കോടിയേരി ബാലകൃഷ്ണന് അന്ധവിശ്വാസിയോ...സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ ഏലസ് ?
കണ്ണൂര്‍: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗ്ഗീയതയ്ക്കും ജാതിവെറിക്കും അനാചാരത്തിനുമെതിരെ ആദ്യം പ്രതിഷേധവുമായി വരുന്നത് സിപിഎമ്മാണ്. എന്നാല്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ഇതെന്ത് പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്ധവിശ്വാസി ആണെന്നാണ് ആരോപണം.നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരെല്ലാം അന്ധവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാറാണ് പതിവ്. രക്ഷയും ഏലസും ഉറുക്കുമൊക്കെ കെട്ടുന്നവരെ പരമപുശ്ചവുമാണ്. എന്നാല്‍ നിയമസഭയില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട കോടിയേരിയുടെ കൈമുട്ടിന് മുകളില്‍ ഏലസ് കെട്ടിയിട്ടുണ്ടത്രേ.!!!

കോടിയേരിയുടെ വലത് കൈയ്യില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയത് മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ എഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം എന്ന പരിപാടിയിലാണ് കോടിയേരി കൈമുട്ടിന് മുകളില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പയ്യന്നൂരിലെ വിവാദപ്രസംഗം കോടിയേരിയെ ചില്ലറ കുഴപ്പത്തിലൊന്നുമല്ല ചാടിച്ചത്. അക്രമിക്കാന്‍ വരുന്ന രാഷ്ട്രീയ എതിരാളികളെ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേ വേദിയില്‍വച്ചാണ് ഏലസും കണ്ടെത്തിയത്.
പാര്‍ട്ടി അണികളെ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കൈയ്യുയര്‍ത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയര്‍ത്തിയപ്പോള്‍ മുട്ടിന് മുകളില്‍ ജപിച്ച് കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണില്‍ പതിഞ്ഞു. അവരത് സൂം ചെയ്ത് സംപ്രേഷണം ചെയ്യുകയായിരുന്നു. എന്തായാലും വെള്ളി ഏലസ് തന്നെയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് കോടിയേരി തന്നെ വ്യക്തമാക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വലിയ മതവിശ്വാസിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് കോടിയേരിയുടെ ഭാര്യ തുലാഭാരം നടത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ അന്ധവിശ്വാസത്തിന് അടിമയായെന്നത് അണികളിലും വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രമേഹ രോഗികകള്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.
Read More: സൗദിയില്‍ നഴ്സിങ് മേഖലയിലും നിതാഖത്...? മലയാളികള്‍ വന്‍ പ്രതിസന്ധിയിലേയ്ക്ക്
-
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണപ്പോര് ശക്തമായി കഴക്കൂട്ടം -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
'കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പൂർണപരിഹാരം കാണാൻ എൽഡിഎഫിന്റെ 5 പദ്ധതികൾ': തോമസ് ഐസക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ് -
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ












Click it and Unblock the Notifications