കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം മാത്രമല്ല സമയവും നമുക്ക് നിക്ഷേപിക്കാം, കൊറോണ കാലത്തെ നിക്ഷേപങ്ങള്‍ എങ്ങനെയൊക്കെ?

Google Oneindia Malayalam News

തിരുവനന്തപുരം: ലോകം മുഴുവനും ഇന്ന് കൊറോണ ഭീതിയില്‍ കഴിയുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് രാജ്യത്ത് നിന്ന് ലഭിച്ചത്. എന്നാലും ജനങ്ങള്‍ക്കിടെയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇതില്‍ ആവശ്യസാധനങ്ങളുടെയ ലഭ്യതയെ കുറിച്ചാണ് മിക്കയാളുകള്‍ക്കമുള്ള ആശങ്ക. എന്നാല്‍ കൊറോണ കാലത്തെ നിക്ഷേപത്തെകുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സംശയം തീര്‍ക്കുന്നതിന് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിപ്പായി എഴുതിയത്.

എങ്ങനെയാണ് നിക്ഷേപങ്ങള്‍ നടത്തേണ്ടത് എന്ന് ഒരിക്കല്‍ ഒരു ലേഖനം എഴുതിയിരുന്നു. സാധാരണഗതിയില്‍ പണം ഉള്ളവരാണല്ലോ നിക്ഷേപത്തെപ്പറ്റി ചിന്തിക്കുന്നത്. എന്നാല്‍ പണം മാത്രമല്ല സമയവും നമുക്ക് നിക്ഷേപിക്കാന്‍ പറ്റുമെന്നും നിക്ഷേപം എന്നത് ബാങ്കിലും ഭൂമിയിലും മാത്രമല്ല സ്വന്തം ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും ഒക്കെ ചെയ്യാന്‍ പറ്റുന്നതാണെന്നും ആയിരുന്നു അന്ന് പറഞ്ഞതിന്റെ ചുരുക്കം.

മാസ്‌ക് പതിനായിരം കൊടുത്താലും കിട്ടാനില്ല

മാസ്‌ക് പതിനായിരം കൊടുത്താലും കിട്ടാനില്ല

ഈ കൊറോണക്കാലം നമ്മുടെ നിക്ഷേപ സങ്കല്പങ്ങളെ മൊത്തം മാറ്റാന്‍ പോവുകയാണ്. ഷെയര്‍ മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ കൂപ്പു കുത്തി, സ്ഥലവും ഫ്‌ലാറ്റും വാങ്ങുന്നതിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കുന്നുപോലുമില്ല. എത്ര പണം കയ്യിലുണ്ടെങ്കിലും നാട്ടിലെത്താന്‍ പോലും കഴിയാതെ ആളുകള്‍ ബുദ്ധിമുട്ടുന്നു. പത്തുരൂപ വിലയില്ലാതിരുന്ന ഒരു മാസ്‌ക് പതിനായിരം കൊടുത്താലും കിട്ടാനില്ലാത്ത സ്ഥിതി വരുന്നു.

വേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യം

വേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യം

പക്ഷെ ഏതൊരു മഹാമാരിയുടെ കാലത്തും നമ്മുടെ കൂടെ നില്‍ക്കുന്ന ചിലതുണ്ട്. നമ്മുടെ ആരോഗ്യം അത്തരത്തില്‍ ഒന്നാണ്. കൊറോണയുള്‍പ്പെടെയുള്ള എല്ലാ മാരികളെയും നേരിടാന്‍ ആദ്യം നമുക്ക് വേണ്ടത് ശാരീരികവും മാനസികവുമായ നല്ല ആരോഗ്യമാണ്. ഇത്രയും നാള്‍ ഇതില്‍ ഇന്‍വെസ്റ്റ് ചെയ്തതെല്ലാം നമുക്ക് ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ഇവിടെ നിക്ഷേപിച്ചതില്‍ നമ്മള്‍ സന്തുഷ്ടരാകും, ചെയ്യാത്തതില്‍ വിഷമവും വരും. പോയതിനെ പറ്റി പറഞ്ഞിട്ടുകാര്യമില്ല, അടച്ചിരുപ്പു കാലത്ത് ആരോഗ്യം വര്‍ദ്ധിപ്പിക്കാനുള്ള പണി നോക്കിത്തുടങ്ങൂ. ഡയറ്റിംഗ് നടത്തിയും എക്‌സര്‍സൈസ് ചെയ്തും ഒരു മാസം കൊണ്ട് അഞ്ചുകിലോ കുറക്കുക എന്നത് തന്നെയാണ് എന്റെ ഉദ്ദേശം.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

ബന്ധങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നതും ഇതുപോലെ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെമ്പാടുനിന്നും പല തരത്തിലുള്ള ആവശ്യങ്ങളുമായി ആളുകള്‍ എന്നെ വിളിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഔദ്യോഗിക സംവിധാനങ്ങള്‍ അപ്രതീക്ഷിതമായ സംഭവങ്ങളാല്‍ അവരുടെ കഴിവിന്റെ പരിധി വിട്ടു നില്‍ക്കുകയാണ്. ഈ സമയത്ത് നമുക്ക് വിശ്വസിക്കാനുള്ളത് നമ്മുടെ സുഹൃത്തുക്കളാണ്. ഈ സുഹൃത്തുക്കള്‍ നമ്മുടെ നല്ല കാലത്ത് നമ്മുടെ സമയം നിക്ഷേപിച്ച് നമ്മള്‍ വളര്‍ത്തിയെടുത്തതാണ്. ഏതൊരാവശ്യം വരുമ്പോഴും ഞാനത് സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ്, അവര്‍ അത് ആകും പോലെ കൈകാര്യം ചെയ്യുന്നു. ഒന്നുമില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പത്തില്‍പ്പെട്ടവരെ ഫോണ്‍ വിളിക്കുകയെങ്കിലും ചെയ്യുന്നു. അത് പോലും ആശ്വാസമാണ്. ലോകത്തെവിടെയും ഉള്ള എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി!

കൊറോണക്കാലം ഒരു ടെസ്റ്റ് മാച്ചാണ്

കൊറോണക്കാലം ഒരു ടെസ്റ്റ് മാച്ചാണ്

2018 ലെ വെള്ളപ്പൊക്കം ഒരു 20/20 മത്സരമായിരുന്നുവെങ്കില്‍ കൊറോണക്കാലം ഒരു ടെസ്റ്റ് മാച്ചാണ്. ഒരു ഇന്നിംഗ്സില്‍ കൂടുതല്‍ ഉണ്ടാകാം, സമയം ഏറെയെടുക്കാം. ക്ഷമയും തന്ത്രവും കൊണ്ടേ ഇതിനെ നേരിടാന്‍ പറ്റൂ.നിങ്ങള്‍ എത്ര വിദ്യാഭ്യാസമുള്ളയാളോ ധനമുള്ള ആളോ അധികാരമുള്ള ആളോ ആയിക്കൊള്ളട്ടെ. ഈ കൊറോണക്കാലം അതിജീവിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ബന്ധങ്ങളുടെ നിക്ഷേപം ഉണ്ടായേ പറ്റൂ. പണ്ടൊക്കെ പണം കൊണ്ട് നിസ്സാരമായി കൈക്കലാക്കാമായിരുന്ന വസ്തുക്കളും കാര്യങ്ങളും ഒക്കെ ഇനി എത്ര പണമുണ്ടെങ്കിലും നിങ്ങള്‍ക്ക് നേടിയെടുക്കാനോ ചെയ്തു തീര്‍ക്കാനോ പറ്റാതെ വരും. നിങ്ങളുടെ ബന്ധങ്ങളില്‍ കൂടുതല്‍ സമയം നിക്ഷേപിക്കാന്‍ ഇതിലും പറ്റിയ സമയമില്ല.

English summary
What Are The Investments Of The Corona Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X