കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിലെ കുറ്റവാളികളെ ജനം അറിയണം; പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി

വിവരങ്ങൾ പുറത്തുവിടാൻ ആകില്ലെന്ന പൊലീസ് വാദം തള്ളിയ കോടതി കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്നും അറിയിച്ചു

Google Oneindia Malayalam News

കൊച്ചി: പൊലീസുമായി ബന്ധപ്പെട്ട വിവരാവകാശ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വിവരങ്ങൾ ഒരുകാരണവശാലും ഒളിപ്പിക്കരുതെന്നും പൊലീസിലെ കുറ്റവാളികളെ ജനം അറിയേണ്ടത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.

Kerala Police

കുറ്റവാളികളായ പൊലീസുകാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു മാധ്യമസ്ഥാപനം നൽകിയ അപേക്ഷയിൽ നിഷേധാത്മക നിലപാടാണ് പൊലീസ് സ്വീകരിച്ചത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ വിവരാവകാശ കമ്മിഷൻ പൊലീസിനോട് വിവരങ്ങൾ തേടിയെങ്കിലും നൽകാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

വിവരങ്ങൾ പുറത്തുവിടാൻ ആകില്ലെന്ന പൊലീസ് വാദം തള്ളിയ കോടതി കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്നും അറിയിച്ചു. വിവരാവകാശ നിയമം പ്രകാരം വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. കുറ്റവാളികളയ പൊലീസുകാരുടെ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. അഴിമതി മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കെ സുരേന്ദ്രനും വി മുരളീധരനും പരിഹാസം | A Vijaraghavan Interview | Oneindia Malayalam

English summary
Kerala High court against Kerala police on RTI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X