എന്താണ് സിബില്‍ സ്കോര്‍..? സിബില്‍ സ്കോര്‍ കുറഞ്ഞാല്‍ എന്ത് ചെയ്യും? അറിയേണ്ടതെല്ലാം
സിബില്‍ സ്കോറുകള്‍ എന്നത് ഇന്നത്തെ കാലത്ത് ഏറെ പരിചിതമായ വാക്കാണ്. പലരും ഇത് കേട്ടിട്ടുണ്ടെങ്കിലും എന്താണ് സിബില്‍ സ്കോര്‍ എന്നും എങ്ങനെയാണ് ഇത് കണക്കാക്കേണ്ടത് എന്നും ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വായ്പയെടുക്കാനോ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ ധനകാര്യസ്ഥാപനങ്ങള്‍ ആദ്യമളക്കുക നമ്മുടെ സിബില്‍ സ്കോറാണ്.
സിബില്‍ എന്നാല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് എന്നതിന്റെ ഹ്രസ്വരൂപമാണ്. എക്സ്പീരിയന്‍സ് ഇക്യുഹാക്ക്സ്, ക്രിക് ഹൈമാര്‍ക്ക് എന്നീ ഏജന്‍സികളാണ് ഓരോ വ്യക്തികളുടേയും സിബില്‍ സ്കോര്‍ തീരുമാനിക്കുന്നത്. 300 മുതല്‍ 900 വരെയാണ് ഒരാള്‍ക്ക് ഉണ്ടാകേണ്ട സിബില്‍ സ്കോര്‍. ബാങ്കുകള്‍ ഓരോ മാസവും ഈ ഏജന്‍സികള്‍ക്ക് നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കോറുകള്‍ തീരുമാനിക്കുന്നത്.

സിബില്‍ സ്കോര്‍ മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. സ്കോര്‍ വളരെ കുറവായാല്‍ അത് ബാങ്കുകള്‍ വഴിയുള്ള വായ്പയെടുക്കല്‍, ക്രെഡിറ്റ് കാര്‍ഡ് എടുക്കല്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങളുടെ ലഭ്യതയെ ബാധിക്കും.
ഒരാള്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് അത് തിരിച്ചടവ് വൈകുകയോ അടക്കാതിരിക്കുകയോ ചെയ്യുക, ബാങ്കിലെ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുക, തിരിച്ചടവിന് വൈമനസ്യം കാണിച്ച് ഏതെങ്കിലും തരത്തിലുള്ള ചെറുത്ത് നില്പ് നടത്തുക, വായ്പ തിരിച്ചടക്കാതെ വിദേശത്തേക്കോ മറ്റോ കടന്ന് കളയുക, ബാങ്ക് നിങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യുക തുടങ്ങി എന്തും സിബില്‍ സ്കോറിനെ ബാധിക്കും.
ഈ സാഹചര്യത്തില്‍ റേറ്റിംഗ് താഴേക്ക് പോകും. അവസാനത്തെ മൂന്ന് മാസത്തെ റേറ്റിംഗ് ആണ് ബാങ്ക് ഇടപാടിന് പ്രധാനമായും പരിഗണിക്കുക. എങ്കിലും മൊത്തത്തിലുള്ള ചരിത്രവും പരിശോധിക്കും. പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് ഏത് ബാങ്കില്‍ ക്രമക്കേട് വരുത്തിയാലും അതെല്ലാം ക്രെഡിറ്റ് ഏജന്‍സിക്ക് കൃത്യമായി അറിയാന്‍ പറ്റും.
അതുകൊണ്ട് തന്നെ സിബില്‍ സ്കോര്‍ കുറവായത് കൊണ്ട് ഒരു ബാങ്ക് വായ്പ തരാതിരിക്കുമ്പോള്‍ മറ്റൊരു ബാങ്കില്‍ വേറൊരു രേഖയിലോ പേരിലോ വായ്പയെടുക്കാം എന്ന് കരുതേണ്ട. കാരണം ആ ബാങ്കും ഇതേ സിബില്‍ സ്കോറാണ് പരിഗണിക്കുക.
സിബില്‍ സ്കോര്‍ താഴാതിരിക്കാന്‍ എന്ത് ചെയ്യും?
വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍ എന്നിവ കൃത്യമായി അടക്കുക. ആവശ്യമുള്ള വായ്പകള്‍ മാത്രമെടുക്കുക. ഓരോ കാര്യത്തിനും തുടരെ തുടരെ വായ്പയെടുക്കാതിരിക്കുക. മൊത്തത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കുക.
സിബില്‍ സ്കോര്‍ താഴെ പോയാല്‍ ചെയ്യേണ്ടത് എന്തെല്ലാം?
സിബില്‍ സ്കോര്‍ താഴെ പോയാല്‍ ക്രെഡിറ്റ് കാര്‍ഡ് അടക്കം ഏതെങ്കിലും തിരിച്ചടവുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പഴയ വായ്പകള്‍ തിരിച്ചടക്കാനുണ്ടെങ്കില് പുതുതായി മറ്റ് വായ്പകള്‍ എടുക്കാതിരിക്കുക. എത്രയും വേഗം വായ്പകള്‍ തിരിച്ചടക്കുക. കൃത്യമായി മാസത്തവണകള്‍ അടക്കുക. അങ്ങനെ വരുമ്പോള്‍ ബാങ്കുകള്‍ ഏജന്‍സിക്ക് അയയ്ക്കുന്ന റിപ്പോര്‍ട്ടിലും അത് പ്രതിഫലിക്കും. അപ്പോള്‍ സ്വാഭാവികമായും സിബില്‍ സ്കോര്‍ മെച്ചപ്പെടും.
അതേസമയം സിബില്‍ റിപ്പോര്‍ട്ട് ഒരിക്കലും അന്തിമവിധിയല്ല എന്ന കാര്യവും ഓര്‍ക്കുക. അതുകൊണ്ട് സിബില്‍ സ്കോര്‍ താഴേക്ക് പോയാലും അത് നിലനിര്‍ത്താന്‍ ഒരുപാട് വഴികളുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications