Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ

യുവ മനസ്സുകളുടെ വിധിയെഴുത്ത് അനുകൂലമാക്കാനുള്ള നീക്കം സജീവമാക്കിയാണ് മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ പ്രധാനമായും യുവാക്കൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുള്ള പ്രവർത്തനത്തിനാണ് എൽഡിഎഫും യുഡിഎഫും എൻഡിഎയും മുൻതൂക്കം നൽകുന്നത്.

കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള മുതിർന്ന വോട്ടർമാർ തീരുമാനമെടുത്തിട്ടുണ്ടാകുമെന്നും ഭരണമുന്നണിയുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ആരെ തെരഞ്ഞെടുക്കണമെന്ന തീരുമാനത്തിലെത്തിലേക്ക് യുവാക്കളെ എത്തിക്കണമെന്നുമുള്ള കണക്കുകൂട്ടലിൽ വികസന നേട്ടങ്ങൾ വിവരിച്ച് എൽഡിഎഫ​ും ഭരണവിരുദ്ധ വികാരമുയർത്താനുള്ള പോയൻറുകൾ ഉയർത്തി യുഡിഎഫും കേന്ദ്ര സർക്കാറിന്റെ യുവജന ക്ഷേമ നയങ്ങൾ എണ്ണിപ്പറഞ്ഞ് എൻഡിഎയും രംഗത്തുണ്ട്.

ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത്
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത്

ഇത്തവണ 4.25 ലക്ഷത്തിനടുത്ത് കന്നി വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇവരെ സ്വാധീനിച്ച് അതിലൂടെ വീട്ടിലുള്ള മുതിർന്നവരുടെ വോട്ട് കൂടി തങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നതിലൂടെ വോട്ട് വിഹിതം ഉയർത്താൻ കഴിയുമെന്ന് മുന്നണികൾ കണക്കുകൂട്ടുന്നു. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചുവരെഴുത്തുകൾക്കും പോസ്റ്ററുകൾക്കും ലഘുലേഖകൾക്കും ഉപരിയായി സമൂഹ മാധ്യമങ്ങളിലെ റീലുകളിലൂടെയുള്ള പ്രചാരണം ഇക്കാര്യത്തിൽ ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.

Kerala Assembly Election 2026

കഴിഞ്ഞ 10 വർഷം തുടർച്ചയായുള്ള ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ കണ്ടുവളർന്ന യുവജനത തങ്ങളെ കൈവിടില്ലെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ യുവാക്കൾക്കിടയിൽ പ്രധാനമായും ഉയരുന്ന ആശങ്കയായ തൊഴിലില്ലായ്മ, മെച്ചപ്പെട്ട ജീവിതസാഹചര്യം, വിദ്യാഭ്യാസം എന്നിവയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ മുന്നണികൾ ഇതി​നെ പ്രതിരോധിക്കുന്നത്.

2021ലെ വോട്ട് വിഹിതം സഖ്യം തിരിച്ച് വിലയിരുത്തുമ്പോൾ തുടർ ഭരണത്തിലെത്തിയ എൽഡിഎഫ് 45.4 ശതമാനവും യുഡിഎഫ് 39.5 ശതമാനവും എൻഡിഎ 12.4 ശതമാനവും മറ്റുള്ളവർ 2.7 ശതമാനവുമാണ് നേടിയതെന്ന് കാണാം (സഖ്യം അനുസരിച്ചുള്ള സീറ്റ് വിഹിതം എൽഡിഎഫ്- 70.7%, യുഡിഎഫ്-29.3%, എൻഡിഎ-0). വോട്ട് വിഹിതത്തിൽ 5.9 ശതമാനം കുറവാണ് (സീറ്റ് വിഹിതത്തിൽ 41.4%) യുഡിഎഫിനുണ്ടായത്. പുതുതലമുറ വോട്ടർമാരിലൂടെ കഴിഞ്ഞ തവണത്തെ പരാജയത്തെ മറികടക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.

ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ

തൊഴിലില്ലായ്മയെ കുറിച്ച് ആശങ്കാകുലരായ, മെച്ച​പ്പെട്ട ജീവിത സാഹചര്യങ്ങൾ ആഗ്രഹിക്കുന്ന, വിദേശ കുടിയേറ്റത്തിൽ തൽപരരായ യുവാക്കൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു​ണ്ടെന്നാണ് സർവേകൾ വ്യക്തമാക്കുന്നതെന്നാണ് യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. അതേമസയം, ഇതിനെല്ലാം പുറമേ ഒറ്റപ്പെടൽ അടക്കമുള്ള യുവാക്കളുടെ മാനസിക സമ്മർദ്ദങ്ങളെ ഒരു മുന്നണിയും അഭിസംബോധന ചെയ്യുന്നില്ലെന്ന് ചില സർവേകളിൽ പുതുതലമുറയും വ്യക്തമാക്കിയിട്ടുണ്ട്. മുന്നണികൾ എത്ര യുവാക്കളെ മത്സരത്തിന് ഇറക്കിയെന്നതും ചർച്ചയാകുന്നുണ്ട്.

മുൻ തലമുറകൾ രാഷ്ട്രീയം മാത്രം നോക്കി ഓരോ പാർട്ടികളെയും പിന്തുണച്ചതിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറ നേതാക്കളുടെ ഇമേജും പ്രവർത്തനവും വിലയിരുത്തിയാണ് ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതെന്ന് വ്യക്തമാണ്. 2021ൽ സിപിഎം നേടിയത് 5288507 വോട്ടാണ് (ആകെ പോൾ ചെയ്തതിന്റെ 25.38 ശതമാനം). കോൺഗ്രസ് നേടിയത് 5233364 വോട്ടും (ആകെ പോൾ ചെയ്തതിന്റെ 25.12 ശതമാനം).

സിപിഐ-1579235 (7.58 ശതമാനം), മുസ്‍ലിം ലീഗ്- 1723593 (8.27 ശതമാനം), കേരള കോൺഗ്രസ് എം- 684363 (3.28 ശതമാനം), കേരള കോൺഗ്രസ് ജെ- 554115 (2.66) എന്നിങ്ങനെയാണ് ഓരോ മുന്നണിയിലെയും പ്രധാന കക്ഷികൾ നേടിയ വോട്ട്. പുതു തലമുറയെ സ്വാധീനിച്ചാൽ ഇതിൽ ഗണ്യമായ വ്യത്യാസം വരുമെന്നാണ് ഇരു മുന്നണികളുടെയും കണക്കുകൂട്ടൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+