Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി പ്രേമമെന്ന 19ാം അടവ്; ഈന്തപ്പഴം എവിടെ പോയി?കോടിയേരി വടികൊടുത്ത് അടിവാങ്ങല്ലേയെന്ന് ചാമക്കാല

തിരുവനന്തപുരം; കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളകടത്ത് രാജ്യമാക്കിയെ സിപിഎം പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.ചോദ്യങ്ങൾ യുഎഇ യെ അപമാനിക്കലാണെങ്കിൽ കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലാണെന്ന് പറയുന്ന സിപിഎം നിലപാട് എന്താണെന്ന് ചാമക്കാല ചോദിച്ചു. സ്വപ്ന സുരേഷിനെയും സംഘത്തെയും രക്ഷിക്കാൻ യുഎഇ അറ്റാഷെയാണ് മുഖ്യ പ്രതിയെന്ന് പറയുന്ന സി പി എമ്മല്ലേ പ്രവാസികളെ പ്രശ്നത്തിലാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചാമക്കാല ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

പ്രവാസി പ്രേമം പത്തൊൻപതാം അടവ്....
കള്ളക്കടത്തിൽ കുടുങ്ങിയ ടീം പിണറായി പ്രവാസി പ്രേമമെന്ന പത്തൊൻപതാം അടവുമായി ഇറങ്ങിയിട്ടുണ്ട്....യുഎഇ കോൺസുലേറ്റിൻ്റെ ഖുർ ആൻ, ഈന്തപ്പഴ ഇറക്കുമതികളുടെ രീതിയിൽ സംശയം പ്രകടിപ്പിച്ച പി.കെ കുഞ്ഞാലിക്കുട്ടി യുഎഇ യെ അപമാനിക്കുകയും അതുവഴി പ്രവാസികളെ അപകടത്തിലാക്കുകയുമാണത്രെ!

123

17,000 കിലോ ഈന്തപ്പഴം വന്നതിൻ നല്ല പങ്കും എവിടെപ്പോയി എന്നാണ് ചോദ്യം.ഖുർ ആൻ വിതരണത്തിന് അയച്ചിട്ടില്ലെന്ന് യുഎഇ തന്നെ പറയുന്നിടത്താണ് സംശയം.ചോദ്യങ്ങൾ യുഎഇ യെ അപമാനിക്കലാണെങ്കിൽ കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലാണെന്ന് പറയുന്ന സിപിഎം നിലപാടോ ?

യുഎഇ സർക്കാരിൻ്റെ ഔദ്യോഗിക മുദ്രയുള്ള പാഴ്സലിലാണ് സ്വർണമെത്തിയതെന്നാണ് പാർട്ടി സെക്രട്ടറി മുതൽ ഡിവൈഎഫ്ഐ വരെ പറയുന്നത്...ഔദ്യോഗിക ചാനലിൽ സ്വർണക്കള്ളക്കടത്ത് നടത്തുന്ന രാജ്യമാണ് യുഎഇ എന്ന് പറയുന്നത് ആ രാജ്യത്തിന് അപമാനമല്ലേ ?

Recommended Video

cmsvideo
    KK shailaja criticize congress protest in lockdown | Oneindia Malayalam

    സ്വപ്ന സുരേഷിനെയും സംഘത്തെയും രക്ഷിക്കാൻ യുഎഇ അറ്റാഷെയാണ് മുഖ്യ പ്രതിയെന്ന് പറയുന്ന സി പി എമ്മല്ലേ പ്രവാസികളെ പ്രശ്നത്തിലാക്കുന്നത് ?
    പിന്നെ ,പ്രവാസികളെക്കുറിച്ചുള്ള സിപിഎമ്മിൻ്റെ ആശങ്ക കോവിഡ്കാലത്ത് അവർ നേരിട്ടറിഞ്ഞതാണ്....അതുകൊണ്ട് വടി കൊടുത്ത് അടി വാങ്ങാതിരിക്കുന്നതാവും കോടിയേരിക്കും കൂട്ടർക്കും നല്ലത് !

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+