Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് തോറ്റു? കെഎന്‍എ ഖാദറിന് പറയാന്‍ ഒട്ടേറെ... എസ്ഡിപിഐയും ബിജെപിയുമെല്ലാം...

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ദയനീയമായ പരാജയത്തിന് കാരണം എന്ത്. ഈ ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്. ശക്തമായ പ്രതിപക്ഷമായി നിലകൊണ്ട യുഡിഎഫ് ഇത്രയും കുറഞ്ഞ സീറ്റിലേക്ക് പോകാന്‍ കാരണം സംഘടനാ ദൗര്‍ബല്യമാണ് എന്ന് ഗുരുവായൂരില്‍ തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ യുഡിഎഫിന് വീഴ്ച സംഭവിച്ചു. പലയിടത്തും എസ്ഡിപിഐയുടെയും ബിജെപിയുടെയും വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചു. ഗുരുവായൂരിലും ഇത് സംഭവിച്ചുവെന്നും കെഎന്‍എ ഖാദര്‍ പറയുന്നു.

k

ഗുരുവായൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25000 വോട്ട് കിട്ടിയിരുന്നു. ഇത്തവണ അവര്‍ പിന്തുണച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയത് 6000 വോട്ടാണ്. ബാക്കി വോട്ട് എവിടെ പോയി. മാത്രമല്ല, എസ്ഡിപിഐയുടെ വോട്ടും ഇടതുപക്ഷത്തിന് കിട്ടി. യുഡിഎഫ് സംഘടനാ തലത്തില്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ചെറിയ കാര്യങ്ങള്‍ മതി ജനങ്ങള്‍ മാറി ചിന്തിക്കാന്‍.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ജയിച്ചത് ഇടതുപക്ഷമാണ്. വളരെ ദ്രോഹമുണ്ടാക്കിയ ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നു. ജനമനസ് അറിയാന്‍ സാധിക്കണം. അതിന് കൃത്യമായ ഹോം വര്‍ക്ക് ചെയ്യണമെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. രാഷ്ട്രീയമായ ഉണര്‍വ് ആവശ്യമാണ്. താഴേ തട്ടില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കണം. മേല്‍ത്തട്ടില്‍ മാത്രമുള്ള ചര്‍ച്ചകളില്‍ കാര്യമില്ല. അടിമുടി മാറ്റമാണ് ആവശ്യം. കോണ്‍ഗ്രസിനെയും അവരുടെ സഖ്യങ്ങളെയും തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സിപിഎമ്മും ബിജെപിയും ചില ധാരണകളുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

Recommended Video

cmsvideo
    തൃശ്ശൂര്‍: ബിജെപി, എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു; കെഎൻഎ ഖാദർ

    ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+