കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതത്തിന് തീകൊടുക്കുന്ന ലീഗ്,സംഘപരിവാറും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം'; മന്ത്രി അഹമ്മദ് ദേവർകോവിൽ

Google Oneindia Malayalam News

തിരുവനന്തപുരം; വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയിൽനിന്നും ലീഗ് പിന്മാറണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് മാറ്റമെന്നും മന്ത്രി ചോദിച്ചു. വഖഫ് സംരക്ഷണ റാലിയിൽ മുസ്ലിം ലീ​ഗ് നേതാക്കൾ നടത്തി വിദ്വേഷ പരാമർശങ്ങൾക്കെതിരെയാണ് മന്ത്രിയുടെ വിമർശനം. സ്വയംകൃതാനർത്ഥത്താൽ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും.ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ അബ്ദുറഹിമാൻ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാൻ ലീഗ് ആർജ്ജവം കാണിക്കുമോയെന്നും ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു.

ahammed-devarkovil3-1631195832-16

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- മതത്തിന് തീകൊടുക്കുന്ന ലീഗ്...
വഖഫ് വിഷയത്തിൽ ലീഗിൻ്റെ ആശങ്ക പങ്കുവെക്കാൻ കോഴിക്കോട് കടപ്പുറത്ത് ചേർന്ന യോഗത്തിൽ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാൻ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോർഡിലെ സ്റ്റാഫ് നിയമനം PSC ക്ക് വിട്ടതിൽ ലീഗിനുള്ള 'ആശങ്ക' ലീഗിനെ അറിയുന്ന എല്ലാവർക്കും അനായാസം മനസ്സിലാകും. വിഷയം അതല്ല, കേരളം പോലെ സർവ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളിൽ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളിൽ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണിൽ അപരൻ്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിൻ്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവൻ്റെ ദാമ്പത്യ ബന്ധങ്ങളെ ' വ്യഭിചാരമായി ' ചിത്രീകരിക്കുന്ന കല്ലായ മനസ്സുകൾ എത്രമേൽ മ്ലേഛമാണ്.

എന്നാൽ ഒരു സമ്മേളനത്തിൽ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ' വർഗീയത ' വിളിച്ചു പറയുന്നുവെങ്കിൽ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളിൽ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിൻ്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിൻ്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് മാറ്റം.?

വിശുദ്ധ ഇസ്ലാമിൻ്റെ സ്നേഹ സന്ദേശങ്ങളെ ലീഗിൻ്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയിൽനിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനർത്ഥത്താൽ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിൻ്റെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ അബ്ദുറഹിമാൻ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാൻ ലീഗ് ആർജ്ജവം കാണിക്കുമോ?,അദ്ദേഹം കുറിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ രംഗത്തെത്തി.
പച്ചയായ വർഗീയത പറയുന്ന മുസ്ലിംലീഗിനെ വെള്ളപൂശാനുള്ള ആർഎസ്എസ് നേതാക്കളുടെ നീക്കം ജാഗ്രതയോടെ കാണണമെന്ന് കോടിയേരി പറഞ്ഞു. ലീഗ് വർഗീയ പാർടിയാണോ രാഷ്ട്രീയ പാർടിയാണോ എന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ജാമ്യത്തിലെടുക്കാൻ കുമ്മനം രാജശേഖരനെത്തിയത് വ്യക്തമായ നീക്കത്തിന്റെ സൂചനയാണ്. മുസ്ലീംലീഗ് മതാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് ആർഎസ്എസ്‌ ഉപദേശം.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

അധികാരത്തിലെത്താൻ ആർഎസ്എസ് ആരുമായും ബന്ധമുണ്ടാക്കും. കശ്മീരിൽ പിഡിപിയുമായാണ് കൂട്ടുകൂടിയത്. കുമ്മനത്തിന്റെ ലീഗ് അനുകൂല പരാമർശം ഈ അനുഭവത്തിൽ വേണം കാണാൻ. ലീഗ് മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടിയാണെന്ന് കോഴിക്കോട്ടെ പരിപാടിയിൽ അവർ തെളിയിച്ചു. മതം അപകടത്തിലാണെന്ന തരത്തിലാണ് ലീഗിന്റെ പ്രചാരണം, ഇത് വർഗീയതയാണെന്ന് സമസ്തയ്‌ക്കുപോലും പറയേണ്ടിവന്നു. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തപ്പോഴാണ് ലീഗ് വർഗീയത പറയുന്നത്‌. കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് മുസ്ലീം ലീഗായതുകൊണ്ടാണ് മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മിണ്ടാത്തത്. ലീഗുകൂടിയില്ലെങ്കിൽ തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയെന്താകുമെന്ന് കോൺഗ്രസിന്‌ നല്ല ബോധ്യമുണ്ട്. ലീഗ് നേതാക്കളുടെ ചരിത്രം പറയാൻ സിപിഐ എമ്മിന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
'What is the difference between you and the League; ahammed devarkovil slams league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X