കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു വര്‍ഗ്ഗീയത പറ്റില്ല, മറ്റ് വര്‍ഗ്ഗീയതകള്‍ ആകാം... എന്താണ് സിപിഎമ്മിന്റെ പദ്ധതി?

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ എന്ത് നയം സ്വീകരിയ്ക്കണം എന്ന ചിന്തയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എസ്എന്‍ഡിപിയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ സിപിഎമ്മിന് ഇത് സംബന്ധിച്ച് ഗൗരവമായിത്തന്നെ ആലോചിയ്‌ക്കേണ്ടതുണ്ട്.

വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒഴികെയുള്ള പാര്‍ട്ടികളോട് സഹകരിയ്ക്കാം എന്നാണ് സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

CPM Flag

കോണ്‍ഗ്രസ്സും ബിജെപിയും ഒഴികെ എന്ന് പറയുമ്പോള്‍ അതില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും, എസ്ഡിപിഐ, പിഡിപി തുടങ്ങിയ പാര്‍ട്ടികളും ഉള്‍പ്പെടില്ലേ എന്നാണ് ചോദ്യം. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ അകറ്റി നിര്‍ത്തുമ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ചേര്‍ത്ത് നിര്‍ത്താനാണോ സിപിഎം ശ്രമിയ്ക്കുന്നത് എന്ന് സ്വാഭാവികമായും ചോദ്യം ഉയരും.

വര്‍ഗ്ഗീയ കക്ഷികളുമായി സഹകരിയ്ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാദേശിക നീക്കുപോക്കുകളെ കുറിച്ചാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇതിനപ്പുറത്തേയ്ക്ക് നോക്കുമ്പോള്‍ പുരോഗമനാത്മകമായ ഏറെ നിര്‍ദ്ദേശങ്ങളും സിപിഎം മുന്നോട്ട് വയ്ക്കുണ്ട്. പ്രാദേശികമായ പ്രകടന പത്രികകളാണ് അതില്‍ പ്രധാനം. അഭിപ്രായം സമാഹരിയ്ക്കാന്‍ പെട്ടികള്‍ സ്ഥാപിയ്ക്കുകയും ചെയ്യും. പ്രദേശത്തെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ പരിഗണിയ്ക്കും. പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുമ്പ് ജനകീയ ചര്‍ച്ചകള്‍ നടത്തും.

English summary
What is CPM's plan to tackle local body election? They are ready to make local alliance with parties other than Congress and BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X