കൈയാണിത് എന്നും എന്നാല്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഏത് തീരുമാനത്തേയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും സതീശന് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെന്ഷന് വര്‍ധിപ്പിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. പെന്ഷന് തുക 2500 രൂപയാക്കും എന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം എന്നും തിരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തില്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും സതീശന് ചോദിച്ചു.

'പ്രകടന പത്രികയിലെ വാഗ്ദാനം നാലരക്കൊല്ലം കഴിഞ്ഞാണ് കൂട്ടിയത്. അടുത്ത ആഴ്ച തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അത് കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. നാലരക്കൊല്ലത്തിലധികം കാലം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചില്ല. 2500 കൊടുക്കാമെന്ന് പറഞ്ഞിടത്ത് 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്,' സതീശന് ആരാഞ്ഞു. പെന്ഷന് വാങ്ങുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ 900 രൂപ വീതം നഷ്ടമായിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാലര വര്‍ഷം കൊണ്ട് ഒരാള്‍ക്ക് 52000 രൂപ വീതം നല്‍കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്ഷന് കൂട്ടിയത് നല്ല കാര്യമാണ് എന്നും അഞ്ച് മാസം പെന്ഷന് മുടക്കിയ ആളുകളാണ് ഇവര്‍ എന്നും അദ്ദേഹം പറഞ്ഞു. പെന്ഷന് കൂട്ടിയതിനെ എതിര്‍ക്കില്ല എന്നും എന്നാല്‍ 2500 രൂപ തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അഞ്ചാമത്തെ കൊല്ലമായപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പാണ് 2000 രൂപ ആക്കിയത്.
എന്നാല്‍ ആദ്യം പ്രഖ്യാപിച്ച 2500 ആക്കാന്‍ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു. 'ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാരാണ് ഓണറേറിയം 1000 രപ കൂട്ടിയിരിക്കുന്നത്. നിലവില്‍ അവര്‍ക്ക് ദിവസവും 233 രൂപ വീതമാണ് കിട്ടുന്നത്. എല്ലാ ദിവസവും 700 രൂപ വേണം എന്ന് ആവശ്യപ്പെട്ടിടത്ത് ഇപ്പോള്‍ 33 രൂപയാണ് കൂടുതല്‍ കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധിയായി 2500 കോടി രൂപയാണ് കൊടുക്കാനുള്ളത് എന്നും ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമില്ല എന്നും സതീശന് പറഞ്ഞു.
ഇകെ നായനാര്‍ സര്‍ക്കാരാണ് പെന്ഷന് കൊടുത്ത് തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. 18 മാസത്തെ കുടിശ്ശിക ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഎം ക്യാപ്സ്യൂള്‍ ആണ് എന്നും അത് തെളിയിക്കാന്‍ മുഖ്യമന്ത്രിയേയും ധനകാര്യമന്ത്രിയേയും വെല്ലുവിളിക്കുന്നുവെന്നും സതീശന് പറഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications