കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം... പ്രതീക്ഷയോടെ ലീഗും കോണ്‍ഗ്രസും; സൗഹൃദ സന്ദര്‍ശനത്തിനപ്പുറം

Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ ദിവസം ആയിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്. ആ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമായിരുന്നു സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

തെരുവില്‍ നില്‍ക്കുമ്പോള്‍ 'സഖാവ്' ആകുന്ന വൈദികന്‍... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതെരുവില്‍ നില്‍ക്കുമ്പോള്‍ 'സഖാവ്' ആകുന്ന വൈദികന്‍... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെ

അമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനംഅമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനം

ഇപ്പോള്‍ ക്രൈസ്തവ സഭാ പ്രതിനിധികള്‍ പാണക്കാട്ടെത്തുമ്പോള്‍ അത് സിപിഎമ്മിനും എല്‍ഡിഎഫിനും ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഭാവ്യത്യാസങ്ങളില്ലാതെ ക്രൈസ്തവ വോട്ടുകള്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ സംഭവിക്കുന്നത് എങ്ങനെയാണ് ഇരു മുന്നണികളേയും ബാധിക്കുക എന്ന് പരിശോധിക്കാം...

 അപ്രതീക്ഷിത സന്ദര്‍ശനം

അപ്രതീക്ഷിത സന്ദര്‍ശനം

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് സന്ദര്‍ശിച്ചതിന് ശേഷം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം ആണ് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

സമുദായ ഐക്യം

സമുദായ ഐക്യം

മുസ്ലീം സമുദായവും ക്രൈസ്തവ സമുദായവും തമ്മില്‍ ഭിന്നതയുണ്ടെന്ന രീതിയില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് സഭാ പ്രതിനിധികള്‍ പറയുന്നത്. അങ്ങനെയൊരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കാനാണ് ഈ സന്ദര്‍ശനം എന്നാണ് വിശദീകരണം. ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരായിരുന്നു സന്ദര്‍ശനം നടത്തിയത്.

പള്ളിത്തര്‍ക്കത്തിലെ രാഷ്ട്രീയം

പള്ളിത്തര്‍ക്കത്തിലെ രാഷ്ട്രീയം

പള്ളിത്തര്‍ക്കത്തിലെ യഥാര്‍ത്ഥ വസ്തുത ധരിപ്പിക്കുക എന്നതായിരുന്നു സന്ദര്‍ശന ലക്ഷ്യമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞിരുന്നു. പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നേരത്തേ ഉയര്‍ത്തിയ ആളാണ് മെത്രാപ്പൊലീത്ത.

രാഷ്ട്രീയത്തില്‍ ആര്‍ക്കൊപ്പം

രാഷ്ട്രീയത്തില്‍ ആര്‍ക്കൊപ്പം

മുഖ്യമന്ത്രി പിണറായി വിജയനെ നേരത്തെ അതി രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്. കേരളത്തില്‍ നടക്കുന്നത് മതവര്‍ഗ്ഗീയതയേക്കാള്‍ ഭീകരമായ ഫാസിസം ആണെന്നായിരുന്നു ആരോപണം, പിണറായി വിജയന്‍ നയിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരിനെ ആണെന്നും ആക്ഷേപിച്ചിരുന്നു.

ചൊടിപ്പിച്ച സംഭവം

ചൊടിപ്പിച്ച സംഭവം

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടയില്‍ ഉണ്ടായ സംഭവങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചത്. മലപ്പുറത്ത് വച്ച് വൈദികന്‍ ഉയര്‍ത്തിയ ചോദ്യത്തെ കടുത്ത ഭാഷയില്‍ ആയിരുന്നു മുഖ്യമന്ത്രി നേരിട്ടത്. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വ്യക്തമായ സന്ദേശം

വ്യക്തമായ സന്ദേശം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ആര്‍ക്കൊപ്പം ആയിരിക്കും എന്നതിന്റെ വ്യക്തമായ സന്ദേശം തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. എന്തായാലും ഇക്കാര്യത്തില്‍ കടുത്ത പ്രതികരണങ്ങളൊന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇതുവരെ വന്നിട്ടില്ല.

 ഉമ്മന്‍ ചാണ്ടി എത്തുമ്പോള്‍

ഉമ്മന്‍ ചാണ്ടി എത്തുമ്പോള്‍

ക്രൈസ്തവ സഭകളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നതില്‍. കുപ്രചരണങ്ങള്‍ മറികടക്കണം എന്ന ലക്ഷ്യത്തോടെ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സഭാനേതൃത്വങ്ങളുമായുള്ള ചര്‍ച്ചകള്‍ ക്രിസ്തുമസിന് മുമ്പ് തന്നെ തുടങ്ങുകയും ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഹകരണവും യുഡിഎഫിലെ മുസ്ലീം ലീഗിന്റെ സ്വാധീനവും ഒക്കെ ആയിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗത്തെ മുന്നണിയില്‍ നിന്ന് അകത്തി നിര്‍ത്തിയത് എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് മധ്യതിരുവിതാംകൂറില്‍ പോലും യുഡിഎഫ് തകര്‍ന്നടിഞ്ഞത്. ഇത് മറികടക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും ശ്രമം.

എല്ലാവരേയും കൂടെ നിര്‍ത്താന്‍

എല്ലാവരേയും കൂടെ നിര്‍ത്താന്‍

എല്ലാ മതവിഭാഗങ്ങളേയും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് സിപിഎം. പ്രത്യേകിച്ചും, തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറിയ ക്രൈസ്തവ സമൂഹത്തെ. സാധാരണ ഗതിയില്‍ ഇടതുമുന്നണിയ്ക്ക് ലഭിക്കാതെ പോകാറുള്ള വോട്ടുകള്‍ ആയിരുന്നു പ്രത്യേക സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. അത് നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചുദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

ഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ലഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ല

English summary
What is the political angle of Orthodox Church representatives' visit to Panakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X