ചിറ്റൂരില്‍ കിണര്‍ റീചാര്‍ജിങ്ങിലൂടെ ഭൂജലനിരപ്പ് ഉയര്‍ത്തി ഭൂജലവകുപ്പ്
പാലക്കാട്: ജില്ലയിലെ ഏറ്റവും കനത്ത വരള്‍ച്ചാബാധിത പ്രദേശമായ ചിറ്റൂരില്‍ കിണര്‍ റീചാര്‍ജിങ്ങിലൂടെ ഭൂജലനിരപ്പ് ഉയര്‍ത്തി ഭൂജലവകുപ്പ്. സ്‌കൂളുകളൂടെയും ആശുപത്രികളുടെയും മേല്‍ക്കൂരകളില്‍ പെയ്തിറങ്ങി ഒഴുകി നഷ്ടമാകുന്ന വെള്ളമാണ് കിണറുകളിലേക്ക് ഒഴുക്കിവിട്ട് പ്രദേശത്തെ ജലനിരപ്പ് ഉയര്‍ത്തിയത്. വളരെ ചെറിയ മുതല്‍ മുടക്കില്‍ ആര്‍ക്കും വീടുകളില്‍ പരീക്ഷിക്കാവുന്ന മാതൃക കൂടിയാണിത്.
മഴ ഏറെ ലഭിക്കുന്ന സമയത്ത് വരാനിരിക്കുന്ന വരള്‍ച്ച ഒഴിവാക്കാന്‍ അല്‍പ്പം മുന്‍കരുതലോടെ വെള്ളം ഉപയോഗിക്കണമെന്നു മാത്രം.മഴയുടെ സമയത്ത് മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം പൈപ്പിട്ട സമീപത്തെ കിണറ്റിലേക്ക് ഒഴുക്കുന്നു.ആ കിണറിലെ മാത്രമല്ല സമീപത്തെ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നതായാണ് ചിറ്റൂര്‍ നിവാസികളുടെ അനുഭവം.വീടുകളുടെ മേല്‍ക്കൂരകളില്‍ വീഴുന്ന വെള്ളം പൈപ്പിട്ട കിണറ്റിലേക്ക് ശേഖരിക്കാം.ശരാശരി ആഴമുള്ള കിണറില്‍ ആയിരകണക്കിന് ലിറ്റര്‍ വെള്ളം ശേഖരിക്കാനാകും.

ഓടുപാകിയതോ കോണ്‍ക്രീറ്റ് വീടുകളുടെയോ ഷീറ്റിട്ടതോ ആയ മേല്‍ക്കൂരകളില്‍ നിന്നും വെള്ളം ശേഖരിക്കാം.കഌമ്പുകള്‍ ഘടിപ്പിച്ച പൈപ്പിട്ട് ഒഴുകിയിറങ്ങുന്ന വെള്ളം രണ്ടുതവണ ഫില്‍റ്റര്‍ ചെയ്ത ശേഷമാണ് കിണറിലേക്ക് ഒഴുക്കുന്നത്.ഇതോടെ മഴവെള്ളത്തിലെ പൊടിയും അഴുക്കുകളും ഇല്ലാതെ ശുദ്ധമായ വെള്ളം കിണറുകളിലേക്ക് എത്തും. മേല്‍കൂരയുടെ വലുപ്പം,കിണറും വീടുമായുള്ള അകലം,എന്നിവയനുസരിച്ച് നിര്‍മാണ ചെലവ് കൂടും. വീടുകളിലെ കിണര്‍ റീചാര്‍ജിങ്്്രതിയെക്കുറിച്ചും അതിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും ഭൂജലവകുപ്പ് നല്‍കും.
ചിറ്റൂര്‍ ജി.ബി.യു.പി സ്‌കൂള്‍,ജി.ബി.എച്ച്.എസ് സ്‌കൂള്‍,ജി.യു.പി സ്‌കൂള്‍,ജി.ബി.എച്ച്.എസ(വി.എച്ച്.എസ്.എസ്) സ്‌കൂള്‍,സ്വര്‍ണ്ണ കാമാക്ഷിയമ്മന്‍ സ്‌കൂള്‍,ചിറ്റൂര്‍ താലൂക്ക് ആശുപത്രി,കൊഴിഞ്ഞാമ്പാറ കുന്നക്കാട്ടുപതി ജി.എല്‍.പി.സ്‌കൂള്‍,നന്ദിയോട് ജി.എച്ച്.എസ് സ്‌കൂള്‍,നന്ദിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,എരുത്തേമ്പതി സെന്റ് ഫിലോമിന എ. എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കിണര്‍ റീചാര്‍ജിങ്ങ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.ഈ 10 പദ്ധതികള്‍ക്കായി 10,55801 രൂപയാണ് ഭൂജലവകുപ്പ് ചെലവഴിച്ചത്.












Click it and Unblock the Notifications