HMPV In Malayalam: രണ്ടാം കൊവിഡിന്റെ വരവാണോ? എന്താണ് ചൈനയില്‍ പടരുന്ന എച്ച്എംപിവി വൈറസ്? ലക്ഷണങ്ങള്‍ അറിയാം
ചൈനയിലെ വുഹാനില്‍ അഞ്ച് വര്‍ഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി ലോകമാകെ നിശ്ചലമാക്കിയാണ് കടന്ന് പോയത്. ഇപ്പോഴിതാ ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് ചൈനയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത് എന്നാണ് വിവരം. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം.
ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. എന്താണ് ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് എന്നും എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്നും നമുക്ക് പരിശോധിക്കാം.

എന്താണ് എച്ച്എംപിവി?
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് അഥവാ എച്ച്എംപിവി. സാധാരണ സന്ദര്‍ഭങ്ങളില്‍ ഇത് ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നു. ചെറിയ കുട്ടികളിലും പ്രായമായവരിലും, എച്ച്എംപിവി ഗുരുതരമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവരിലും വൈറസ് ഗുരുതരമായി മാറും
ലക്ഷണങ്ങള്‍
ഒരു അപ്പര്‍ റെസ്പിറേറ്ററി അണുബാധയാണ് എച്ച്എംപിവി. എന്നാല്‍ ഇത് ചിലപ്പോള്‍ ന്യുമോണിയ, ആസ്ത്മ ഫ്ലെയര്‍-അപ്പ് പോലുള്ള ലോവര്‍ റെസ്പിറേറ്ററി അണുബാധയ്ക്ക് കാരണമാകാം. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്ളവരില്‍ സ്ഥിതി വഷളാക്കാനും സാധ്യതയുണ്ട്. 2001 ല്‍ ആണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ എച്ച്എംപിവി കണ്ടെത്തുന്നത്.
പ്രതിരോധമാര്‍ഗങ്ങള്‍
രോഗം പടരാതിരിക്കാന്‍, കുറഞ്ഞത് 20 സെക്കന്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണിലോ മൂക്കിലോ വായയിലോ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗികളുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്ക് ധരിക്കണം.
ചികിത്സ
നിലവില്‍, എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ ചികിത്സയൊന്നുമില്ല. വാക്സിനും കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനാണ് പരിചരണം കൊടുക്കുന്നത്. തീവ്രതയെ ആശ്രയിച്ച് രോഗത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടാം. സാധാരണ ഇന്‍കുബേഷന്‍ കാലയളവ് 3 മുതല്‍ 6 ദിവസം വരെയാണ്. കൊവിഡിന് സമാനമായ ചുമ, പനി, ശ്വാസതടസം, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എച്ച്എംപിവിയും പ്രകടമാക്കും.
2024 ഏപ്രിലില്‍ വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കൊവിഡിന് ശേഷം, ചൈനയിലെ ഹെനാനില്‍ എച്ച്എംപിവി കേസുകള്‍ വര്‍ദ്ധിച്ചു. 2023 ഏപ്രില്‍ 29 നും ജൂണ്‍ 5 നും ഇടയില്‍ എല്ലാ ദിവസവും എച്ച്എംപിവി അണുബാധകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications