ഇടിമിന്നലിൽ കിണർ തകർന്നു: വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു,വയറിംഗ് സംവിധാനങ്ങള്‍ പാടെ തകർന്നു!!
തിരുവനന്തപുരം: ഭാഗ്യം എന്നുപറഞ്ഞാല്‍ ഇതാണ്. മിന്നലേറ്റ് കിണർ ഭിത്തി തകര്‍ന്നുവീണു. സമീപത്ത് നിന്നിരുന്ന വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ ഇടയ്ക്കോട് ആലപ്പുറത്ത് വീട്ടിൽ പരമേശ്വരൻ നായരുടെ വീടിനോട് ചേന്നുള്ള കിണർ ഭിത്തിയാണ് തകർന്നത്. ഈ വീട്ടിലെ വയറിംഗ് സംവിധാനങ്ങളും പൂർണമായി കത്തിപ്പോയി. സമീപത്തെ നിരവധി വീടുകളിലും വൈദ്യുതോപകരണങ്ങൾക്ക് നാശമുണ്ടായിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
പിന്നണിഗായകൻ ചിറയിന്‍കീഴ് മനോഹരനും കുടുംബവുമാണ് ആലപ്പുറത്ത് വീട്ടിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സംഭവസമയത്ത് മനോഹരനും ഭാര്യ രാധയും വീട്ടിൽ ഉണ്ടായിരുന്നു. മിന്നലേൽക്കുമ്പോൾ കിണറിന് സമീപത്ത് നിന്നിരുന്ന രാധ നിലത്ത് കമിഴ്ന്ന് വീണുപോയി. അതിനാൽ ജീവാപായം ഉണ്ടായില്ല. കിണറിന്റെ ആൾ മറ പൂർണമായി തകർന്നു.

കിണർ തകർത്ത മിന്നലിന് പിന്നാലെ വീണ്ടും മിന്നൽ വീട്ടുമുറ്റത്ത് പതിച്ചതായി വീട്ടുകാർ പറഞ്ഞു. മുറ്റത്തിനടുത്ത് നിന്നിരുന്ന മരം പലതായി ചിതറി. ഇതിന്റെ ഭാഗങ്ങൾ വീടിനകത്തേയ്ക്കും തെറിച്ചു. മെയിൻസ്വിച്ച് ഭിത്തിയിൽ നിന്ന് ഇളകി തെറിച്ച നിലയിലാണ്. സ്വിച്ച് ബോർഡിൽ മിക്കതും ഇളകി പോയി. വയറുകളെല്ലാം കത്തിപ്പോയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് കണക്ക്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications