കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെ രാജിവപ്പിക്കാനിറങ്ങിയ ബെന്നി രാജിവച്ചു; എ ഗ്രൂപ്പിലെ കടുംവെട്ട്... പിന്നിൽ ഉമ്മൻ ചാണ്ടി?

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനേയും മന്ത്രി കെടി ജലീലിനേയും രാജിവപ്പിക്കാന്‍ ഇറങ്ങിയ യുഡിഎഫ് കണ്‍വീനര്‍ ഒടുവില്‍ സ്വയം രാജിവച്ച് പോകേണ്ടിവന്നു- സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ ഇങ്ങനെയും കൂടിയാണ് നടക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാന്‍ രാജിവച്ചത് തന്നെയാണ് വിഷയം.

ഉമ്മൻ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് ബെന്നി ബെഹനാൻഉമ്മൻ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് ബെന്നി ബെഹനാൻ

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും എന്നത് ഉറപ്പായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജിവച്ച് പുറത്തിറങ്ങിയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഏറ്റവും പ്രധാനം കോണ്‍ഗ്രസ്സിലെ മാറിമറിയുന്ന ഗ്രൂപ്പ് സമവാക്യങ്ങളാണ്. ഏറ്റവും വിശ്വസ്തനായിരുന്ന ബെന്നി ബഹനാനെ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കൈവിട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍

ഉമ്മന്‍ ചാണ്ടിയുടെ അത്രയും വിശ്വസ്തനായ ആളായിരുന്നു ബെന്നി ബഹനാന്‍. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി സരിത എസ് നായരോട് സംസാരിക്കുന്നത് ബെന്നിയായിരുന്നു. അതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വരികയും ചെയ്തിരുന്നു. എന്നിട്ടും ഉമ്മന്‍ ചാണ്ടി ബെന്നി ബഹനാനെ അന്ന് കൂടെ നിര്‍ത്തി സംരക്ഷിച്ചു.

ഗ്രൂപ്പിലെ ശക്തന്‍

ഗ്രൂപ്പിലെ ശക്തന്‍

തുടക്കം മുതലേ ബെന്നി ബഹനാന്‍ എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ സംഘടനാരാഷ്ട്രീയത്തില്‍ ആയിരുന്നു പയറ്റി തെളിഞ്ഞത്. എ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം നിന്ന് കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിട്ടും ഉണ്ട് ബെന്നി.

 മൂന്ന് തവണ

മൂന്ന് തവണ

1982 ല്‍ ആണ് ബെന്നി ബഹനാന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിറവത്ത് നിന്നായിരുന്നു അത്. അതിന് ശേഷം 2011 ല്‍ തൃക്കാരക്കര മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. പിന്നീട് 2019 ല്‍ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സിറ്റിങ് എംപിയായിരുന്ന സിനിമതാരം ഇന്നസെന്റിനെ തോല്‍പിച്ച് പാര്‍ലമെന്റില്‍ എത്തി.

യുഡിഎഫ് കണ്‍വീനര്‍

യുഡിഎഫ് കണ്‍വീനര്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷന്‍ ആയപ്പോള്‍ എ ഗ്രൂപ്പിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും ആവശ്യപ്രകാരം ആണ് ബെന്നിയെ യുഡിഎഫ് കണ്‍വീനര്‍ ആക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഉറപ്പായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ രാജിവച്ച് പുറത്ത് പോകുമെന്നത് അപ്രതീക്ഷിതം തന്നെ.

ചെന്നിത്തലയുമായി അടുപ്പം

ചെന്നിത്തലയുമായി അടുപ്പം

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ആയിരുന്ന ബെന്നി ബഹനാന്‍ അടുത്തിടെ ചെന്നിത്തലയുമായി കൂടുതല്‍ അടുത്തിരുന്നു എന്നതാണ് ഒരു വിഷയമായി പറയുന്നത്. ഇതോടെ എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും ബെന്നിയ്ക്ക് എതിരായി എന്നാണ് വാര്‍ത്തകള്‍. അതോടെയാണ് എംഎം ഹസ്സനെ ഉടന്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണം എന്ന സമ്മര്‍ദ്ദം തുടങ്ങിയത് എന്നും പറയുന്നു.

കണ്‍വീനര്‍ എന്ന നിലയില്‍

കണ്‍വീനര്‍ എന്ന നിലയില്‍

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ബെന്നി ബഹനാന്‍ എടുത്ത നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കേരള കോണ്‍ഗ്രസം എം ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി എന്ന പ്രസ്താവന ദോഷം ചെയ്തു എന്നാണ് ഒരു ആരോപണം. കെടി ജലീലിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതും പ്രതികൂലമായി എന്ന് ആരോപണം ഉണ്ട്.

നീക്കുന്നതിന് മുന്പ്

നീക്കുന്നതിന് മുന്പ്

ബെന്നി ബഹനാനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കുന്നത് സംബന്ധിച്ച് ചില നീക്കങ്ങൾ നടന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ്സ്ഥാ നത്ത് നിന്ന് നീക്കുന്നതിന് മുന്പേ രാജിവച്ചൊഴിയാൻ ബെന്നി തീരുമാനിച്ചത് എന്നും പറയുന്നു. കോൺഗ്രസിലെ അടുത്ത ഗ്രൂപ്പ് സമാവാക്യങ്ങളിൽ ബെന്നിയുടെ സ്ഥാനം എവിടെയാകുമെന്നും ഇനി കണ്ടറിയാം.

English summary
What is the political reason behind Benny Behanan's resignation from UDF convenor post?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X