നിയമസഭയില്‍ നടന്നതെന്ത്: ലീഗും കോണ്‍ഗ്രസും തെറ്റിയോ? രാഹുല്‍ മാങ്കൂട്ടത്തിന്റെ മറുപടി
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസിനും യുഡിഎഫിനും ഇടയില്‍ ഭിന്നതയെന്ന ഇടത് സൈബർ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ നിന്നും വാക്ക് ഔട്ട് നടത്തിയിട്ടും കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് കൂടെ ഇറങ്ങിപ്പോവാന്‍ തയ്യാറായില്ലെന്ന പ്രചരണം അടിസ്ഥാന രഹിതവും നിയമസഭയിലെ നടപടികളെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടുമാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിഡി സതീശൻ വാക്ക് ഔട്ട് ചെയ്തിട്ടും കുഞ്ഞാലിക്കുട്ടിയും ലീഗും ഇറങ്ങിയില്ല!ഒരേ നുണ ഒരുപാട് പേർ വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് എക്കാലത്തും സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലി. സിപിഎമ്മിന്റെ ചരിത്രത്തോളം തന്നെ ഇതിന് പഴക്കം ഉണ്ട്.

സിപിഎം സൈബർ അണികൾ കുറേ കൂടെ വ്യവസ്ഥാപിതമായും നിരന്തരമായും ഈ പണി തുടരുകയാണ്. ഇക്കാര്യത്തിൽ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നാണ് നിയമ സഭയിൽ വാക്ക് ഔട്ട് നടത്തിയ കോൺഗ്രസ് എംഎൽഎ മാരുടെ കൂടെ ലീഗ് എംഎൽഎ മാർ വാക്ക് ഔട്ട് നടത്തിയില്ല എന്ന പ്രചരണം. ആവശ്യമുള്ള ഭാഗം മാത്രം വെട്ടി മാറ്റിയ വീഡിയോ ഫൂട്ടേജ് വച്ചാണ് ഈ നുണ പ്രചരണം.
സഭാ നടപടികളെ കുറിച്ച് ധാരണയില്ലാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഈ വ്യാജ പ്രചരണം. സഭയിൽ നടന്നത് ഇപ്രകാരമാണ്. അൻവർ സാദത്ത് എംഎൽഎ യുടെ അടിയന്തിര പ്രമേയം ചർച്ച ചെയ്യണം എന്ന ആവശ്യം നിഷേധിക്കപ്പെട്ടു. ഇതോടെ പ്രതിപക്ഷം വാക്ക് ഔട്ട് നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവായ പ്രതിപക്ഷ നേതാവ് തന്റെ വാക്ക് ഔട്ട് പ്രസംഗം നടത്തി കോൺഗ്രസ് അംഗങ്ങൾ ഇറങ്ങി പോകാൻ തുടങ്ങി.
രണ്ടാമത് വാക്ക് ഔട്ട് പ്രസംഗം നടത്തേണ്ടത് മുസ്ലിം ലീഗിന്റെ സഭാ നേതാവും പ്രതിപക്ഷ ഉപ നേതാവും ആയ പികെ കുഞ്ഞാലികുട്ടി ആയിരുന്നു. അദ്ദേഹം സംസാരിക്കാൻ എഴുന്നേറ്റപ്പോൾ മന്ത്രി ചിഞ്ചുറാണി തടസ്സവും ആയി എഴുന്നേറ്റു. ചിഞ്ചു റാണിക്ക് പിന്തുണയുമായി ഭരണപക്ഷത്തെ എംഎൽഎ മാർ ബഹളം വച്ചു. വാക്ക് ഔട്ട് പ്രസംഗം തടസ്സപ്പെടുത്തുന്ന കീഴ് വഴക്കം ഇല്ലാത്തതാണ്.
പി.കെ കുഞ്ഞാലികുട്ടിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല എന്ന ഘട്ടം വന്നപ്പോൾ ലീഗ് എംഎൽഎ മാർ ബഹളം വച്ചു. പുറത്ത് പോയ കോൺഗ്രസ് എംഎൽഎ മാർ ലീഗ് എംഎൽഎ മാർക്ക് പിന്തുണ നൽകാൻ ആയി എത്തി. ഇതിനിടയിൽ സ്പീക്കർ ഭരണപക്ഷത്തോട് കയർത്തു. ഭരണ കക്ഷി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
കോൺഗ്രസ് എംഎൽഎ മാർ നേരത്തെ വാക്ക് ഔട്ട് ചെയ്തത് കൊണ്ട് പുറത്തു പോകണം എന്നും പികെ കുഞ്ഞാലി കുട്ടിക്ക് പ്രസംഗിക്കാൻ അവസരം ഉണ്ടാക്കും എന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ഭരണപക്ഷ എംഎൽഎ മാരും മന്ത്രി ചിഞ്ചു റാണിയും നിശബ്ദരായി, അതോടെ കോൺഗ്രസ് എംഎൽഎ മാർ പുറത്തു പോയി. പി.കെ കുഞ്ഞാലികുട്ടി തന്റെ വാക്ക് ഔട്ട് പ്രസംഗം പൂർത്തീകരിച്ചതോടെ മുസ്ലിം ലീഗ് എംഎൽഎമാരും വാക്ക് ഔട്ട് നടത്തി.
ഇതാണ് സഭയിൽ നടന്നത്. സഭയിൽ നടക്കുന്ന സാധാരണ സംഭവങ്ങളെ പോലും തങ്ങൾക്ക് തോന്നിയ രീതിയിൽ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന സിപിഎമ്മുകാർ മനസ്സിലാക്കേണ്ടത് ഒരു നുണയും ഇക്കാലത്ത് കൂടുതൽ വാഴില്ല എന്നത് മാത്രമാണ്. ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications