ദൃശ്യം ഇഴകീറി പരിശോധിച്ച് ഹൈക്കോടതി, ദിലീപിന് എന്ത് പ്രത്യേകതയാണ് ഉളളത്? രൂക്ഷവിമർശനം
കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശന സൗകര്യമൊരുക്കിയതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ദിലീപ് ദര്‍ശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോടതി വിമര്‍ശനം ആവര്‍ത്തിച്ചത്. ദിലീപിന്റെ ദര്‍ശനം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇത്തരം ആളുകള്‍ക്ക് എന്ത് പ്രത്യേകതയാണ് ഉളളതെന്ന് കോടതി ചോദിച്ചു. ദിലീപ് എപ്പോഴാണ് സോപാനത്ത് എത്തിയതെന്നും എത്ര സമയം അവിടെ തുടര്‍ന്നുവെന്നും ഗാര്‍ഡുകള്‍ എത്ര നേരം ഭക്തരെ തടഞ്ഞു എന്നതുമടക്കമുളള കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. രാത്രി 10.58നാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ദിലീപ് ദര്‍ശനം നടത്തുന്ന സമയത്ത് മറ്റുളളവര്‍ക്ക് ഗാര്‍ഡുമാര്‍ പ്രവേശനം നിഷേധിച്ചതിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

10.51 മുതല്‍ക്കേ തന്നെ ദിലീപിന് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനായി ഭക്തരെ ഒന്നാം നിരയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഗാര്‍ഡുകള്‍ തടഞ്ഞിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹരിവരാസനം പാടി തീര്‍ന്ന് നട അടയ്ക്കുന്നത് വരെ സോപാനത്ത് തുടര്‍ന്ന ദിലീപ് 11.05ന് ആണ് അവിടെ നിന്ന് മടങ്ങിയത്. ഇത്രയും സമയം വടക്ക് ഭാഗത്ത് നിന്ന് തെക്ക് ഭാഗത്തേക്ക് ഇറങ്ങുന്ന ഭക്തരെ തടഞ്ഞു. ഭക്തരെ ഇത്തരത്തില്‍ തടയാന്‍ ആര്‍ക്കാണ് അവകാശമെന്ന് ഹൈക്കോടതി ചോദിച്ചു.












Click it and Unblock the Notifications