ജഗതി ശ്രീകുമാർ പ്രതിയായ കേസിലെ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? അതിജീവിതയുടെ അഭിഭാഷക ടിബി മിനി പറയുന്നു
ദിലീപിന് മുൻപ് പീഡനക്കേസിൽ പ്രതിയായ മലയാളത്തിലെ പ്രമുഖ നടനാണ് ജഗതി ശ്രീകുമാർ. വലിയ കോളിളക്കമുണ്ടാക്കിയ വിതുര കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു.
അതിന് ശേഷം മലയാള സിനിമാ രംഗത്തെ നടുക്കിയ കേസാണ് ദിലീപ് എട്ടാം പ്രതിയായിരുന്ന നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നീക്കം നടക്കുകയാണ്. ജഗതി പ്രതിയായിരുന്ന കേസിൽ പെൺകുട്ടിക്ക് കേസ് അവസാനിപ്പിക്കേണ്ടി വന്നു എന്ന് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി പറയുന്നു.
'' ആക്രമിക്കപ്പെട്ടവര്‍ കേസ് കൊടുക്കാന്‍ മടിക്കുന്നതിന് ഒരു കാരണം ജീവിത കാലം മുഴുവന്‍ ആ സ്ത്രീ കോടതി കയറി ഇറങ്ങേണ്ടി വരുന്നു എന്നതാണ്. ഇത്തരം കേസുകള്‍ക്ക് അതിവേഗ വിചാരണ വേണം എന്ന് നമ്മള്‍ എപ്പോഴും പറയും. പക്ഷേ അത് നടക്കാറില്ല. പ്രതികള്‍ വമ്പന്മാരാണ് എങ്കില്‍ അവരത് നീട്ടിക്കൊണ്ട് പോകും.

ആറ് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്ന് പറഞ്ഞ് സ്‌പെഷ്യല്‍ കോടതികളൊക്കെ വന്നിട്ടുണ്ട്. പക്ഷേ അതൊന്നും വേണ്ടത്ര ഉണ്ടായിട്ടില്ല. കടവന്ത്രയില്‍ നടന്‍ ജഗതി ശ്രീകുമാര്‍ പ്രതിയായ കേസില്‍ ആ പെണ്‍കുട്ടി കേസ് നടത്തുന്നത് തന്നെ അവസാനിപ്പിച്ചു.
നമ്മളൊക്കെയും ചില സന്ദര്‍ഭങ്ങളില്‍ അവള്‍ക്കൊപ്പം എന്ന് പറയും. അതിനേ സാധിക്കൂ, അത് തന്നെ വലിയ കാര്യമാണ്. പക്ഷേ നടക്കുന്നത് അവള്‍ ഒറ്റയ്ക്കാണ്. കേസ് നടത്തുന്നത് അവള്‍ ഒറ്റയ്ക്കാണ്. അവസാനം അവളും കുടുംബവും കേസ് നടത്തുന്ന വക്കീലും മാത്രമേ ഉണ്ടാകൂ. നമ്മളെല്ലാവരും പല ജോലികളിലേക്ക് പോകും.
അപ്പോള്‍ ഏറ്റവും വേഗത്തില്‍ നീതി നിര്‍വഹണ പ്രകൃയ പൂര്‍ത്തിയാക്കണം. സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് പ്രതികളെ ഒഴിവാക്കുന്നതിന് പകരം യഥാര്‍ത്ഥത്തില്‍, സമൂഹത്തിന് അത്രത്തോളം ഹാനികരമായിട്ടുളള ഈ കാര്യം ചെയ്തത് ആരാണെങ്കിലും, അത് എത്ര ഉന്നതരായാലും ശിക്ഷ ലഭിക്കണം'', ടിബി മിനി പറഞ്ഞു.
ആക്രമിക്കപ്പെട്ട അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടുളള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിബി മിനി. നടിയെ ആക്രമിച്ച കേസില്‍ ധാരളം തെളിവുകള്‍ ഉണ്ടെന്നാണ് അന്നും ഇന്നും തന്റെ അഭിപ്രായം. ദിലീപും ദിലീപിന്റെ ആള്‍ക്കാരും തന്നെ എയറില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ മദ്യപാനിയാണ് എന്ന് താന്‍ പറഞ്ഞുവെന്നുളള പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും ടിബി മിനി ആരോപിക്കുന്നു.












Click it and Unblock the Notifications