പശ്ചിമേഷ്യൻ യുദ്ധവും എൽ നിനോയും; കേരളത്തിലേക്ക് വരാൻ മടിച്ച് വിനോദസഞ്ചാരികൾ, പ്രതിസന്ധി

പശ്ചിമേഷ്യൻ സംഘർവും എൽനിനോ പ്രതിഭാസം മൂലമുള്ള കാലാവസ്ഥ വ്യതിയാനങ്ങളും കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത വെല്ലുവിളി തീർക്കുന്നു. ഭൌമരാഷ്ട്രീയ പ്രതിസന്ധികളും ഉയർന്ന യാത്ര ചെലവുകളുമെല്ലാം പൊതുവെ വിനോദസഞ്ചാരികളെ പിന്നോട്ടടിക്കുകയാണ്. അതിനിടയിൽ സുരക്ഷ, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പാക്കിയുള്ള 'അലർട്ട് ട്രാവലുകൾ' കൂടിവരുന്നതും കേരളത്തെ സംബന്ധിച്ച് തിരിച്ചടിയാണ്.

'എൽനിനോ പ്രതിഭാസവും ഇറാൻ-യുഎസ് സംഘർഷവും ഗൾഫ് മേഖലയിലെ പ്രതിസന്ധിയുമെല്ലാം കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച് ഗുണകരമല്ല. മുൻപോഴുള്ള അവസ്ഥയല്ല ഇപ്പോൾ. കാലാവസ്ഥ വ്യതിയാനങ്ങൾ ഇവിടെ വലിയ ദുരന്തത്തിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസുകൾ പരിമിതമാണ്. ഗൾഫ് രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഉള്ളത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അതും തടസപ്പെടുന്ന സാഹചര്യ ഉണ്ടാകുന്നുണ്ട്', കോണ്‍ഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് ജനറൽ സെക്രട്ടറി സജീവ് കുറുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

tour2-10

കേരളത്തിൽ എത്തുന്ന 70 ശതമാനം വിദേശ വിനോദസഞ്ചാരികളും ആയുർവേദയും വെൽനെസും ലക്ഷ്യം വെച്ച് വരുന്നവരാണ്. വെറുതെ കണ്ട് ആസ്വദിച്ച് പോകാനെത്തുന്നത് 25-30 ശതമാനം പേർ മാത്രമാണ്. ഗൾഫിൽ നിന്നുള്ളവരും മുൻ സോവിയേറ്റ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും ദുബായ് വഴിയോ ദോഹ വഴിയോ ആണ് ഇവിടേക്ക് എത്തുന്നത്. നാട് കാണാനെത്തുന്നവരാകട്ടെ നേരെ ആദ്യം പോകുന്നത് ഉത്തരേന്ത്യയിലേക്കാണ്. അവിടെ നിന്നാണ് അവർ കേരളം പോലുള്ള ദക്ഷിണേന്ത്യൻ പാക്കേജുകൾ തിരഞ്ഞെടുക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പലരും തങ്ങളുടെ യാത്ര പ്ലാനുകൾ മാറ്റുകയാണെന്നും കൊളംബോ പോലുള്ള സുരക്ഷിതമായ കിഴക്കൻ പ്രദേശങ്ങളോടാണ് സഞ്ചാരികൾ താത്പര്യം കാണിക്കുന്നതെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു.

വിദേശ വിനോദസഞ്ചാരികളെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് അവർ പ്രധാനമായും പരിഗണിക്കുന്നത്. ഒന്ന് സുരക്ഷയാണ്. മറ്റൊന്ന് ചെലവും. കാലാവസ്ഥയുമാണ്. സാധാരണ ഗതിയിൽ കാലവർഷത്തിൽ 500 എംഎ മഴ ലഭിക്കാറുണ്ട്. ഇത്തവണ വലിയ മഴക്കുറവാണ് ഇവിടെ അനുഭവപ്പെട്ടത്. ഇതോടെ കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇത് വിനോദസഞ്ചാരികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപം മേഖലയിലുള്ളവർ ഉയർത്തുന്നുണ്ട്. സ്വകാര്യ സംരംഭകരും ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം സ്വന്തം നിലയ്ക്ക് പ്രവർത്തിക്കേണ്ട സാഹചര്യമാണ് വരുന്നതെന്നാണ് ഇവർ പരാതിപ്പെടുന്നത്. വിനോദസഞ്ചാരമേഖലയ്ക്ക് വേണ്ടി സർക്കാർ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂവെന്നും ഇവർ വ്യക്തമാക്കി. ആഭ്യന്തര ടൂറിസം കൊവിഡിന് മുൻപുള്ളതിനേക്കാൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കൊവിഡിന് മുൻപത്തെ സാഹചര്യത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma