കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വടക്കന്‍ വലിയ നേതാവല്ല'- രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ബിജെപിയുടെ തിരിച്ചടി, അപ്രതീക്ഷിതം...

Google Oneindia Malayalam News

കൊച്ചി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. 20 ലധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച, കോണ്‍ഗ്രസിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന ദേശീയ വക്താവായിരുന്നു അന്ന് അദ്ദേഹം. സോണിയ ഗാന്ധിയുടെ അടുത്ത വൃത്തങ്ങളില്‍ പെട്ടയാള്‍. രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കേരളത്തിലുള്ളപ്പോഴാണ് ദില്ലിയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്നത്.

കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തില്‍ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ബിജെപി ദേശീയ വക്താവായി നിയമിച്ചിരിക്കുകയാണ് അദ്ദേഹത്തെ. അതിന്റെ പിന്നില്‍ ഒട്ടേറെ ലക്ഷ്യങ്ങള്‍ ബിജെപിക്കുണ്ടെന്നാണ് വിവരം.....

 രണ്ടു നേതാക്കള്‍

രണ്ടു നേതാക്കള്‍

കേരളത്തില്‍ നിന്ന് രണ്ടു പേരെയാണ് പ്രധാനമായും ദേശീയ നേതൃത്വത്തില്‍ ബിജെപി കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതാണ് ഒന്ന്. തൃശൂരില്‍ നിന്നുള്ള ടോം വടക്കനെ ദേശീയ വക്താവാക്കി എന്നതാണ് മറ്റൊന്ന്.

 അമ്പരന്ന് നേതാക്കള്‍

അമ്പരന്ന് നേതാക്കള്‍

കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കളെ പോലും അമ്പരപ്പിച്ചാണ് ദേശീയ നേതൃത്വം അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ദേശീയതലത്തിലേക്ക് ഉയര്‍ത്തിയത്. ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തത് ബിജെപി സംസ്ഥാന ഘടകത്തില്‍ അടക്കം പറച്ചിലിന് കാരണമായിട്ടുണ്ട്.

 ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

കേരളത്തില്‍ മാത്രമല്ല, ബിജെപി ദേശീയതലത്തില്‍ തന്നെ ഇത്തവണ തിരഞ്ഞെടുത്ത നേതാക്കളുടെ പട്ടിക വ്യത്യസ്തമാണ്. അടുത്തിടെ മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട് ജെപി നദ്ദ. ഇതുവഴി ഇതര പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.

 കോണ്‍ഗ്രസ് തള്ളിയ നേതാവ്

കോണ്‍ഗ്രസ് തള്ളിയ നേതാവ്

അബ്ദുള്ളകുട്ടിയിലൂടെയും ടോം വടക്കനിലൂടെയും ന്യൂനപക്ഷ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. കോണ്‍ഗ്രസ് തഴഞ്ഞ ടോം വടക്കനെ ബിജെപി പരിഗണിക്കുന്നു എന്ന വ്യക്തമാകുകയാണ്.

ടോം വടക്കന്‍ വലിയ നേതാവല്ല

ടോം വടക്കന്‍ വലിയ നേതാവല്ല

ടോം വടക്കന്‍ വലിയ നേതാവല്ല എന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ട വേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. തന്നെ പരമാവധി ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് ചെയ്തത് എന്നായിരുന്നു ടോം വടക്കന്റെ അന്നത്തെ പ്രതികരണം. പുല്‍വാമയും ബാലാക്കോട്ടും നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളും സൂചിപ്പിച്ചാണ് വടക്കന്‍ ബിജെപിയിലെത്തിയത്. ഇനിയുള്ള അദ്ദേഹത്തിന്റെ യാത്ര ദേശീയതലത്തിലാകുന്നത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാണ്.

 സ്വാധീനമില്ലാത്ത നേതാവ്

സ്വാധീനമില്ലാത്ത നേതാവ്

കേരളത്തില്‍ വലിയ സ്വാധീനമില്ലാത്ത നേതാവാണ് ടോം വടക്കന്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു. അതുകൊണ്ടുതന്നെ ടോം വടക്കനെ ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിയതു കൊണ്ട് കേരളത്തില്‍ അവര്‍ക്ക് നേട്ടമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. വടക്കനെയും അബ്ദുള്ളകുട്ടിയെയും മുന്നില്‍ നിര്‍ത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം കേരളത്തില്‍ ചെലവാകുമോ എന്ന് കാത്തിരുന്ന് കാണാം.

40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം

English summary
What is BJP aim with Tom Vadakkan in Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X