സുഹൈല്‍ താമസിക്കുന്ന ബോസ്റ്റല്‍ സ്‌കൂള്‍ ജയില്‍വകുപ്പിന് കീഴില്‍; ജുവനൈല്‍ ഹോം അല്ല, 119 തടവുകാര്‍

നെടുമ്പാശേരിയില്‍ കാറിടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുഹൈല്‍ സജീവിനെയും സുഹൃത്തുക്കളെയും അടച്ചത് കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍. എന്തുകൊണ്ട് പ്രതികളെ ജയിലില്‍ അടച്ചില്ല. കുട്ടിക്കുറ്റവാളികളുടെ പരിഗണന നല്‍കി രക്ഷപ്പെടുത്താനാണോ ശ്രമം, 18 വയസ് തികഞ്ഞ ഇവര്‍ക്ക് എന്തിന് പ്രത്യേക പരിഗണന എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കാറിടിച്ച് മരിച്ച ഗോപികയുടെയും ദേവികയുടെയും ബന്ധുക്കളും വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. സുഹൈലിന് പുറമെ സുഹൃത്തുക്കളായ ജോയല്‍, അമീര്‍, നിനവ് എന്നിവരും ബോസ്റ്റല്‍ സ്‌കൂളിലാണ്. ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ബോസ്റ്റല്‍ സ്‌കൂള്‍ എന്നാല്‍ ജുവനൈല്‍ ഹോം അല്ല എന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ജുവനൈല്‍ ഹോം സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലും ബോസ്റ്റല്‍ സ്‌കൂള്‍ ജയില്‍ വകുപ്പിന് കീഴിലുമാണ്.

Borstal School Nedumbassery Suhail

ഇംഗ്ലണ്ടിലെ ബോസ്റ്റലില്‍ ആണ് ഇത്തരത്തിലുള്ള സംവിധാനം ആദ്യം തുടങ്ങിയത്. അതുകൊണ്ടാണ് ബോസ്റ്റല്‍ സ്‌കൂള്‍ എന്ന പേര് വന്നത്. കേരളത്തില്‍ ആദ്യത്തെ ബോസ്റ്റല്‍ സ്‌കൂള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നായിരുന്നു. 1995ല്‍ ഇത് കാക്കനാട്ടേക്ക് മാറ്റി. സംസ്ഥാനത്ത് നിലവില്‍ ഒരു ബോസ്റ്റല്‍ സ്‌കൂള്‍ മാത്രമേയുള്ളൂ. എറണാകുളത്തിന്റെ സമീപ ജില്ലകളില്‍ നിന്നുള്ള 21 വയസിന് താഴെയുള്ള തടവുകാരെയും ഇവിടേക്ക് കൊണ്ടുവരാറുണ്ട്. കൂടുതല്‍ ബോസ്റ്റല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ശിക്ഷിക്കപ്പെട്ട കൗമാരക്കാരെയാണ് ബോസ്റ്റല്‍ സ്‌കൂളില്‍ അടയ്ക്കുക. 18നും 21നുമിടയില്‍ പ്രായമുള്ള ശിക്ഷിക്കപ്പെട്ടവരെ. ഈ പ്രായത്തിലുള്ളവരെ ജയിലില്‍ അടയ്ക്കുമ്പോള്‍ മുതിര്‍ന്ന മറ്റു പ്രതികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ശിക്ഷിക്കപ്പെട്ടവരെയാണ് ഇവിടെ പാര്‍പ്പിക്കേണ്ടത് എങ്കിലും കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ രണ്ടു പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടവര്‍.

16 സെല്ലുകളാണ് കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളിലുള്ളത്. 66 പേരെയാണ് നിയമപരമായി ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുക. എന്നാല്‍ 119 പേര്‍ ഇവിടെയുണ്ട്. ഇതില്‍ 108 പേരും റിമാന്റ് പ്രതികളാണ്. 9 പേര്‍ വിചാരണ തടവുകാരാണ്. രണ്ടു പേര്‍ ശിക്ഷിക്കപ്പെട്ടവരും. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടെ പ്രതികളായവരും ഇവിടെയുണ്ട്. ഇവര്‍ക്ക് മാനസാന്തരം വരുന്നതിനുള്ള ശ്രമങ്ങളും ഇവിടെ നടക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള കൗരാരക്കാരായ തടവുകാരെ പാര്‍പ്പിക്കാന്‍ കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ സൗകര്യമില്ല. പല ജില്ലകളിലും ഈ പ്രായത്തിലുള്ളവരെ സബ് ജയിലുകളിലേക്ക് വിടുകയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma