കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെ കൂടിയപ്പോള്‍ അവര്‍ക്ക് എന്ത് സംഭവിച്ചു; വിമര്‍ശനവുമായി ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. സംസ്ഥാനത്ത് ഇതുവരെ രാഷ്ട്രീയ കുതിരകച്ചവടം തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ ആ ദിശയിലേക്കുള്ള ആദ്യ പടിയാണ് രാഷ്ട്രപതി ഭരണമെന്നും പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെ ശിവസേന അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ അല്‍പമെങ്കിലും സ്വതതന്ത്രമായ ചിന്തിക്കുമെന്ന് കരുതുന്നായായും സാമ്നയിലെ എഡിറ്റോറിയലില്‍ പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിക്ക് ചൊവ്വാഴ്ച്ച രാത്രി 8.30 വരെ നല്‍കിയ സമയം പൂര്‍ത്തിയാക്കാന്‍ കാത്ത് നില്ക്കാതെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണ്ണറുടെ നടപടിയാണ് ശിവസേനയെ പ്രകോപിതരാക്കിയത്.

uddhav

എഡിറ്റോറിയത്തില്‍ ബിജെപിക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ശിവസേന ഉന്നയിക്കുന്നത്. ഞങ്ങള്‍ പോവുന്ന വഴിയെക്കുറിച്ച് അവര്‍ വിമര്‍ശിക്കട്ടെ. മെഹ്ബൂബയുടേയും നിതീഷിന്‍റെയും കൂടെപോയപ്പോള്‍ അവര്‍ക്ക് എന്താണ് സംഭവിച്ചത്. ഭഗവാന്‍ ശങ്കര്‍ നീലകണ്ഠനെ പോലെ ഞങ്ങളും വിഷം കഴിച്ച് ദഹിപ്പിച്ചതാണെന്നും സേന വിമര്‍ശിക്കുന്നു.

ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാംഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാം

വാക്ക് പാലിക്കാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലൊരു നീക്കവുമായി മുന്നോട്ട് പോവേണ്ടി വരുമായിരുന്നില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം നല്‍കുന്നതിനേക്കാള്‍ പ്രതിപക്ഷത്ത് ഇരിക്കാനാണ് അവര്‍ക്ക് താല്‍പര്യം. മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാക്കണമെന്നത് മാത്രമാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയെന്നും എഡിറ്റോറിയത്തില്‍ വ്യക്തമാക്കുന്നു.

സോണിയ ഗാന്ധി കടുത്ത സമ്മർദ്ദത്തിൽ, ശിവസേനയെ പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസിന്റെ അവസാനം!സോണിയ ഗാന്ധി കടുത്ത സമ്മർദ്ദത്തിൽ, ശിവസേനയെ പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസിന്റെ അവസാനം!

English summary
what happend to them when they joined with mehbooba and nithish asks saamna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X