കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണങ്ങള്‍ പാടില്ല, ഗ്രീന്‍ ട്രൈബ്യൂണല്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അന്തിമവിധി വരുന്നത് വരെ പശ്ചിമഘട്ടം സംരക്ഷിയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്നും പൂര്‍ണമായി സംരക്ഷിയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ക്വാറികളും വന്‍ വ്യവസായങ്ങളും പശ്ചിമഘട്ടത്തില്‍ അനുവദിയ്ക്കരുത്. നവംബര്‍ 13 ലെ വിഞ്ജാപനം നടപ്പാക്കണം

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായ നിരോധിയ്ക്കുന്നതില്‍ കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന് ഉചിതമായ തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കണമെന്നില്ല. കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം.

Western Ghats

അന്തിമ വിജ്ഞാപനം വരുന്നത് വരെ മാത്രമാണ് നിയന്ത്രണങങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഗോവ ഫൗണ്ടേഷന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കസ്തൂരി രംഗന്‍ പുറത്തിറക്കിയ കരട് വിഞ്ജാപനം നിയമസാധുതയില്ലാത്തതായി. പുതിയ വിഞ്ജാപനം പുറത്തിറക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ട്രൈബ്യൂണലിനെ അറിയിച്ചു.

English summary
The National Green Tribunal has banned new construction activities in the Western Ghats region and directed that the November 13 notification will hold good.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X