കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പയ്ക്കും കരിമ്പനിക്കും പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈല്‍ വൈറസ് പനി!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോഴിക്കോട് വെസ്റ്റ് നൈല്‍ വൈറസ് പനി | Oneindia Malayalam

കോഴിക്കോട്: നിപ്പയ്ക്കും കരിമ്പനിക്കും പിന്നാലെ കോഴിക്കോട് മറ്റൊരു പനി കൂടി സ്ഥിരീകരിച്ചു. പനി സ്ഥിരീകരിക്കപ്പെട്ട യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി നിരീക്ഷണത്തിലാണ്.

westnail-1533294815.jpg -

പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്നത് വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതത്. രോഗാണുവാഹകരായ പക്ഷികളെ കടിച്ച കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

കേരളത്തില്‍ ആദ്യമായാണ് പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി, തലവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് രോഗത്തന്‍റെ പ്രധാന ലക്ഷണങ്ങള്‍. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. ചില അപൂര്‍വ്വം സാഹചര്യങ്ങളില്‍ അവയവ-രക്ത ദാനം വഴിയോ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിനോ അല്ലേങ്കില്‍ ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അസുഖം പകരാം. രക്ത പരിശോധനയിലൂടെയാണ് രോഗം തിരിച്ചറിയാന്‍ കഴിയുക.

English summary
west nail fever in calicut one admitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X