Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ നോറൊ വൈറസ് ബാധ? ആശങ്ക; നോറോ വൈറസിനെക്കുറിച്ച് വിശദമായി അറിയാം

കൊച്ചിയിൽ നോറൊ വൈറസ് ബാധ ഉണ്ടായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് വൈറസ് ബാധയെന്ന് സംശയം എന്നാണ് റിപ്പോര്‍ട്ട്. സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

ഒന്നാംക്ലാസിലെ 19 കുട്ടികൾക്കും മാതാപിതാക്കൾക്കും വൈറസ് ബാധയെന്നാണ് സംശയം. എന്നാൽ വൈറസ് ബാധ ആരോ​ഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോറോ വൈറസ് ബാധ ഉണ്ടായതായുള്ള സംശയം ഉയർന്നതോടെ ആളുകൾ ആശങ്കയിലാണ്. എന്താണ് ആളുകളിൽ ആശങ്കയ്ക്ക് കാരണമായ ഈ നോറോ വൈറസ്, അപകടകാരിയാണോ ? വിശദമായി അറിയാം..

എന്താണ് നോറോ വൈറസ് ?

എന്താണ് നോറോ വൈറസ് ?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകും. നോറോ വൈറസ് ആരോഗ്യമുള്ളവരിൽ ​ഗുരുതരമായ രീതിൽ ബാധിക്കാൻ ഇടയില്ല. എന്നാൽ ചെറിയ കുട്ടികളേ ഇ ​ഗുരുതരമായി ബാധിക്കും, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

 നോറോ വൈറസ് പകരുന്നത് എങ്ങനെയാണ്?

നോറോ വൈറസ് പകരുന്നത് എങ്ങനെയാണ്?

മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും നോറോ വൈറസ് പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കും. അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊട്ടാൽ വൈറസ് ശരീരത്തിൽ എത്തും. ഏതുപ്രായക്കാരിലും വൈറസ് എത്താം . വൈറസ് ബാധിതർ പുറത്തുപോവാതെ വീട്ടിലിരിക്കേണ്ടതാണ്, ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കാം.

 ലക്ഷണങ്ങൾ...

ലക്ഷണങ്ങൾ...

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങൾവരെ രോഗിയിൽനിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്...

ശ്രദ്ധിക്കേണ്ടത്...

ആഹാരത്തിനുമുമ്പും, ടോയലറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. 20 സെക്കൻഡ് നേരമെങ്കിലും കഴുകാം. കുടിവെള്ളസ്രോതസ്സുകൾ, കിണർ, ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പഴകിയതും, തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ,തണുത്ത ഭക്ഷണം തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+