• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്

തിരുവനന്തപുരം;ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ യുട്യൂബർ വിജയ് പി നായർ പോസ്റ്റ് ചെയ്ത അധിക്ഷേപ വിഡിയോയും തുടർ വിവാദങ്ങളുമാണ് സൈബർ ഇടത്തിലെ വ്യക്തിഹത്യകൾക്കെതിരെ കർശന നിയമം വേണമെന്ന ആവശ്യത്തിന് ശക്തി പകർന്നത്. തുടർന്നാണ് സൈബർ ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പോലീസ് ആക്റ്റിൽ ഭേദഗതി വരുത്തിയത്. എന്നാൽ ഭേദഗതി വരുത്തിയ നിയമം ജനാധിപത്യ വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. പരക്കെ ആക്ഷേപത്തിന് വഴിവെച്ചിരിക്കുന്ന 118 എ എന്താണെന്ന് നോക്കാം

പോലീസ്‌ ആക്ടിലെ 118 (എ)

പോലീസ്‌ ആക്ടിലെ 118 (എ)

2000ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഇതിന് പകരം കേന്ദ്രസർക്കാർ പുതിയ നിയമങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല. ഇതോടെയാണ് വർധിച്ച് വരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന നിലയിൽ പോലീസ്‌ ആക്ടിലെ 118 (എ) സംസ്ഥാന സർക്കാർ ഭേദഗതി ചെയ്തത്.

എന്താണ് 118-എ?

എന്താണ് 118-എ?

ഏതെങ്കിലും വ്യക്തിയെ പ്രസ്താവനകളിലൂടെ അഭിപ്രായങ്ങളിലൂടെ ഫോൺകോളുകൾ, സന്ദേശങ്ങൾ, അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ അധിക്ഷേപിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ അഞ്ച് വര്‍ഷം വരെ തടവോ 10000 പിഴയോ രണ്ടും കൂടിയോ ചുമത്താം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. സുപ്രീം കോടതി അസാധുവാക്കിയ അതേ 118ാം വകുപ്പിലാണ് പുതിയ ഭേദഗതി കൂട്ടി ചേർത്തിരിക്കുന്നത്. പഴയ നിയമം പുതിയ രൂപത്തിൽ പിൻവാതിലിലൂടെ കുത്തികയറ്റുകയാണ് സർക്കാർ ചെയ്തത് എന്ന ആക്ഷേപമാണ് പ്രധാനമായും ഉയർന്നിരിക്കുന്നത്.

ആരേയും അറസ്റ്റ് ചെയ്യാം

ആരേയും അറസ്റ്റ് ചെയ്യാം

പുതിയ നിയമ പ്രകാരം വാറന്റ് ഇല്ലാതെ തന്നെ ഒരാളെ പോലീസിന് അറസ്റ്റ് ചെയ്യാനാകും. ഇതിനായി 125ാം വകുപ്പ് ഭേദഗതി ചെയ്തിട്ടുമുണഅട്. കുറ്റകരമല്ലെന്ന തലത്തിൽ നടത്തുന്ന ചെറിയ വിമർശനങ്ങളെ പോലും കുറ്റകരമാക്കാൻ പര്യാപ്തമാണ് നിയമം. അതുകൊണഅട് തന്നെ അപകീർത്തികരമെന്ന് തോന്നിയാൽ പോലീസിന് തന്നെ കേസെടുക്കാം.

അതേസമയം വിവിധ സ്റ്റേഷനുകളിൽ പരാതി ലഭിച്ചാൽ ഒരാൾക്കെതിരെ ഒന്നിലധികം കേസെടുക്കുമോ , അവരെ അറസ്റ്റ് ചെയ്യുമോ തുടങ്ങി പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്.

ഇടതുകേന്ദ്രങ്ങൾ തന്നെ

ഇടതുകേന്ദ്രങ്ങൾ തന്നെ

സമൂഹമാധ്യമങ്ങൾക്ക് പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ഈ നിയമം ബാധകമായതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും ഇത് കൂച്ചുവിലങ്ങ് തീർക്കുമെന്നും ആക്ഷേപം ശക്തമാണ്. നേരത്തേ കേരള പോലീസ് ആക്റ്റിലെ 118 ഡി എടുത്ത് കളഞ്ഞപ്പോൾ അതിനെ അനുകൂലിച്ച സിപിഎം ആണ് ഇപ്പോൾ പുതിയ നിയമ ഭേദഗതി നടപ്പാക്കിയതെന്നാണ് വിരോധാഭാസം. നിയമഭേദഗതി പോലീസിന് അമിത അധികാരം നൽകുന്നതാണെന്ന വിമർശനമാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ തന്നെ ഉയർത്തുന്നത്.

cmsvideo
  #Breaking: പോലീസ് നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് സർക്കാർ
  പുതിയ സമിതിക്ക് രൂപം നൽകിയേക്കും

  പുതിയ സമിതിക്ക് രൂപം നൽകിയേക്കും

  അതേസമയം നിയമത്തിനെതിരെ ദേശീയ തലത്തിൽ ഉൾപ്പെടെ വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ നിയമ ഭേദഗതിയിൽ കേസെടുത്ത് പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ രൂപീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആർക്കും പരാതി നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും. സമിതി പരിശോധിച്ച ശേഷം മാത്രം കേസ് എടുത്താൽ മതിയെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

  'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി

  പോലീസ് നിയമ ഭേദഗതി; തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടം

  ഗള്‍ഫില്‍ അപൂര്‍വ മാറ്റം; ഉര്‍ദുഗാന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചു, തുര്‍ക്കി-സൗദി ബന്ധം ശക്തമാകും

  പികെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; വിവാദങ്ങള്‍ക്കിടെ പൊലീസ് ആക്ട് 118 (എ) പ്രകാരം ആദ്യ പരാതി

  English summary
  What Is kerala police act 118 a; why it is erupts controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X