കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട് ആൻ ഐഡിയ സർജി!ക്രിമിനലുകൾ മാത്രമല്ല,മാന്യന്മാരെന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല;ലിസി

Google Oneindia Malayalam News

കൊച്ചി; യു ട്യൂബിലൂടെ കടുത്ത സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങൾ വന്നിരുന്നു. നിയമസംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന നടപടിയാണ് നടിയുടേയും കൂട്ടരുടേയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പലരും ആവർത്തിച്ചത്.

സംഭവത്തിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ ഉള്ളവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

 പ്രതീക്ഷ നൽകുന്ന ചുവടുവെപ്പ്

പ്രതീക്ഷ നൽകുന്ന ചുവടുവെപ്പ്

മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവെപ്പ്, പ്രതീക്ഷയ്ക്ക് വകനൽകുന്ന സമൂഹത്തിന് വേണ്ടിയുള്ള ഭീമമായ ചുവടുവെയ്പ്. വൈദഗ്ദ്യം ചമഞ്ഞ് കുറ്റവാളികളായ മനുഷ്യർ സ്ത്രീകൾക്കെതിരെ സമൂഹത്തിലേക്ക് വിഷം കുത്തിവെയ്ക്ുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരായ , ദുർബലരായ ആളുകളുടെ മനസിലേക്ക്.

ഭ്രാന്തൻമാർ നിറഞ്ഞ് നിൽക്കുകയാണ്

ഭ്രാന്തൻമാർ നിറഞ്ഞ് നിൽക്കുകയാണ്

അവർ നമ്മുടെ സമൂഹത്തിലേക്ക് തൊടുത്തുവിടുന്ന അഴുക്കും മാലിന്യവും ഭൂരിപക്ഷത്തിനിടയിൽ മാറ്റങ്ങളൊന്നും സൃഷ്ടിച്ചേക്കില്ല, പക്ഷേ അത് ചെറുതും ശക്തവുമായ ന്യൂനപക്ഷത്തെ സ്വാധീനിക്കും. യുട്യൂബിലും സോഷ്യൽ മീഡിയകളിലും മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തൻമാർ നിറഞ്ഞ് നിൽക്കുകയാണ്.

തടയിട്ടില്ലേങ്കിൽ

തടയിട്ടില്ലേങ്കിൽ

ഇതിന് തടയിട്ടില്ലേങ്കിൽ ഇത് നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഒടുവിൽ നമ്മെ തന്നെ ഇക്കൂട്ടർ നശിപ്പിക്കുകയും ചെയ്യു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ നമ്മുടെ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു. ഈ ക്രിമിനിലുകൾക്ക് മുൻപിൽ നിയമം കണ്ണടക്കുകയാണ്.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയിൽ; 'ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം'കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയിൽ; 'ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം'

അഭിനന്ദാർഹമാണ്

അഭിനന്ദാർഹമാണ്

ഈ സാഹചര്യത്തിൽ നിയമം ലംഘിക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിലും, ഭാഗ്യാലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തത് അഭിനന്ദനാർഹമാണ്!അവർ ഈ വിഷയം സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തി.സർക്കാർ ഇത് ഗൗരവമായി കാണുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു!

ഇതാണ് 'ദ റിയല്‍ സൈക്കോ തെവാദിയ'... സ്വയം സ്റ്റമ്പ് അടിച്ചിട്ട് പോകാൻ പറഞ്ഞ് കിളിപോയവരും ട്രോളുകളുംഇതാണ് 'ദ റിയല്‍ സൈക്കോ തെവാദിയ'... സ്വയം സ്റ്റമ്പ് അടിച്ചിട്ട് പോകാൻ പറഞ്ഞ് കിളിപോയവരും ട്രോളുകളും

Recommended Video

cmsvideo
KK shailaja teacher against vijay p nair | Oneindia Malayalam
മാന്യൻമാരും

മാന്യൻമാരും

കുറിപ്പ്: ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്റെ അനുഭവത്തിൽ മാന്യത അഭിനയിച്ച് നടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പുറകില്ല. എന്തായാലും കുറ്റവാളിയെ ഇരയായും ഇരകളെ കുറ്റവാളികളായും മാറ്റിയ നിയമപാലകർക്ക് അഭിനന്ദനം. വാട് ആൻ ഐഡിയ സർജി...

തെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ്: അമൃതാനന്ദമയി<br />തെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ്: അമൃതാനന്ദമയി

6 ദിവസത്തിനിടെ 36000 ലേറെ രോഗികള്‍, 124 മരണം; കേരളത്തില്‍ പടിവിട്ട് കൊവിഡ് വ്യാപനം6 ദിവസത്തിനിടെ 36000 ലേറെ രോഗികള്‍, 124 മരണം; കേരളത്തില്‍ പടിവിട്ട് കൊവിഡ് വ്യാപനം

ലൈഫ് മിഷൻ വിവാദം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നിർത്തിവെച്ചു, നഗരസഭയിൽ സിബിഐ റെയ്ഡ്ലൈഫ് മിഷൻ വിവാദം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നിർത്തിവെച്ചു, നഗരസഭയിൽ സിബിഐ റെയ്ഡ്

കര്‍ഷകരെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് ദീപിക പദുക്കോണ്‍, പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍കര്‍ഷകരെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് ദീപിക പദുക്കോണ്‍, പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

English summary
What an idea sir gi.. Not only criminals, but also those who pretend to be gentlemen are not behind in this matter; Lissy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X