• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിമയെയും പാര്‍വതിയെയും തെറിവിളിച്ചത് എംസിപികളോ, എന്താണ് മെയില്‍ ഷോവനിസ്റ്റ് പിഗ് അഥവാ എംസിപി

  • By Vaisakhan

കോഴിക്കോട്: മലയാള സിനിമയിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരേ തുറന്നടിച്ച് സംസാരിച്ചതിന്റെ പേരില്‍ നടിമാരായ റിമ കലിങ്കലും പാര്‍വതിയും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരുടെ പൊങ്കാലയ്ക്കും അസഭ്യവര്‍ഷത്തിനും ഇരയായികൊണ്ടിരിക്കുകയാണ്. പറയാന്‍ പാടില്ലാത്തതൊന്നും ഇവര്‍ പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഫാന്‍സ് വെട്ടുകിളികള്‍ ഇവരെ വെറുതെവിടുന്നില്ല ലക്ഷണമില്ല.

ഫാന്‍സുകാര്‍ പലപ്പോഴും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നു എന്നാണ് തെറി വിളികള്‍ നിലവാരം സൂചിപ്പിക്കുന്നത്. ശരിക്കും ഇവര്‍ എംസിപികളാണോ? അതായത് മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന വിഭാഗത്തില്‍ പെടുന്നവരാണോ എന്നാണ് ചോദ്യം. ചില അസാധാരണ സ്വഭാവ സവിശേഷതകള്‍ കൊണ്ട് എംസിപികളെ പെട്ടെന്ന് മനസിലാക്കാം എന്നാണ് വാസ്തവം.

എന്താണ് എംസിപി

എന്താണ് എംസിപി

മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന പ്രയോഗം 1960-70 കാലഘട്ടത്തില്‍ ഫെമിനിസ്റ്റുകള്‍ ലോക വ്യാപകമായി ഉപയോഗിച്ചിരുന്ന പദമാണ്. ഉന്നത അധികാരമുള്ള പുരുഷന്‍മാര്‍ സ്ത്രീകള്‍ അവരേക്കാള്‍ എത്രയോ താഴെയാണെന്ന് ഇക്കാലത്ത് കരുതിയിരുന്നു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഇത്തരക്കാര്‍ അത് പ്രകടമാക്കുകയും ചെയ്തിരുന്നു.

ഇവരെയാണ് മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് പൊതുവായി വിളിച്ചിരുന്നത്. ഇവര്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെല്ലാം പുരുഷന്റെ അവകാശമാണെന്ന് അഭിമാനപൂര്‍വ വിളിച്ചു പറയുകയും അതുപോലെ പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. ഇന്നാണെങ്കിലും ഗുരുതര ശിക്ഷ ലഭിക്കുന്ന കുറ്റമാകുമായിരുന്നു ഇത്. അതുപോലെ ഇത്തരം ആളുകള്‍ ഇന്നാണെങ്കില്‍ പരിഹസിക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ അന്നത്തെ സമൂഹം ഇതൊക്കെ ശരിയാണെന്ന് ധരിച്ചിരുന്നു.

ഷോവനിസവും ഷോവസിസ്റ്റും

ഷോവനിസവും ഷോവസിസ്റ്റും

മറ്റുള്ള ദേശീയതയെ അംഗീകരിക്കാതിരിക്കുകയും തങ്ങളുടേതാണ് ഏറ്റവും ഉയര്‍ന്നതെന്ന് ചിന്തിക്കുകയും ചെയ്യുന്നവരാണ് ചെയ്യുന്നവരെയാണ് ആദ്യ കാലത്ത് ഷോവനിസ്റ്റ് എന്ന് വിളിച്ചിരുന്നത്. ഷോവനിസം ഈ ആശയത്തെയും സൂചിപ്പിച്ചിരുന്നു.

നെപ്പോളിയന്റെ കാലത്തെ യോദ്ധാവായ നിക്കോളാസ് ഷോവിനിന്റെ പേരില്‍ നിന്നാണ് ഈ പദം ഉണ്ടായത്. പിന്നീട് 1920കളില്‍ ഇടതുപക്ഷ ആക്ടിവിസ്റ്റുകളാണ് ഈ പദം ഇത്രത്തോളം പ്രചാരത്തിലെത്തിച്ചത്. സ്ത്രീകള്‍ക്കെതിരെ മേല്‍ക്കോയ്മ നേടാനുള്ള പുരുഷന്റെ ശ്രമങ്ങളെയാണ് ഷോവനിസം എന്ന് വിശേഷിപ്പിക്കുന്നത്. പുരുഷന്റെ ഇത്തരം സങ്കല്‍പ്പങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സ്ത്രീകളെയും മെയില്‍ ഷോവനിസ്റ്റ് എന്ന് വിളിക്കാറുണ്ട്.

സിനിമയിലൂടെ പരിഹാസം

സിനിമയിലൂടെ പരിഹാസം

മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന പ്രയോഗം ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് 1985ല്‍ പുറത്തിറങ്ങിയ നയന്‍ ടു ഫൈവ് എന്ന സിനിമയിലൂടെയാണ്. ഇതില്‍ എംസിപിയെ പരിഹാസരൂപത്തിലാണ് സമീപിച്ചത്. സിനിമയില്‍ ഒരു കമ്പനിയുടെ ബോസിനെ സെക്‌സിസ്റ്റായിട്ടും നുണയനായിട്ടും സ്ത്രീവിരുദ്ധനായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ സിനിമയ്ക്ക് മുന്‍പ് നിരവധി ലേഖനങ്ങള്‍ എംസിപിയെ കുറിച്ച് മാധ്യമങ്ങളില്‍ പലരും എഴുതിയിരുന്നു. ഫെമിനിസ്റ്റുകള്‍ എഴുതിലേക്ക് വന്നതോടെ പുസ്തകങ്ങളില്‍ പുരുഷാധിപത്യം ഇല്ലാതായെന്ന് ന്യൂയോര്‍ക്കര്‍ എഴുതിയിരുന്നു. പ്ലേബോയ് മാഗസിനിലും സമാന ലേഖനങ്ങള്‍ വന്നിരുന്നു.

പുസ്തകങ്ങളിലും പരാമര്‍ശം

പുസ്തകങ്ങളിലും പരാമര്‍ശം

മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന പ്രയോഗം ലോക വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെ പല എഴുതുകാരും തങ്ങളുടെ പുസ്തകത്തിന് ഈ പേരിട്ടിരുന്നു. സ്റ്റീവന്‍ ഫസേക്കാസ് എന്ന എഴുതുകാരന്‍ തന്റെ ചെറു കഥകളുടെ സമാഹാരത്തിന് മെമോയേര്‍സ് ഓഫ് എ മെയില്‍ ഷോവനിസ്റ്റ് എന്ന് പേരിട്ടിരുന്നു. എ മാഗസിന്‍ ഫോര്‍ ദ മോഡേണ്‍ മെയില്‍ ഷോവനിസ്റ്റ് പിഗ് ബാസ്റ്റഡ് എന്നാണ് ഒരു മാഗസിന് പ്രസാധകര്‍ പേര് നല്‍കിയത്. ആരിയല്‍ ലെവി എന്ന മാഗസിന്‍ 2003ല്‍ ഫീമെയില്‍ ഷോവനിസ്റ്റ് പിഗ്‌സ്: വുമണ്‍ ആന്‍ഡ് ദ റൈസ് ഓഫ് റോഞ്ച് കള്‍ച്ചര്‍ എന്ന ലേഖനം പബ്ലിഷ് ചെയ്തിരുന്നു.

ട്രംപിനെയും വിശേഷിപ്പിച്ചു

ട്രംപിനെയും വിശേഷിപ്പിച്ചു

2005ല്‍ മീറ്റിങ്‌സ് എക്‌സിക്യൂട്ടീവ് മീറ്റിംഗിലെ ഗസ്റ്റ് ബ്ലോഗില്‍ ബെസ്റ്റി ബെയര്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഒരു പുരസ്‌കാര ചടങ്ങില്‍ ടീം ജയിച്ചതിനെ തുടര്‍ന്ന് ആ ടീമിലെ പെണ്‍കുട്ടി ആനന്ദ കണ്ണീര്‍ വാര്‍ത്തപ്പോള്‍ അവരുടെ ഒന്നാം സ്ഥാനം തന്നെ ട്രംപ് റദ്ദാക്കിയെന്നായിരുന്നു ബെയറുടെ ആരോപണം. പിന്നീട് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരായ പ്രചാരണങ്ങളില്‍ ഈ പ്രയോഗവും സംഭവവും ഇടംപിടിച്ചിരുന്നു

English summary
what is male chauvanist pig
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X