തദ്ദേശ സ്ഥാപനങ്ങള്‍ ഡബിള്‍ സ്മാര്‍ട്ട്; ഇനി എല്ലാ സേവനങ്ങളും കെ സ്മാര്‍ട്ട് വഴി, ബില്‍ഡിങ് പെര്‍മിറ്റ്...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും. മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫീസുകളിലാണ് കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നത്. പഞ്ചായത്തുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ട് വന്ന് അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യം ഇനിയുണ്ടാകില്ല.
മിക്കവരും പ്രതിസന്ധി നേരിടുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ക്കും ഇനി കെ സ്മാര്‍ട്ടിനെ ആണ് ആശ്രയിക്കേണ്ടത്. നിലവില്‍ സ്വകാര്യ സോഫ്റ്റ് വെയറിലൂടെയാണ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. ഈ സേവനം അവസാനിപ്പിച്ചു. നേരത്തെ അപേക്ഷ നല്‍കിയവരുടെ തുടര്‍ നടപടികള്‍ ഈ സോഫ്റ്റ് വെയര്‍ വഴി തന്നെ തീര്‍പ്പാക്കും. സ്വകാര്യ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്വകാര്യ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ ഉദ്യോഗസ്ഥരുടെ കൈവശം എത്തിയിരുന്നത്. ഇനി 3000 ചതുരശ്ര അടിയില്‍ താഴെയുള്ള കെട്ടിട നിര്‍മാണ പെര്‍മിറ്റ് മിനുട്ടുകള്‍ക്കകം ലഭ്യമാകും. 3000 ചതുരശ്ര അടിക്ക് മുകളിലുള്ളത് പരിശോധനകള്‍ക്ക് ശേഷമാകും അനുമതി നല്‍കുക.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ സ്മാര്‍ട്ട്. ഓഫീസുകളില്‍ പോകാതെ തന്നെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും.
പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്-
''പുതുവര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിനു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും.
കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.''












Click it and Unblock the Notifications