എന്താണ് ജെ എൻ 1? എന്തൊക്കെയാണ് ലക്ഷണങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
കേരളത്തിൽ കോവിഡ് വകഭേദമായ ഒമിക്രോൺ ജെ എൻ 1 റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വ്യാപനശേഷി കൂടുതലാണ് ഈ വകഭേദത്തിന് ആർജിത പ്രതിരോധ ശേഷി മറികടക്കാനും ഇതിന് സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിച്ചാൽ മതി എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും വീണ ജോർജ് പറഞ്ഞു.
എന്താണ് ജെ എൻ 1 എന്നും ലക്ഷണങ്ങൾ എന്താണെന്നും വിശദമായി അറിയാം.
ബി എ 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെ എൻ 1. 2021 യു എസ് ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയതരത്തിൽ ജീവഹാനി ഉണ്ടാക്കിയ ഒമിക്രോൺ വക ഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ ബി എ . 2.86. ഇതിന്റെ തുടർച്ചായണ് ജെ എൻ 1. ഇതിന് ശരീര പ്രതിരോധത്തെ തുളച്ചു കയറാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യമായി അമേരിക്കയിൽ..
2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ജെ എൻ കണ്ടെത്തിയത്. തുടർന്ന് ചൈനയിലും ഇത് വ്യാപകമായി. ചൈനിയിൽ ഇപ്പോഴും ഇത് തുടരുകയാണ്. ചൈനയിൽ ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്സ് ബി വക ഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശഷി കൂടുതലാണ്. വാക്സിനിലൂടെയോ ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ച പ്രതിരോധ ശേഷിയെ ജെ എൻ 1 മറികടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ജെ എൻ 1 ന്റെ ലക്ഷങ്ങൾ എന്തൊക്കൊയാണെന്ന് അറിയാം:
പനി, ജലദോഷം, തൊണ്ടവേദ, തലവേദനം, ചില പ്രത്യേക സാഹചര്യങ്ങൽ ചെറിയ ദഹന സംബന്ധമായി പ്രശ്നങ്ങൾ എന്നിവയാണ് രോഗികളിൽ ഇതുവരെ പ്രകടമായ ലക്ഷണങ്ങൾ. രോഗികളിൽ പലർക്കും നേരിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് സാധാരണയായി നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മെച്ചപ്പെടുമെന്നാണ് ചെസ്റ്റ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. ഉജ്ജ്വല് പ്രകാശ് പറയുന്നത്.
വൈറൽ അണുബാധയുടെ ലക്ഷണങ്ങളുള്ള ആളുകൾ അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് മാസ്ക് ധരിക്കണെമന്നം നേരത്തെ തന്നെ പരിശോധിക്കണമെന്നും വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications