ആരാണ് രാഷ്ട്രീയത്തിലെ കുതിരകള്‍? എന്താണ് ഈ കുതിരക്കച്ചവടം; പ്രയോഗത്തിന് പിന്നിലെ കഥയറിയാം
തിരുവന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവുമായി ചേര്‍ന്ന് നിന്നുകൊണ്ട് ഇന്ന് ഏറ്റവും കൂടുതലായി ഉയര്‍ന്നു കേള്‍ക്കുന്ന പ്രയോഗമാണ് 'കുതിരക്കച്ചവടം' എന്നത്. കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിമാറ്റിക്കൊണ്ടുള്ള ബിജെപി നീക്കങ്ങളെ 'രാഷ്ട്രിയ കുതിരക്കച്ചവടം' എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഇതിനുമുമ്പും രാഷ്ട്രീയവുമായി ചേര്‍ന്നു നിന്നുകൊണ്ട് തന്നെ കുതിരക്കച്ചവടം എന്ന വാക്ക് പലയിടത്തും പ്രയോഗിച്ച് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലെ 'ശരിയല്ലാത്ത' ചില ഇടപെടലുകളെ കുതിക്കച്ചവടം എന്ന് വിശേഷിപ്പിക്കുന്നതെന്ന് നമുക്ക് നോക്കാം.
കബളിപ്പിക്കലും വഞ്ചനയും തുടങ്ങി രാഷ്ട്രീയരംഗത്ത് വോട്ടുകച്ചവടം നടത്തുന്നതുള്പ്പടേയുള്ള കാര്യങ്ങളെ സൂചിപ്പിക്കാന്‍ ഇന്ന് ഉപയോഗിക്കുന്ന ഒരു പദമാണ് കുതിരക്കച്ചവടം. യാഥാര്‍ഥ അര്‍ത്ഥത്തില്‍ കുതിരയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതില്‍ നിന്ന് തന്നെയാണ് ഈ വാക്ക് ഉത്ഭവിക്കുന്നത്. പിന്നീട് അതെങ്ങനെ വഞ്ചനയുടേയും അധാര്മ്മികയുടേയും പര്യായമായി എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. വില്‍പ്പനക്ക് വെച്ചിരിക്കുന്ന കുതിരയുടെ ദോഷങ്ങളും ഗുണങ്ങളും വിലയിരുത്തുക എന്നത് ഏറ്റവും ദുഷ്കരമായ കാര്യമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കുതിരക്കചവടം കള്ളത്തരത്തിനും കമ്പളിപ്പിക്കലിനുമുള്ള നല്ലൊരു അവസരമായി മാറുന്നു.

വില്ക്കുന്നവനും വാങ്ങുന്നവനും മറിച്ചുവില്‍ക്കുന്നവനുമൊക്കെ നിരന്തരം കബളിപ്പിക്കല്‍ നടത്തുന്ന കച്ചവടമായത് കൊണ്ട് തന്നെ കുതിരക്കച്ചവടുമായി ബന്ധമുള്ളവര്‍ക്ക് അധാര്‍മ്മിക കച്ചവടം നടത്തുന്നവര്‍ എന്ന ദുഷ്പ്പേര് പുരാതനകാലം മുതല്‍ തന്നെയുണ്ട്. കബളിപ്പിക്കലും വഞ്ചനയും ഉള്‍ക്കൊള്ളുന്ന വ്യാപാരനടപടിയെ കുറിക്കുന്നതിന് കുതിരക്കച്ചവടം എന്ന പദത്തെ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലങ്ങളില്‍ തന്നെ സാഹിത്യ ആവിഷ്കാരങ്ങളില്‍ പ്രതിഫലിച്ചിരുന്നു.
1898 പ്രസിദ്ധീകരിച്ച എഡ്വേര്‍ഡ് നോയസ് വെസ്റ്റ്കോട്ടിന്റെ 'ഡേവിഡ് ഹറും' എന്ന നോവലിലെ പ്രധാന കഥാപാത്രം കുതിരക്കച്ചവടത്തിന്റെ കണ്ണിലൂടെയാണ് എല്ലാവ്യാപാരത്തെയും കാണുന്നത്. പിന്നീട് ഈ പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ വികസിക്കുകയും അതു രാഷ്ട്രീയരംഗത്തെ വോട്ട് കച്ചവടത്തേയും കൂറുമാറ്റത്തേയും പരാമര്‍ശിക്കുന്ന പ്രയോഗമായി മാറുകയും ചെയ്തു. വോട്ടുകച്ചവടത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്ന ലോഗ്റോളിംഗ് (logrolling) എന്ന പഴയ പ്രയോഗത്തിന്റെ സ്ഥാനത്താണ് കുതിരക്കച്ചവടം എന്ന പദമാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം











Click it and Unblock the Notifications