കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പലചരക്ക് കടകള്‍ തുറക്കുമോ? കിട്ടുന്ന സേവനങ്ങള്‍, അറിയേണ്ടതെല്ലാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏതൊക്കെ സര്‍വീസുകളുണ്ടാകും. ഏതൊക്കെ ഉണ്ടാകില്ല. തങ്ങളുടെ ആവശ്യങ്ങളും പ്ലാനിങ്ങുകളും നടക്കുമോ, തുടങ്ങിയ കാര്യങ്ങളാണ് ഏവരെയും അലട്ടുന്നത്.

അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെയാണ്. ഏതെല്ലാമാണ് അവശ്യ സര്‍വീസുകള്‍, എത്ര സമയം വരെ ഇവ ലഭ്യമാകും, പഴയത് പോലെ ലഭിക്കുമോ ഹോട്ടലുകള്‍ തുറക്കുമോ- തുടങ്ങിയവ വിവരിക്കാം...

പൊതുഗതാഗതം ഉണ്ടാകില്ല

പൊതുഗതാഗതം ഉണ്ടാകില്ല

പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിന്‍ സര്‍വീസ് നേരത്തെ നിര്‍ത്തിവച്ചതാണ്. ഈ മാസം 31 വരെ ട്രെയിനുകള്‍ ഓടില്ല. വിമാന സര്‍വീസ് നിര്‍ത്തിവച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുകള്‍ നിരത്തിലിറങ്ങില്ല. കെഎസ്ആര്‍ടിസി ബസുകളോ സ്വകാര്യ ബസുകളോ ഉണ്ടാകില്ല.

ലോക്ക് ഡൗണിന്റെ ലക്ഷ്യം

ലോക്ക് ഡൗണിന്റെ ലക്ഷ്യം

ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും അതുവഴി രോഗ വ്യാപനം തടയുകയുമാണ് ലോക്ക് ഡൗണിന്റെ ലക്ഷ്യം. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. അനാവശ്യമായി ഇറങ്ങി നടക്കാനും സാധിക്കില്ല. ഇക്കാര്യം പോലീസ് ജാഗ്രതയോടെ പരിശോധിക്കും.

ആശുപത്രികള്‍ പ്രവര്‍ത്തിക്കും

ആശുപത്രികള്‍ പ്രവര്‍ത്തിക്കും

ആശുപത്രികള്‍ പ്രവര്‍ത്തിക്കും. എല്ലാ ആശുപത്രികളിലും രോഗ വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. രോഗികള്‍ കൂട്ടമായി എത്തുന്ന സാഹചര്യവും തടയും. ഓരോ ജില്ലകളിലെയും ചില സര്‍ക്കാര്‍ ഓഫീസുകളും കോളജുകളും സ്‌കൂളുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി വൈദ്യ സഹായം നല്‍കാനുള്ള സൗകര്യത്തിന് വേണ്ടി ഉപയോഗിക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും, പക്ഷേ...

സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും, പക്ഷേ...

സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ എല്ലാ ഓഫീസുകളിലും മുഴുവന്‍ ജീവനക്കാരുമുണ്ടാകണമെന്നില്ല. തുറന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടോ എന്ന് ഉറപ്പാക്കും. പെട്രോള്‍ പമ്പ്, ഗ്യാസ് സിലിണ്ടര്‍ വില്‍പ്പന കേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കും.

എല്ലാ കടകളും തുറക്കില്ല

എല്ലാ കടകളും തുറക്കില്ല

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. അല്ലാത്ത കടകള്‍ അടച്ചിടണം. മെഡിക്കല്‍ ഷോപ്പുകളുമുണ്ടാകും. ഹോട്ടലുകള്‍ തുറക്കും. പക്ഷേ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. പകരം ഭക്ഷണം വാങ്ങി കൊണ്ടുപോകാം. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കില്ല.

ബാറില്ല, മദ്യം കിട്ടും

ബാറില്ല, മദ്യം കിട്ടും

മദ്യ വില്‍പ്പന ശാലകള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. ബാറുകള്‍ തുറക്കില്ല. പക്ഷേ, ബിവറേജസുകള്‍ തുറക്കും. ബിവറേജസസുകള്‍ അടച്ചിട്ടാല്‍ നിരവധി സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

അവശ്യ സാധനങ്ങളും സേവനങ്ങളും

അവശ്യ സാധനങ്ങളും സേവനങ്ങളും

പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുമായി ബന്ധപ്പെട്ട കടകള്‍ തുറക്കും. ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങള്‍, പമ്പുകള്‍, അരിമില്ലുകള്‍, പാല്‍, മരുന്ന് കടകള്‍ എന്നിവയും തുറക്കും- ഇവയെല്ലാം അവശ്യ സാധനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടും.

കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. കാസര്‍കോഡ് ജില്ലയില്‍ 11 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് കടകളുണ്ടാകുക. മാളുകളില്‍ പല ചരക്ക് വില്‍പ്പന മാത്രമേ അനുവദിക്കൂ. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...

English summary
What are the Services available in Kerala during Lock Down Period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X