കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ജീവനക്കാര്‍ക്ക് ക്ഷേമനിധി; സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗം ചെയ്ത് പിടി തോമസ്

Google Oneindia Malayalam News

കൊച്ചി: ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ ഉള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിൽ ഒന്നായ ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്ന തീരുമാനാമാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിടി തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഐ. ടി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ ഉള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിൽ ഒന്നായ ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്ന തീരുമാനം. വളരെ കാലമായി നിയമസഭക്ക് അകത്തും പുറത്തുമായി ഞാൻ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രഫഷണൽ കോൺഗ്രസ്സ് പ്രതിനിധികൾ ഐ.ടി മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു നിവേദനം എനിക്ക് നൽകിയിരുന്നു, ഈ മേഖലയിൽ ജോലി ചെയ്യുന്ന യുവജനങ്ങൾ കമ്പനി മേധാവികൾ എന്നിവരുമായി സംസാരിക്കുമ്പോൾ ഇവർ നേരിടുന്ന പ്രശ്നങ്ങൾ കൂടുതൽ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു.

pt thomas

തുടർന്ന് ഇവരുടെ പ്രശ്നങ്ങൾ മാത്രം ഉന്നയിച്ച് കൊണ്ട് ഞാൻ നിയമസഭയിൽ ഒരു സ്വകാര്യ ബില്ല് 09/03/2018 അവതരിപ്പിക്കുകയും ഉണ്ടായി. അതിൽ ഒന്നാമതായി ഞാൻ ആവശ്യപ്പെട്ടത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി ഒരു ക്ഷേമ പദ്ധതി രൂപീകരിക്കുന്നതിനെക്കുറിച്ചാണ്. എന്റെ നിരന്തരമായ ഈ ആവശ്യം ഇപ്പോൾ യാഥാർത്ഥ്യം ആകുമ്പോൾ വലിയ സന്തോഷം.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും വളരെ ഉയർന്ന വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ് എന്നാണ് പൊതുധാരണ. പക്ഷേ യാഥാർത്ഥ്യം ഇവരിൽ പലരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാൽ അതിനൊത്ത വരുമാനം ഇല്ലാത്തവരുമാണ്, ജോലി സ്ഥിരതയും ഉറപ്പില്ല. അത് കൊണ്ട് തന്നെയാണ് എനിക്ക് സാധിക്കുന്ന വിധത്തിൽ ഇവരെ ചേർത്തുനിർത്തി ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

ഇതിന്‍റെ നടത്തിപ്പ് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമ ബോര്‍ഡിനായിരിക്കും. പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത് .പത്ത് ജീവനക്കാരില്‍ താഴെയുള്ള ഐ ടി സംരംഭകരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയില്‍ വരും. 18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
welfare schemes for IT Employees; PT Thomas welcomed the decision of the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X