ലുലു ഗ്രൂപ്പിന്റെ കൂറ്റൻ വളർച്ചയ്ക്ക് പിന്നിലെ ആ രഹസ്യം എന്താണ്? വെളിപ്പെടുത്തി എംഎ യൂസഫലി, അത് ഇതാണ്
മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യവസായിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമുളള ലുലു മാളുകൾ അടക്കം കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ ഇതിനകം തന്നെ ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ഇനിയും വൻ നിക്ഷേപങ്ങൾ നടത്താനും ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
മാത്രമല്ല കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലേക്കും ലുലു ഗ്രൂപ്പ് വേരുറപ്പിക്കുകയാണ്. ഉത്തർപ്രദേശിലും ഹൈദരാബാദിലും ഗുജറാത്തിലുമടക്കം ലുലു കോടികളുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. ഇനിയും പല സംസ്ഥാനങ്ങളിലേക്കും ലുലുവിനെ വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് എംഎ യൂസഫലി.
മലയാളികളായ വ്യവസായികളിൽ ഏറ്റവും പ്രശസ്തനും വിജയിച്ചതുമായ വ്യക്തികളിൽ മുന്നിലാണ് എംഎ യൂസഫലി എന്ന് നിസ്സംശയം പറയാം. എന്താണ് ലുലു ഗ്രൂപ്പിന്റെ ഈ വിജയത്തിന്റെ രഹസ്യമെന്നാണ് ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ യൂസഫലിയോട് ഉയർന്ന ചോദ്യങ്ങളിലൊന്ന്. ലുലു ഗ്രൂപ്പ് ചെയർമാന്റെ മറുപടി ഇങ്ങനെ:

വളർച്ചയുടെ രഹസ്യം
'' തങ്ങള്‍ റീ ടെയ്ല്‍ ബിസിനസ്സ് രംഗത്താണ്. ലോകമെമ്പാടും ചെറുകിട വ്യവസായ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടത് നല്ല, ഗുണമേന്മയുളള സാധനങ്ങള്‍, നല്ല വിലയില്‍, നല്ല സേവനങ്ങള്‍, നല്ല പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയൊക്കെയാണ്. വലിയ പാര്‍ക്കിംഗ് സൗകര്യങ്ങളോട് കൂടി, സിനിമാ തിയറ്ററുകളും കുട്ടികള്‍ക്കുളള കളി സൗകര്യങ്ങളും, കോഫി ഷോപ്പുകളും ഹൈപ്പര്‍ മാര്‍ക്കറ്റും അടക്കമുളള വലിയ മാളുകളാണ് ലുലു നിര്‍മ്മിക്കുന്നത്. ഇതാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന വഴി.
കൊച്ചിയിലും, തിരുവനന്തപുരത്തും ലഖ്‌നൗവിലും ഹൈദരാബാദിലും ലുലു ഇത്തരം മാളുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലുലുവിന്റെ ഏറ്റവും വലിയ മാള്‍ അഹമ്മദാബാദില്‍ വരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തും ലുലു മാള്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ ഒരു മാള്‍ കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്.
മറ്റ് സംസ്ഥാനങ്ങളിലേക്കും ലുലു വ്യാപിപ്പിക്കാനുളള ആലോചനകളിലാണ്. ആസാം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്ന് കഴിഞ്ഞു.. ദാവോസില്‍ വെച്ച് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഷോപ്പിംഗിനൊപ്പം വിനോദവും എന്നുളളതാണ് ഞങ്ങളുടെ നയം''.
മോദി കരുത്തനായ നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പുകഴ്ത്തിയ യൂസഫലി ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനേയും അഭിനന്ദിച്ചു. '' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊര്‍ജ്ജ്വസ്വലമായ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ വളരുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി. 5 ട്രില്യണ്‍ സാമ്പത്തിക ശക്തിയായി മാറാന്‍ പോവുകയാണ് രാജ്യം. നമ്മുടെ സാമ്പത്തിക രംഗം കരുത്തുറ്റതാണ്. വ്യക്തിഗത വരുമാനം വര്‍ധിക്കുകയാണ്. നമ്മുടെ കയറ്റുമതി നിരക്ക് ഉയരുന്നു. ഈ വര്‍ഷം നമ്മള്‍ കയറ്റുമതി ലക്ഷ്യമിടുന്നത് 15,000 കോടിയുടേതാണ്.
അതില്‍ പഴങ്ങളും പച്ചക്കറികളും അരിയും പഞ്ചസാരയും തേയിലയും അടക്കമുളളവയുണ്ട്. അതിന് അര്‍ത്ഥം ഇന്ത്യ വളരുന്നു എന്നാണ്. അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഗ്രാമങ്ങള്‍ വളരുമ്പോഴാണ് നഗരങ്ങള്‍ വളരുന്നത്.. തിരിച്ചും അങ്ങനെ തന്നെയാണ്.
രാഷ്ട്രീയ വിഷയങ്ങള്‍ തങ്ങളെ ബാധിക്കാറില്ല. ബിസിനസ്സില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വരും പോകും, അതാണ് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടിട്ടുളളത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരക്കരാര്‍ ഒപ്പിട്ടത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഇന്ത്യ മഹത്തായ രാജ്യമാണ്. നിബന്ധനകള്‍ ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വളരെ ശക്തമാണ്.
എല്ലാവര്‍ക്കും ഇന്ത്യന്‍ സാധനങ്ങളാണ് വേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ വാണിജ്യ-വ്യാപാര കാര്യങ്ങള്‍ക്കായി ഒരുമിക്കുന്നു എന്നത് എല്ലാവര്‍ക്കും ഗുണകരമാണ്. നമ്മുടെ കയറ്റുമതി ഇനിയും വര്‍ധിക്കും''.












Click it and Unblock the Notifications