കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപിനെ കേരളത്തില്‍ വേട്ടയാടുകയാണെന്ന് രാഹുല്‍ ഈശ്വർ. ദിലീപിനെതിരെ ഉയർന്ന് വന്ന രണ്ട് കേസിലും വ്യക്തമായ അന്വേഷമം വേണം. നമ്മള്‍ എല്ലാവരും ആ അഭിനേത്രിക്കൊപ്പമാണ്. നമ്മളിലൂടെ വളർന്ന് വന്ന് ദക്ഷിണേന്ത്യയാകെ പ്രശസ്തി നേടിയ അഭിനേത്രിയാണ്. ദിലീപിന് ശിക്ഷ കിട്ടണം എന്ന് മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ള ആളുമാണ് ഞാന്‍.

എന്നാല്‍ ഇത്രയും കാലത്തെ ചരിത്രം പരിശോധിച്ചാല്‍ കേസില്‍ ദിലീപിനെതിരെ എന്ത് തെളിവാണ് പ്രോസിക്യൂഷന്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളത്. സിനിമയില്‍ നിന്നും പിന്മാറിയതിന് ശേഷമല്ലേ ഇത്തരമൊരു ആരോപണം എന്ന് ബാലചന്ദ്ര കുമാറിന്റെ കാര്യത്തില്‍ കോടതി ചോദിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വർ പറയുന്നു. മാതൃഭൂമി ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ ചോറും തിന്ന് അദ്ദേഹത്തെ ചതിച്ചു: വിചിത്ര വാദവുമായി കെന്നഡി കരിമ്പിന്‍കാലദിലീപിന്റെ ചോറും തിന്ന് അദ്ദേഹത്തെ ചതിച്ചു: വിചിത്ര വാദവുമായി കെന്നഡി കരിമ്പിന്‍കാല

ദിലീപും ബാലചന്ദ്ര കുമാറും

ബാലചന്ദ്ര കുമാർ എന്ന വ്യക്തി 2017 ല്‍ പൊലീസുകാരെ കൊല്ലാന്‍ ദിലീപ് ഗൂഡാലോചന നടത്തുന്നത് റെക്കോർഡ് ചെയ്തെങ്കിലും അദ്ദേഹവും അന്ന് അതില്‍ പങ്കാളിയായിരുന്നല്ലോ. അതുകൊണ്ടാണല്ലോ ആ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യാന്‍ കഴിഞ്ഞിത്. ബാലചന്ദ്ര കുമാർ കൊടുത്തു വോയ്സ് ക്ലിപ്പില്‍ ചില കാര്യങ്ങളുണ്ട്, ബാക്കിയുള്ള പുള്ളി പറയുന്ന വിശദീകരണങ്ങളാണെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ വാദിക്കുന്നു.

ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

ദിലീപ് പറയുന്ന കാര്യങ്ങളില്‍

ദിലീപ് പറയുന്ന കാര്യങ്ങളില്‍ നിന്നും സന്ദർഭവും സാഹചര്യവും അടർത്തി മാറ്റി അദ്ദേഹം മുന്‍പോട്ട് വെക്കുന്ന കുറച്ച് കാര്യങ്ങള്‍ മാത്രമല്ലേ അതിലുള്ളു. 2017 ല്‍ ഗൂഡാലോചന നടത്തിയത് അദ്ദേഹം കേട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് ഈ നാല് വർഷം അദ്ദേഹം മിണ്ടിയില്ല. ഇത്രയും അധികം ആള്‍ക്കാരെ കൊല്ലാനുള്ള പദ്ധതിയെ കുറിച്ച് എന്തുകൊണ്ട് പുറത്ത് പറഞ്ഞില്ല

കോടതി ചോദിച്ചത് പോലെ

കോടതി ചോദിച്ചത് പോലെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമല്ലേ ആരോപണം. അദ്ദേഹം പറയുന്നതില്‍ വസ്തുതയല്ലേ ഇത്. ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാനല്ലേ ബാലചന്ദ്ര കുമാർ ഒരുങ്ങിയത്. തനിക്ക് ദിലീപിന്റെ സിനിമ വേണ്ടെന്ന് താന്‍ തീരുമാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അതായത് എനിക്ക് അറയ്ക്കല്‍ ബീവിയെ കല്യാണം കഴിക്കണ്ട എന്ന് പറയുന്നത് പോലെയാണ് ഇതെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.

ഇവിടെ എന്താണ് സംഭവിച്ചത്

യഥാർത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്. ബാലചന്ദ്ര കുമാർ ദിലീപിന്റെ കൂടെയിരുന്ന അദ്ദേഹം പറയുന്ന ചില കാര്യങ്ങള്‍ സന്ദർഭവും സാഹചര്യവും അടർത്തിമാറ്റി റെക്കോർഡ് ചെയ്തു. എന്നിട്ട് ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തു. പണം വാങ്ങിക്കാതെ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആവശ്യം. ദിലീപ് അതിന് തയ്യാറായില്ല. ഈ ദേഷ്യം തീർക്കാനായി നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കാരിക്കെ രംഗത്ത് വന്നു.

ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍

ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഏത് തരത്തിലാണ് ഇത് വെളിപ്പെടുത്തലുകള്‍ ആവുന്നത്. ഇവിടെ ഒരു പൊതുബോദം ബോധപൂർവ്വം ഉണ്ടാക്കിയിരിക്കുകയാണ്. ദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമെ ആ നടിക്ക് നീതി കിട്ടു എന്ന് പറയുന്നതില്‍ എന്താണ് ന്യായം. തീർച്ചയായും ആ നടിയോടൊപ്പമാണ് നമ്മളെല്ലാവരും. പക്ഷെ ദിലീപിനെ വേട്ടായാടുന്ന് എന്ത് അന്യായമാണെന്നും അദ്ദേഹം ചോദിക്കുന്നു.

രാഹുല്‍ ഈശ്വർ

ശശി തരൂരിനെ ദേശീയ തലത്തില്‍ ചില മാധ്യമങ്ങള്‍ വേട്ടയാടിയതിന് സമാനമയി ദിലീപിനെ കേരളത്തിലെ ചില മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. ഇതില്‍ എന്താണ് മെറിച്ച് ഉള്ളത്. നടി ആക്രമിക്കപ്പെട്ട കേസ് തീരാന്‍ പോവുകയാണ്. അപ്പോള്‍ അത് നീട്ടണം. പ്രോസിക്യൂഷന്‍ കോടതിയില്‍ പോവാന്‍ പേടിയാണെന്ന്. അവിടെ ഭീഷണിപ്പെടുത്തുന്നുവെന്ന്. എത്ര അപഹാസ്യമായ നിലപാടാണ് അതെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ ചോദിക്കുന്നു.

Recommended Video

cmsvideo
actress attack case,dileep,crime branch,questioned

English summary
What is reason behind saying that actress will get justice only if Dileep is punished: Rahul easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X