കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് രാഷ്ട്രീയത്തിലെ കുതിരകള്‍? എന്താണ് ഈ കുതിരക്കച്ചവടം; പ്രയോഗത്തിന് പിന്നിലെ കഥയറിയാം

Google Oneindia Malayalam News

തിരുവന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവുമായി ചേര്‍ന്ന് നിന്നുകൊണ്ട് ഇന്ന് ഏറ്റവും കൂടുതലായി ഉയര്‍ന്നു കേള്‍ക്കുന്ന പ്രയോഗമാണ് 'കുതിരക്കച്ചവടം' എന്നത്. കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിമാറ്റിക്കൊണ്ടുള്ള ബിജെപി നീക്കങ്ങളെ 'രാഷ്ട്രിയ കുതിരക്കച്ചവടം' എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഇതിനുമുമ്പും രാഷ്ട്രീയവുമായി ചേര്‍ന്നു നിന്നുകൊണ്ട് തന്നെ കുതിരക്കച്ചവടം എന്ന വാക്ക് പലയിടത്തും പ്രയോഗിച്ച് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലെ 'ശരിയല്ലാത്ത' ചില ഇടപെടലുകളെ കുതിക്കച്ചവടം എന്ന് വിശേഷിപ്പിക്കുന്നതെന്ന് നമുക്ക് നോക്കാം.

<strong> യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി</strong> യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി

കബളിപ്പിക്കലും വഞ്ചനയും തുടങ്ങി രാഷ്ട്രീയരംഗത്ത് വോട്ടുകച്ചവടം നടത്തുന്നതുള്‍പ്പടേയുള്ള കാര്യങ്ങളെ സൂചിപ്പിക്കാന്‍ ഇന്ന് ഉപയോഗിക്കുന്ന ഒരു പദമാണ് കുതിരക്കച്ചവടം. യാഥാര്‍ഥ അര്‍ത്ഥത്തില്‍ കുതിരയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതില്‍ നിന്ന് തന്നെയാണ് ഈ വാക്ക് ഉത്ഭവിക്കുന്നത്. പിന്നീട് അതെങ്ങനെ വഞ്ചനയുടേയും അധാര്‍മ്മികയുടേയും പര്യായമായി എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. വില്‍പ്പനക്ക് വെച്ചിരിക്കുന്ന കുതിരയുടെ ദോഷങ്ങളും ഗുണങ്ങളും വിലയിരുത്തുക എന്നത് ഏറ്റവും ദുഷ്‌കരമായ കാര്യമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കുതിരക്കചവടം കള്ളത്തരത്തിനും കമ്പളിപ്പിക്കലിനുമുള്ള നല്ലൊരു അവസരമായി മാറുന്നു.

horse

വില്‍ക്കുന്നവനും വാങ്ങുന്നവനും മറിച്ചുവില്‍ക്കുന്നവനുമൊക്കെ നിരന്തരം കബളിപ്പിക്കല്‍ നടത്തുന്ന കച്ചവടമായത് കൊണ്ട് തന്നെ കുതിരക്കച്ചവടുമായി ബന്ധമുള്ളവര്‍ക്ക് അധാര്‍മ്മിക കച്ചവടം നടത്തുന്നവര്‍ എന്ന ദുഷ്പ്പേര് പുരാതനകാലം മുതല്‍ തന്നെയുണ്ട്. കബളിപ്പിക്കലും വഞ്ചനയും ഉള്‍ക്കൊള്ളുന്ന വ്യാപാരനടപടിയെ കുറിക്കുന്നതിന് കുതിരക്കച്ചവടം എന്ന പദത്തെ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലങ്ങളില്‍ തന്നെ സാഹിത്യ ആവിഷ്‌കാരങ്ങളില്‍ പ്രതിഫലിച്ചിരുന്നു.

<strong> യോഗി ആദിത്യനാഥിന്റെ '' കരുതലിന് '' നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധിയുടെ കത്ത്; സുരക്ഷ കുറയ്ക്കാമോ?</strong> യോഗി ആദിത്യനാഥിന്റെ '' കരുതലിന് '' നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധിയുടെ കത്ത്; സുരക്ഷ കുറയ്ക്കാമോ?

1898 പ്രസിദ്ധീകരിച്ച എഡ്വേര്‍ഡ് നോയസ് വെസ്റ്റ്‌കോട്ടിന്റെ 'ഡേവിഡ് ഹറും' എന്ന നോവലിലെ പ്രധാന കഥാപാത്രം കുതിരക്കച്ചവടത്തിന്റെ കണ്ണിലൂടെയാണ് എല്ലാവ്യാപാരത്തെയും കാണുന്നത്. പിന്നീട് ഈ പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ വികസിക്കുകയും അതു രാഷ്ട്രീയരംഗത്തെ വോട്ട് കച്ചവടത്തേയും കൂറുമാറ്റത്തേയും പരാമര്‍ശിക്കുന്ന പ്രയോഗമായി മാറുകയും ചെയ്തു. വോട്ടുകച്ചവടത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്ന ലോഗ്‌റോളിംഗ് (logrolling) എന്ന പഴയ പ്രയോഗത്തിന്റെ സ്ഥാനത്താണ് കുതിരക്കച്ചവടം എന്ന പദമാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

English summary
what is horse trading in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X