കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിക്ക് ബാലി കേറാ മലയാണ് കേരളം. എന്നാല്‍ സമാനമായ രീതിയിലുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് ഭരിക്കുന്നത് ബിജെപിയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ താമര വിരിയില്ല എന്ന് കരുതാനാകില്ല. പല സംസ്ഥാനങ്ങളിലും മറ്റു പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച പ്രമുഖര്‍ പോലും ഇപ്പോള്‍ ബിജെപി പാളയത്തിലാണ്. കേരളത്തില്‍ മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ ബിജെപിയുമായി അടുക്കുന്നവരും ഏറെ.

അതുകൊണ്ടുതന്നെ കേരളം ബിജെപി ഭരിക്കുന്നത് എല്ലാ കാലത്തും സ്വപ്‌നമാകില്ലെന്ന് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ഇക്കാര്യത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

നേതാക്കളുടെ തുടര്‍ച്ചയായ വരവ്

നേതാക്കളുടെ തുടര്‍ച്ചയായ വരവ്

ഒരാഴ്ച മുമ്പാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയത്. തിരുവനന്തപുരത്തും തൃശൂരിലും പൊതുപരിപാടികളില്‍ പങ്കെടുത്ത അദ്ദേഹം മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പ്രത്യേകം യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

മോദിയുടെ നിര്‍ദേശം

മോദിയുടെ നിര്‍ദേശം

കേരളത്തില്‍ ബിജെപി ഭരണം പിടിക്കണമെന്നാണ് നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. 140ല്‍ 71 സീറ്റ് നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചുവെന്ന് ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് പറയുന്നു. സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കിയാണ് നരേന്ദ്ര മോദി മടങ്ങിയത്. ഐക്യേേത്താടെ നില്‍ക്കണമെന്നും മോദി നിര്‍ദേശിച്ചു.

നേട്ടം കൊയ്യാന്‍ തടസം

നേട്ടം കൊയ്യാന്‍ തടസം

കേരളത്തില്‍ ബിജെപിക്ക് സാധ്യതയുള്ള ഒന്നിലധികം സീറ്റുകളുണ്ട്. നേമം മാത്രമാണ് ഇതുവരെ താമര വിരിഞ്ഞത്. അതേസമയം, ഏഴ് സീറ്റുകളില്‍ വളരെ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ രംഗത്തിറങ്ങുന്നത്. എന്നാല്‍ ഇതിനെല്ലാം തടസം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഐക്യമില്ലായ്മയാണ്.

ശോഭയുടെ നീക്കങ്ങള്‍

ശോഭയുടെ നീക്കങ്ങള്‍

ബിജെപിയില്‍ ഭിന്നതയില്ല എന്നാണ് കൃഷ്ണദാസിന്റെ അവകാശവാദം. ശോഭാ സുരേന്ദ്രന്‍ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം ചേര്‍ത്ത് പറയുന്നു. ജെപി നദ്ദ കേരളത്തിലെത്തിയപ്പോള്‍ ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷം ശോഭ ദില്ലിയിലെത്തി മോദിയെ കണ്ടു. കേന്ദ്ര നിര്‍ദേശം കേരളത്തിലെ നേതൃത്വം നടപ്പാക്കുന്നില്ല എന്ന ആക്ഷേപമാണ് ശോഭാ പക്ഷത്തിനുള്ളത്.

കോന്നിയും കഴക്കൂട്ടവും

കോന്നിയും കഴക്കൂട്ടവും

ശോഭയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയോ കഴക്കൂട്ടമോ തനിക്ക് കിട്ടണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു എന്ന വിവരം പുറത്തുവന്നത്. കോന്നി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സാധ്യത കല്‍പ്പിക്കുന്ന നിയമസഭാ മണ്ഡലമാണ്. കഴക്കൂട്ടം വി മുരളീധരനും. ജയസാധ്യതയുള്ള സീറ്റാണ് ശോഭ ആവശ്യപ്പെടുന്നതത്രെ.

 മല്‍സരിക്കാനില്ല

മല്‍സരിക്കാനില്ല

കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്ന നിബന്ധനയും ശോഭ മുന്നോട്ടുവച്ചു എന്നാണ് മറ്റൊരു വിവരം. കെ സുരേന്ദ്രന്റെ വിജയ യാത്ര ഈ മാസം 21നാണ് തുടങ്ങുന്നത്. അതിനകം തീരുമാനമുണ്ടായില്ലെങ്കില്‍ നിലപാട് കടുപ്പിക്കും. ആര്‍എസ്എസ്-ബിജെപി കേന്ദ്ര നിര്‍ദേശം തള്ളി വി മുരളീധരന്‍ പക്ഷം ശോഭയെ ഒതുക്കുന്നു എന്നാണ് ആക്ഷേപം.

അമിത് ഷായും യോഗിയും വരും

അമിത് ഷായും യോഗിയും വരും

സുരേന്ദ്രന്റെ യാത്ര വന്‍ വിജയമാക്കാനാണ് ബിജെപിയുടെ ആലോചന. അമിത് ഷാ, യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍ തുടങ്ങിയവരെല്ലാം യാത്രയുടെ ഭാഗമാകുമെന്നാണ് വിവരം. അതിനിടെയാണ് സംസ്ഥാന നേതാക്കള്‍ക്കിടയിലെ പോര് തിരിച്ചടിയാകുന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കേരളത്തിലെത്തിയിട്ടുണ്ട്. ശബരിമല, ലൗ ജിഹാദ് വിവാദങ്ങള്‍ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.

അരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തലഅരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

കുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്; പ്രമുഖരുടെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ ധാരണകുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്; പ്രമുഖരുടെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ ധാരണ

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും നേപ്പാളിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നു.. അമ്പമ്പോ

English summary
What is Narendra Modi Directions to Kerala BJP leaders; PK Krishnadas reveals the Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X