കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഴിമതിരഹിത സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം' വോട്ടർമാർക്ക് നിർദേശവുമായി അമിത് ഷായുടെ ട്വീറ്റ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക ഭാഷകളിൽ പ്രാദേശിക ഭാഷകളിൽ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളിലാണ് അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുള്ളത്. അഴിമതി രഹിതവും പ്രീണനമുക്തവുമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിലെത്താൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്നും അമിത് ഷായും കൂട്ടിച്ചേർത്തു. എല്ലാവരോടും പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റിൽ കുറിച്ചു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ്: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിലും അവരുടെ വോട്ടും ഇടതുപക്ഷത്തിനായിരിക്കുമെന്ന് കോടിയേരിതിരഞ്ഞെടുപ്പ്: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിലും അവരുടെ വോട്ടും ഇടതുപക്ഷത്തിനായിരിക്കുമെന്ന് കോടിയേരി

 amit-shah19-15

കേരളത്തിനും പശ്ചിമബംഗാളിനും പുറമേ പുതുച്ചേരിയിലും തമിഴ്നാട്ടിലുമാണ് ഇന്ന് നിയമസഭാ തിരഞ്ഞെുപ്പ് നടക്കുന്നത്. ഇതിൽ പശ്ചിമബംഗാളിൽ മൂന്നാംഘട്ട പോളിംഗാണ് പുരോഗമിക്കുന്നത്. വോട്ടവകാരം ഫലപ്രദമായി വിനിയോഗിക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. റെക്കോർഡ് വോട്ടുകൾ രേഖപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു. ഇടത് വലത് മുന്നണികൾ മാറി മാറി ഭരിച്ച് കേരളത്തിൽ ഇത്തവണ അധികാരമുറപ്പിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ഇതിനായി കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി ദേശീയ നേതാക്കളെയാണ് ബിജെപി പ്രചാരണത്തിനിറക്കിയിട്ടുള്ളത്.

English summary
West Bengal assembly election 2021: Amit Shah tweets in malayalam asks voters to cast vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X