കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്ര വലിയ രഹസ്യമോ ആ മൂലക്കുരു ഒറ്റമൂലി; എന്താണ് ഫോർമുല? അരും കൊലയിലേക്ക് നയിച്ചതിന് പിന്നില്‍

Google Oneindia Malayalam News

മലപ്പുറം: മൈസൂർ സ്വദേശിയായ നാട്ടുവൈദ്യ ചികിത്സകന്‍ ഷാബാ ഷരീഫിനെ തടവില്‍ പാർപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി പൊലീസ്. കൃത്യവുമായി ബന്ധപ്പെട്ട് 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയ മൃതദേഹം കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം ലഭിച്ചില്ലെങ്കിലും ശക്തമായ സാഹചര്യത്തെളിവുകളുടേയും ഡിജിറ്റല്‍ തെളിവുകളുടേയും സഹായത്തോടെ കുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

'ആ ഓഡിയോയുടെ ഗതി പിന്നീടെന്തായി, വ്യാജമാണെന്ന് തെളിഞ്ഞില്ലോ; ഇതും അതുപോലെയാകും''ആ ഓഡിയോയുടെ ഗതി പിന്നീടെന്തായി, വ്യാജമാണെന്ന് തെളിഞ്ഞില്ലോ; ഇതും അതുപോലെയാകും'

ഒരു വർഷത്തിലേറെ ശ്രമിച്ചിട്ടും ഷാബാ ഷരീഫ് വഴങ്ങാതിരുന്നതോടെ

ഒരു വർഷത്തിലേറെ ശ്രമിച്ചിട്ടും ഷാബാ ഷരീഫ് വഴങ്ങാതിരുന്നതോടെ കൊലപാതകം. ഒറ്റമൂലിക്ക് വേണ്ടി ഇത്രയും ക്രൂരത കാട്ടുമോയെന്ന സംശയം ചിലർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇതിന് പിന്നിലെ ബിസിനസ് താല്‍പര്യവും ശ്രമം വിജയിക്കാതെ വന്നപ്പോഴുണ്ടായ പകയുമാണ് കൃത്യത്തിലേക്ക് നയിച്ചത്.

ഒരു വർഷത്തിലേറെ ശ്രമിച്ചിട്ടും ഷാബാ ഷരീഫ് വഴങ്ങാതിരുന്നതോടെ

മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയ്ക്ക് അറിയപ്പെട്ടിരുന്ന വ്യക്തി

മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയ്ക്ക് അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഷാബാ ഷരീഫ്. മൈസുരുവിലുള്ള ഇദ്ദേഹത്തെ തേടി മലയാളികളുള്‍പ്പടെ പലരും എത്താറുണ്ടായിരുന്നു. ഈ ഒറ്റമൂലിയുടെ ഫോർമുല കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തില്‍ നിർമ്മിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

ശാസ്ത്രീയതയുടെ പിന്തുണയില്ലാത്ത ഒറ്റമൂലി ചികിത്സ മൂലം

ശാസ്ത്രീയതയുടെ പിന്തുണയില്ലാത്ത ഒറ്റമൂലി ചികിത്സ മൂലം രോഗികള്‍ക്ക് മരണം വരെ സംഭവിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഈ ചികിത്സാ രീതിയെ ആശ്രയിക്കുന്നവർ ഏറെയാണ്. മുഖക്കുരുവിനും പ്രമേഹത്തിനും മുതല്‍ സോറിയാസിനും കാന്‍സറിനും വരെ ഇന്ന് ഒറ്റമൂലികള്‍ സുലഭമാണ്.

മൂലക്കുരു പോലുള്ള അസുഖങ്ങള്‍ക്ക് ഒറ്റമൂലി ഉപയോഗിക്കുന്നവരുടെ

മൂലക്കുരു പോലുള്ള അസുഖങ്ങള്‍ക്ക് ഒറ്റമൂലി ഉപയോഗിക്കുന്നവരുടെ എണ്ണം അടുത്തിടെ വലിയ തോതില്‍ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഡോക്ടർക്ക് മുന്നിലേക്ക് പോവുന്നതിനുള്ള മടിയാണ് പ്രധാനമായും ഈ ചികിത്സാ രീതിയിലേക്ക് പോകുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചിലവും പ്രധാന തടസ്സമാണ്.

പാർശ്വഫലങ്ങള്‍ ഇല്ലെന്നുമുള്ള പ്രചരണത്തില്‍ ആളുകള്‍

പാർശ്വഫലങ്ങള്‍ ഇല്ലെന്നുമുള്ള പ്രചരണത്തില്‍ ആളുകള്‍ വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ ഒറ്റമൂലികള്‍ക്ക് വിജയകരമാ ഫോർമുലയുണ്ടോയെന്ന് ചോദിച്ചാല്‍ അതിന് ആർക്കും കൃത്യമായ ഉത്തരവില്ല. ശാസ്ത്രീയമായി ഇതുവരെ എവിടേയും തെളിയിക്കപ്പെട്ടിട്ടുമില്ല. ഒരുപക്ഷെ അങ്ങനെയൊരു ഫോർമുല അറിയാത്തത് കൊണ്ടാവും ഷാബാ ഷരീഫിന് അത് പറഞ്ഞുകൊടുക്കാന്‍ സാധിക്കാതിരുന്നതും.

തനിക്കാറിയാവുന്ന മരുന്നിന്റെ ഫോർമുല ഷാബാ ഷരീഫ് പറഞ്ഞ്

തനിക്കാറിയാവുന്ന മരുന്നിന്റെ ഫോർമുല ഷാബാ ഷരീഫ് പറഞ്ഞ് കൊടുക്കയും അത് പരീക്ഷിച്ച് വിജയിക്കാതെ വന്നതോടെ വൈദ്യന്‍ വഞ്ചിക്കുകയാണെന്ന വിശ്വാസവും കൃത്യത്തിന് കാരണമായിരിക്കാം. മരുന്നിന്റെ ഫോർമുല തലമുറ തലമുറയായി കൈമാറിക്കിട്ടിയെന്നും അതിനാല്‍ തന്നെ മറ്റാർക്കും പറഞ്ഞ് കൊടിക്കില്ലെന്നും പറയുവരും നാട്ടിലുണ്ട്.

പരീക്ഷിക്കുന്ന നൂറില്‍ ഒന്നോ രണ്ടോ പേർക്ക് മറ്റ് കാരണങ്ങളാലോ

പരീക്ഷിക്കുന്ന നൂറില്‍ ഒന്നോ രണ്ടോ പേർക്ക് മറ്റ് കാരണങ്ങളാലോ മറ്റോ രോഗം ഭേദമാവുകയും അത് വന്‍തോതില്‍ പ്രചരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ഈ ഒറ്റമൂലി ചികിത്സകരുടെ വിജയം. മൂലക്കുരുവിന് താറാവിന്റെ മുട്ടയാണ് സിദ്ധൌഷധം എന്ന ലേബലില്‍ നാട്ടില്‍ പൊതുവെ ഉപയോഗിച്ച് വരുന്നത്. കേവലം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരം മരുന്നുകള്‍ തയ്യാറാക്കുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
What is the folk medicine that led to the brutal murder in Malappuram Nilambur?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X