എന്താണ് കേരളീയം 2023: കേരളത്തിന്റെ വികസനത്തെക്കുറിച്ച് കൂടുതലറിയാം
തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണു കേരളമെന്നും അവ എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത മേഖലകളിലെയും കേരളത്തിന്റെ നേട്ടങ്ങളെ അണിനിരത്തി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ നാട് ഇന്നെവിടെ എത്തി നിൽക്കുന്നു, ഇനി എങ്ങോട്ടുപോകണം എന്ന കാര്യങ്ങൾക്കുള്ള സംഭാവനകൾ നൽകാനാണ് രാജ്യാന്തര പ്രശസ്തർ അടക്കമുള്ളവർ കേരളീയം പരിപാടിയിലെ 25 സെമിനാറുകളിലായി അണിനിരക്കുന്നത്. നവകേരളം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിൽ എന്തൊക്കെ നടപ്പാക്കാമെന്ന് ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പരിപാടിയല്ല.

എല്ലാവരുടേയും പരിപാടിയാണ്. നടക്കണമെന്നു ജനങ്ങളാകെ ആഗ്രഹിക്കുന്ന പരിപാടിയാണ്. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകണം. ആരെങ്കിലും എതിർക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നാലെ പോകേണ്ടതില്ല. ഇനിയുള്ള ദിവസങ്ങൾ വിശ്രമരഹിതമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളീയം സ്വാഗതസംഘം അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, വീണാ ജോർജ്, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, കേരളീയം സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരളീയം സ്വാഗതസംഘം കൺവീനറായ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, കലാ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ 21 സബ്കമ്മിറ്റികളും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
സെമിനാർ കമ്മിറ്റിക്കുവേണ്ടി ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, കൾച്ചറൽ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എക്സിബിഷൻ കമ്മിറ്റിക്കുവേണ്ടി ഡി.കെ. മുരളി എം.എൽ.എ, ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റിക്കുവേണ്ടി എ.എ. റഹീം എം.പി, ഫ്ളവർ ഷോ കമ്മിറ്റിക്കുവേണ്ടി തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ. രാജു,
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications