നിസാമിന്റെ ഫോട്ടോ എടുത്താല്‍ എന്താ കുഴപ്പം
തൃശൂര്‍ :ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ദൃശ്യം എടുത്താല്‍ എന്താ കുഴപ്പം. തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് മുഹമ്മദ് നിസാമിന്റെ ദൃശ്യങ്ങളെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
ദൃശ്യങ്ങളെടുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റി പൊലീസ് തിരക്കിട്ട് നിസാമിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുയായിരുന്നു.

കഴിഞ്ഞദിവസം കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴും ഇതേ തര്‍ക്കമുണ്ടായി. നിസാമിന്റെ കൈവിലങ്ങുകള്‍ മറയ്ക്കാന്‍ പൊലീസ് പ്ലാസ്റ്റിക് കവറുകള്‍ നല്‍കി സഹായിച്ചു.
വ്യാഴാഴ്ചയും നിസാം പ്ലാസ്റ്റിക് കവര്‍ കൊണ്ട് കൈമറച്ചാണെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട് ചേറൂര്‍ സ്വദേശിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിഒന്നില്‍ ഹാജരാക്കിയശേഷം നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications