കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍

Google Oneindia Malayalam News

കോട്ടയം: പാലായില്‍ അട്ടിമറി വിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി പാലാ ചുവന്നപ്പോള്‍ പക്ഷേ പ്രതികൂട്ടിലായിരിക്കുന്നത് ബിജെപിയാണ്.ബിജെപിയുടെ വോട്ട് കുറഞ്ഞത് ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ ഇരു മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍

ഇക്കുറി മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. അതായത് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ടായിരത്തിലധികം വോട്ടുകളുടെ കുറവ്. ഇതോടെ ' വോട്ട് കച്ചവട' ആരോപണത്തില്‍ പരിങ്ങലില്‍ ആയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. വിശദാംശങ്ങളിലേക്ക്

 വോട്ട് കച്ചവടം

വോട്ട് കച്ചവടം

പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് മറിക്കുമെന്ന ആരോപണങ്ങള്‍ നേരത്തേ തന്നെ ശക്തമായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ന്നത് വോട്ട് കച്ചവടത്തിന്‍റെ സൂചനയാണെന്നാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചത്. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ 700 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ നേടിയത്. ഇവിടുത്തെ ബിജെപിയുടെ വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം.

പ്രതിക്കൂട്ടിലാക്കി കണക്കുകള്‍

പ്രതിക്കൂട്ടിലാക്കി കണക്കുകള്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതേ ആരോപണം ഉന്നയിച്ചു. അതേസമയം ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ഇരുമുന്നണികളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ബിജെപി തള്ളിക്കളയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ ലോക്സഭ, നിയമസഭാ കണക്കുകള്‍ ബിജെപിയെ പ്രതികൂട്ടിലാക്കുന്നുണ്ട്.

 കണക്കുകള്‍ സൂചിപ്പിക്കുന്നത്

കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ഹരി 24, 821 വോട്ടികളായിരുന്നു പാലായില്‍ നേടിയിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളും ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണ എന്‍ ഹരിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. അതായത് ലോക്സഭ തിരഞ്ഞെടുപ്പിനെക്കാള്‍ 8489 വോട്ടുകളുടെ കുറവ്. നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 6777 വോട്ടുകളാണ് കുറഞ്ഞത്. ഇതോടെ വോട്ടുകച്ചവടത്തില്‍ പ്രതികൂട്ടിലായിരിക്കുകയാണ് പാര്‍ട്ടി.

 വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

ഇത്തവണ വോട്ട് കുറയുമെന്ന സംശയം നേരത്തേ തന്നെ ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. പ്രാദേശിക തലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താത്ത് തിരിച്ചടിയായെന്നാണ് ബിജെപി ഇപ്പോള്‍ വിശദീകരിക്കുന്നത്. അതേസമയം സഖ്യകക്ഷിയായ ബിഡിജെഎസിന്‍റെ വോട്ട് എന്‍ ഹരിക്ക് ലഭിച്ചില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam
 നിഷ്പക്ഷ വോട്ടുകള്‍

നിഷ്പക്ഷ വോട്ടുകള്‍

അതേസമയം വോട്ട് മറിച്ചെന്ന ആരോപണം തള്ളി ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി രംഗത്തെത്തി. എല്‍ഡിഎഫ് ചിട്ടയായ പ്രചരണമാണ് മണ്ഡലത്തില്‍ നടത്തിയത്. രാമപുരത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നേരിട്ട് ജനങ്ങളെ കണ്ടായിരുന്നു ബിജെപിയുടെ പ്രചരണം. ഇതിന്‍റെ ഫലമായി നിക്ഷ്പക്ഷ വോട്ടുകൾ ഇടത് പക്ഷത്തിന് ലഭിച്ചതാണ് കൂറ്റന്‍ വിജയത്തിന് കാരണമായതെന്നും എന്‍ ഹരി പ്രതികരിച്ചു.

'കോഴിക്കൂടിന് മേല്‍ക്കൂരായി','നിയുക്ത പാലാ എംഎല്‍എ ജോസ് ടോം ഫ്ലക്സസ്' ഭിത്തിയില്‍ ഒട്ടിച്ച് കുറിപ്പ്

ലേശം കഞ്ഞിയെടുക്കട്ടെ? എല്‍ഡിഎഫ് ലീഡില്‍ സെല്‍ഫ് ട്രോളിട്ട വിടിയെ കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

English summary
what happened to BJP voe in Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X