കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറും ചെന്നിത്തലയും അപമാനിക്കപ്പെട്ടത് ഇങ്ങനെ...ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അപമാനിക്കപ്പെട്ടു എന്നാണല്ലോ വാര്‍ത്ത. രാഷ്ട്രപതി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പുവരെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം നിന്നിരുന്നവരെയാണ് പിറകിലേക്ക് മാറ്റി നിര്‍ത്തിയത്.

വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിനുള്ള തെളിവാണ്. അതിനിടെ ഒരു രസകരമായ കമന്റും തലസ്ഥാനത്ത് പരക്കുന്നുണ്ട്. മുഖ്യമന്ത്രിയല്ലാത്ത മുണ്ടുടുത്തവരെ പ്രോട്ടോകോള്‍ ഓഫീസര്‍ മാറ്റിനിര്‍ത്തുകയായിരുന്നു എന്നാണത്. വിമാനത്തവളത്തില്‍ സംഭവിച്ചതെന്ത്... ചിത്രങ്ങള്‍കാണാം...

മുന്‍ നിരയില്‍

മുന്‍ നിരയില്‍

മേയര്‍ക്കും ഒപ്പം മുന്‍നിരയിലായിരുന്നു സ്പീക്കര്‍ ജി കാര്‍ത്തികേയനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ നിന്നിരുന്നത്. ശശി തരൂര്‍എംപിയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും കൂടെയുണ്ടായിരുന്നു

മുഖ്യമന്ത്രിയെത്തിയപ്പോള്‍

മുഖ്യമന്ത്രിയെത്തിയപ്പോള്‍

മുഖ്യമന്ത്രിയും ഗവര്‍ണരും എത്തിയപ്പോള്‍ അവരായി മുന്നില്‍. മേയര്‍ക്ക് ശേഷം ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍. പോലീസ് ഉദ്യോസ്ഥന് ശേഷമാണ് സ്പീക്കറുടെ സ്ഥാനം.

 മുഖ്യമന്ത്രിയുടെ സ്വാഗതം

മുഖ്യമന്ത്രിയുടെ സ്വാഗതം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രപതിയെ സ്വാഗതം ചെയ്യുന്നു.

എന്തായും പൂച്ചെണ്ട് നല്‍കി

എന്തായും പൂച്ചെണ്ട് നല്‍കി

വിമാനത്തില്‍ നിന്നിറങ്ങിയ രാഷ്ട്പതി സ്പീക്കറില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ച് മുന്നോട്ട്.

ആരോഗ്യമന്ത്രിയും നല്‍കി

ആരോഗ്യമന്ത്രിയും നല്‍കി

ആരോഗ്യമന്ത്രി വിഎസ് ശിവകുമാറില്‍ നിന്ന് രാഷ്ട്രപതി പൂച്ചെണ്ട് സ്വീകരിക്കുന്നു.

English summary
What happened at Airport, when President arrived?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X