Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവെട്ട് കേസ്, ലവ് ജിഹാദ്, ഹാഗിയ സോഫിയ... കനലൂതി കത്തിച്ചാല്‍ നേട്ടം കൊയ്യാം; ബിജെപിയുടെ കേരള തന്ത്രം

ബിജെപി അതിന്റെ രാഷ്ട്രീയ സ്വാധീനം കേരളത്തിലേക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കേരളത്തെ കടന്നാക്രമിച്ചും ചിലപ്പോള്‍ അനന്യമായി പുല്‍കിയും എല്ലാം പലതരത്തില്‍ ബിജെപി കേരള രാഷ്ട്രീയത്തിലേക്ക് എത്തി നോക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരു ഉറച്ച സീറ്റോ വോട്ട് ബാങ്കോ സൃഷ്ടിക്കുന്നതില്‍ ബിജെപി പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പെട്ടെന്ന് തകര്‍ക്കാവുന്നതല്ല കേരളത്തിലെ ബിജെപി വിരുദ്ധ കോട്ട. അത് മനസില്‍ വെച്ച് കൊണ്ട് തന്നെ പല വിധത്തില്‍ കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് ഇടിച്ച് കയറാനാണ് അടുത്ത കാലത്തായി ബിജെപി ശ്രമിക്കുന്നത്. അറിയപ്പെടുന്ന സിനിമാ-സാംസ്‌കാരിക നായകര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരെ വരെ ഇപ്പോള്‍ കേരളത്തില്‍ ബിജെപിക്കായി വേദികളില്‍ ലഭിക്കുന്നുണ്ട്.

bjp kerala

ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റി തെളിഞ്ഞ കേന്ദ്ര പദ്ധതികളുടെ വിതരണം, നിശ്ചിത വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നടക്കുന്നുമുണ്ട്. വന്ദേഭാരതും ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഷങ്ങളായി, ബിജെപിയുടെ കേരളത്തിലെ രാഷ്ട്രീയ തന്ത്രം പ്രവചനാതീതവും സങ്കല്‍പ്പിക്കാനാവാത്തതുമാണ്.

ബിഡിജെഎസിന്റെ രൂപീകരണം ഹിന്ദു സര്‍വ്വ ഐക്യമെന്ന മുദ്രാവാക്യവും എല്ലാം ഇതിന്റെ പരിണിതഫലമാണ്. തങ്ങള്‍ വന്നതിന് ശേഷം ബിജെപിക്ക് വോട്ട കൂടിയെന്ന് ബിഡിജെഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിലൊന്നും വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെമ്പാടും ഹിന്ദുവോട്ടുകള്‍ ബിജെപിയുടെ കുത്തകവകാശമായി നിലനില്‍ക്കുമ്പോളും കേരളത്തില്‍ സ്ഥിതി വിഭിന്നമാണ്.

കേരളത്തില്‍ ഇത് സിപിഎമ്മിലേക്കും കോണ്‍ഗ്രസിലേക്കുമാണ് വിഭജിച്ച് പോകുന്നത്. ശേഷിച്ച വോട്ടുകള്‍ മാത്രമാണ് ബിജെപിയിലേക്ക് എത്തുന്നത്. സവര്‍ണ്ണരായ നായര്‍ സമുദായം വലിയ തോതില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ ഈഴവര്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്നു. മുസ്ലീം വോട്ടുകള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസിനും ഉത്ത കേരളത്തില്‍ മുസ്ലീം ലീഗിലും ആണ്.

Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം

ബാക്കിയുള്ളവര്‍ സിപിഎമ്മിനൊപ്പവുമാണ്. മധ്യ ജില്ലകളിലെ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ കേരള കോണ്‍ഗ്രസിന്റെ വിവിധ വിഭാഗങ്ങളെ പിന്തുണക്കുന്നു. എങ്കിലും സംസ്ഥാനത്തിന്റെ മധ്യ ജില്ലകളില്‍ ഒരു കാലത്ത് പ്രബലമായിരുന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ നിഴല്‍ മാത്രമാണ് എന്നതാണ് വസ്തുത. ഇതിലേക്കാണ് ബിജെപി ഒരു കണ്ണെറിയുന്നത്. മുമ്പും കേരളത്തിലെ വൈദികരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ വശീകരിക്കുന്നതില്‍ വിജയിച്ചിരുന്നില്ല.

മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും സംഘപരിവാര്‍ എന്നും ശത്രുത പുലര്‍ത്തുന്നവരാണെങ്കിലും കേരളത്തില്‍ ഇതില്‍ ഒരു ഇളവുണ്ട്. ക്രിസ്ത്യന്‍ വോട്ടിലേക്ക് ബിജെപിക്ക് കണ്ണ് വെക്കാന്‍ സാധിക്കുന്നതും ഇതിനാലാണ്. കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ പരോക്ഷമായി പലപ്പോഴും എതിര്‍പ്പുകള്‍ പ്രകടമാക്കിയിട്ടുണ്ട്. തൊടുപുഴയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയപ്പോള്‍ തൊട്ടാണ് ഇത് ശക്തമായത്.

ഹാഗിയ സോഫിയ, ലവ് ജിഹാദ് എന്നിവയില്‍ എല്ലാം ഇരു മതങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിലാണ് ബിജെപി ചൂണ്ടയിടുന്നത്. ക്രിസ്ത്യാനികള്‍ക്കുള്ളിലെ മുസ്ലീം വിദ്വേഷം മുതലെടുത്ത് കൊണ്ട് തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്രമാണ് ബിജെപി സംസ്ഥാനത്ത് പയറ്റാന്‍ നോക്കുന്നത്. അതിനാലാണ് പെട്ടെന്നുള്ള ക്രിസ്ത്യന്‍ സ്‌നേഹം കേന്ദ്ര ഇടപെടലില്‍ ബിജെപി പുറത്തെടുക്കുന്നതും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+